മലബാറിലെ ഫിഷിംഗ് മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനം ഉറപ്പ് വരുത്തും : മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ
വടകര: മലബാറിലെ ഫിഷിംഗ് മേഖലയില്‍ അടിസ്ഥാനസൗകര്യം വികസനം ഉറപ്പ് വരുത്തുമെന്നും കോഴിക്കോട് ജില്ലയെ മേഖലയിലെ ഫിഷറീസ് ആസ്ഥാനമാക്കി കൊണ്ടു വരുമെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മടപ്പള്ളി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച വാഗ്ഭടാനന്ദ ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.

2.5 കോടി രുപ ചെലവില്‍ തീരദേശ കോര്‍പ്പറേഷന്റെ ഫണ്ട് ഉപയോഗിച്ചാണ് പുതിയ ബ്ലോക്ക് നിര്‍മ്മിച്ചത്. മൂന്നു കോടി രൂപ ചെലവില്‍ ഹയര്‍ സെക്കണ്ടറി ലാബ് കോംപ്ലക്‌സ്, ഹൈസ്‌കൂള്‍ കെട്ടിടം എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല.












Click it and Unblock the Notifications