Get Updates
Get notified of breaking news, exclusive insights, and must-see stories!

കല്യാണ്‍ ജ്വല്ലേഴ്‌സിനുള്ള മറുപടിയോ..? പുതിയ ഷോറൂമുകള്‍ തുറക്കാന്‍ മലബാര്‍ ഗോള്‍ഡും; മത്സരം ശക്തമാകുന്നു

കൊച്ചി: ഈ സാമ്പത്തിക വര്‍ഷം 600 കോടി രൂപ മുതല്‍മുടക്കില്‍ രാജ്യത്തുടനീളം 12 പുതിയ ഷോറൂമുകള്‍ തുറക്കുമെന്ന് ജ്വല്ലറി റീട്ടെയിലര്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്. ഇന്ത്യയിലുടനീളം 11 അത്യാധുനിക ഫാക്ടറികളും 5 അന്താരാഷ്ട്ര യൂണിറ്റുകളും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന് ഉണ്ട്. കേരളം ആസ്ഥാനമായുള്ള മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്ത്യയിലുടനീളം തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്.

മുംബൈയിലെ പന്‍വേല്‍, പൂനെയിലെ സിംഹഗഡ് റോഡ്, ഒഡീഷയിലെ ബ്രഹ്‌മപൂര്‍, സൗഭാഗ്യ നഗര്‍, ജാര്‍ഖണ്ഡിലെ ധന്‍ബാദ്, കര്‍ണാടകയിലെ ഹോസ്പേട്ട്, നാഗര്‍ഭാവി, ചിത്രദുര്‍ഗ, ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍, അമലാപുരം, മച്ചിലിപട്ടണം, ഉത്തര്‍പ്രദേശിലെ വാരണാസി എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍ തുറക്കുക. ഇതോടെ മലബാര്‍ ഗോള്‍ഡിന്റെ മൊത്തം ഷോറൂമുകളുടെ എണ്ണം 13 രാജ്യങ്ങളിലായി 391 ആയി ഉയരും.

Gold Price

ഇന്ത്യയിലുടനീളം 19 സംസ്ഥാനങ്ങളില്‍ മലബാര്‍ ഗോള്‍ഡ് സാന്നിധ്യമറിയിച്ചിട്ടുണ്ട്. ലോകത്തിലെ ആറാമത്തെ വലിയ ജ്വല്ലറിയായ തങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം വിവിധ തസ്തികകളിലായി 406 ജീവനക്കാരെ നിയമിച്ചതായും കമ്പനി അവകാശപ്പെട്ടു. നിലവില്‍ 26 രാജ്യങ്ങളില്‍ നിന്നുള്ള 25,000-ത്തിലധികം പേര്‍ മലബാര്‍ ഗോള്‍ഡില്‍ ജോലി ചെയ്യുന്നുണ്ട്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയിലും വിദേശത്തുമായി 60 പുതിയ ഷോറൂമുകള്‍ തുറക്കാനും മലബാര്‍ ഗോള്‍ഡ് പദ്ധതിയിടുന്നു.

അതില്‍ 5 സ്റ്റോറുകള്‍ ഏപ്രിലില്‍ മിഡില്‍ ഈസ്റ്റ്, യുകെ, കാനഡ എന്നിവിടങ്ങളില്‍ ആരംഭിക്കും. അതേസമയം 2026 സാമ്പത്തിക വര്‍ഷത്തിന്റെ വിപുലീകരണത്തിന്റെ മൂലധനം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 'ഞങ്ങള്‍ വളര്‍ന്ന് പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നത് തുടരുകയാണ്. ലോകത്തിലെ ഒന്നാം നമ്പര്‍ ആഭരണ, ആഡംബര ബ്രാന്‍ഡായി മാറുക എന്ന ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിലേക്കുള്ള ചുവടുവയ്പ്പാണ് ഓരോ ഷോറൂം തുറക്കലും,' മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എംപി അഹമ്മദ് പറഞ്ഞു.

ആഗോള വിപണിയിലേക്കുള്ള പ്രവേശനം തങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുക മാത്രമല്ല ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്ക് മികവ്, സമഗ്രത, സമാനതകളില്ലാത്ത ആഡംബരം എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു വിശ്വസനീയ ബ്രാന്‍ഡ് എന്ന നിലയിലുള്ള തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു എന്നും എംപി അഹമ്മദ് പറഞ്ഞു. ഇന്ത്യയ്ക്ക് പുറമേ, യുഎഇ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, സൗദി അറേബ്യ, ബഹ്റൈന്‍, സിംഗപ്പൂര്‍, മലേഷ്യ, യുഎസ്എ, യുകെ, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിലായി മലബാര്‍ ഗ്രൂപ്പിന് ഷോറൂമുകളുണ്ട്.

അതേസമയം രാജ്യത്തെ മറ്റൊരു പ്രധാന ജ്വല്ലറി ഗ്രൂപ്പായ കല്യാണ്‍ ജ്വല്ലേഴ്‌സും ഷോറൂം വിപുലീകരണത്തിനുള്ള ശ്രമത്തിലാണ്. ഈ വര്‍ഷം ആദ്യം, കല്യാണ്‍ ജ്വല്ലേഴ്സ് 2026 സാമ്പത്തിക വര്‍ഷത്തില്‍ 170 ഷോറൂമുകള്‍ തുറക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ പാദത്തില്‍ കാന്‍ഡെരെ ഫോര്‍മാറ്റുകളിലായി 46 ഷോറൂമുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ഇതോടെ 2024 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് മൊത്തം ഷോറൂമുകളുടെ എണ്ണം 349 ആയി.

ഈ സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍, കല്യാണ്‍ 30 പുതിയ കല്യാണ്‍ ഷോറൂമുകളും 15 കാന്‍ഡെരെ ഷോറൂമുകളും തുറക്കും. ബ്രാന്‍ഡഡ് ജ്വല്ലേഴ്സിനോടുള്ള ഉപഭോക്തൃ താല്‍പര്യം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ജ്വല്ലേഴ്‌സ് പുതിയ ഷോറൂമുകള്‍ തുറക്കുന്നത്. ധനകാര്യ സേവന സ്ഥാപനമായ മോട്ടിലാല്‍ ഓസ്വാളിന്റെ അഭിപ്രായത്തില്‍, ഇന്ത്യന്‍ ജ്വല്ലറി മേഖലയില്‍ സംഘടിത ജ്വല്ലറികളിലേക്ക് 14%-ത്തിലധികം മാറ്റം ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അവരുടെ വിപണി വിഹിതം 36-38% ആയി വര്‍ദ്ധിച്ചു. കല്യാണ്‍ ജ്വല്ലേഴ്സ്, ടാറ്റ ഗ്രൂപ്പിന്റെ തനിഷ്‌ക്, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്, പിസി ജ്വല്ലേഴ്സ്, സെന്‍കോ ഗോള്‍ഡ് എന്നിവ ഈ മേഖലയിലെ പ്രമുഖ ബ്രാന്‍ഡുകളാണ്. ആദിത്യ ബിര്‍ള ഗ്രൂപ്പും കഴിഞ്ഞ വര്‍ഷം ആഭരണ വിപണിയില്‍ പ്രവേശിച്ചത് ഈ മേഖലയിലെ മത്സരം ശക്തമാക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+