കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ളക്കടത്തുമായി ബന്ധമില്ല: മലബാര്‍ ഗോള്‍ഡ്

Google Oneindia Malayalam News

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണ കടത്ത് കേസില്‍ ഉള്‍പ്പെട്ടതായി പറയപ്പെടുന്ന മലബാര്‍ ഗോള്‍ഡിന്റെ അംബാസിഡര്‍മാരില്‍ പ്രമുഖനാണ് മെഗാസ്റ്റാര്‍ മോഹന്‍ലാല്‍. ജ്വല്ലറിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് തന്നെ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം മോഹന്‍ലാലിന് ജ്വല്ലറിയുമായി അടുത്ത ബന്ധമുണ്ട്. 2004 മുതല്‍ മലബാര്‍ ഗോള്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് മോഹന്‍ലാല്‍.

ബ്യൂട്ടി മീറ്റ്‌സ് ക്വാളിറ്റി എന്ന മലബാര്‍ ഗോള്‍ഡിന്റെ പരസ്യവാചകം പോപ്പുലറായ അതേ വേഗതയില്‍തന്നെയാണ് ഇപ്പോള്‍ ജ്വല്ലറിക്കെതിരെയും സൂപ്പര്‍ താരത്തിനെതിരെയും അഭിപ്രായങ്ങള്‍ ഉയരുന്നത്. മോഹന്‍ലാലിന് ജ്വല്ലറിയില്‍ ബിനാമി ഇടപാടുകള്‍ ഉള്ളതായിപ്പോലും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. മോഹന്‍ലാല്‍ അംബാസിഡര്‍ സ്ഥാനം ഒഴിഞ്ഞേക്കും എന്നുപോലും അഭ്യൂഹങ്ങള്‍ ഉണ്ട്. രാജ്യം ആദരിച്ച കലാകാരന്‍ എന്ന നിലയിലും കേണല്‍ എന്ന ഉത്തരവാദിത്തവും ഇത് ധാര്‍മികമായി ആവശ്യപ്പെടുന്നുണ്ട് എന്നാണ് ആരാധകര്‍ കരുതുന്നത്.

എന്നാല്‍ സ്വര്‍ണ കള്ളക്കടത്തുകാരുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ലെന്നാണ് മലബാര്‍ ഗോള്‍ഡ് അധികൃതര്‍ പറയുന്നത്. സ്വര്‍ണ കള്ളക്കടത്തുകാരില്‍ നിന്നും സ്വര്‍ണം വാങ്ങിയിട്ടില്ലെന്ന് മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എം പി അഹമ്മദ് കോഴിക്കോട്ട് പറഞ്ഞു. സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ ഷഹബാസുമായി ബന്ധമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

മോഷണ സ്വര്‍ണമോ കള്ളക്കടത്ത് സ്വര്‍ണമോ വാങ്ങരുതെന്ന് എല്ലാ ശാഖകളിലും നിര്‍ദേശം കൊടുത്തിട്ടുള്ളതായും എം പി അഹമ്മദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കരിപ്പൂര്‍ സ്വര്‍ണ കടത്ത് കേസില്‍ മലബാര്‍ ഗോള്‍ഡ് ഉള്‍പ്പെട്ടതായി ആരോപണമുയരുന്ന സാഹചര്യത്തിലാണ് വിശദീകരണം.

കുറിക്കുകൊണ്ട പോലെയുള്ള ചില പരസ്യങ്ങള്‍ മലബാര്‍ ഗോള്‍ഡിന്റേതായി ഉണ്ട്. അവയൊന്ന് നോക്കൂ.

ലോകം കാണാന്‍ കൊതിക്കുന്ന മുഖം

ലോകം കാണാന്‍ കൊതിക്കുന്ന മുഖം

പരസ്യത്തില്‍ പറയുന്നപോലെ പുതിയൊരു മുഖമാണ് അഴിഞ്ഞുവീണിരിക്കുന്നത്. സത്യാവസ്ഥ പുറത്തുവരും എന്ന് തന്നെ കരുതാനേ തല്‍ക്കാലം നിര്‍വാഹമുള്ളൂ.

ബ്യൂട്ടി മീറ്റ്‌സ് ക്വാളിറ്റി

ബ്യൂട്ടി മീറ്റ്‌സ് ക്വാളിറ്റി

മലബാര്‍ ഗോള്‍ഡിന് ഏറെ പ്രശസ്തി നല്‍കിയ പരസ്യവാചകമാണ് ബ്യൂട്ടി മീറ്റ്‌സ് ക്വാളിറ്റി. ജ്വല്ലറിയോളം പ്രശസ്തമായ ഈ ഡയലോഗ് ഇപ്പോള്‍ മലബാര്‍ ഗോള്‍ഡിന് തന്നെ പാരയായി എന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.

നാലുപേരുമുണ്ട്

നാലുപേരുമുണ്ട്

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ നാല് ബ്രാന്‍ഡ് അംബാസിഡര്‍മാരും ചേര്‍ന്ന പരസ്യം, 20 കൊല്ലത്തെ സേവനമാണ് വിഷയം.

വ്യത്യസ്ത സംസ്‌കാരം, ഒരേ വികാരം

വ്യത്യസ്ത സംസ്‌കാരം, ഒരേ വികാരം

സ്വര്‍ണം എങ്ങനെ കൊണ്ടുവന്നാലും ലാഭം ഉണ്ടാക്കണം എന്നൊരു വികാരമേ പാടുള്ളൂ എന്ന് ആളുകള്‍ കളിയാക്കിത്തുടങ്ങിയിട്ടുണ്ട്.

കരീനയാണ് താരം

കരീനയാണ് താരം

മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറും സൂപ്പര്‍ മോഡലുമാണ് ബോളിവുഡ് സുന്ദരി കരീന കപൂര്‍.

 ബ്യൂട്ടി ഓഫ് ലൈഫ്

ബ്യൂട്ടി ഓഫ് ലൈഫ്

സെലിബ്രേറ്റ് ദ ബ്യൂട്ടി ഓഫ് ലൈഫ്, മലബാര്‍ ഗോള്‍ഡിന്റെ പ്രശസ്തമായ മറ്റൊരു പരസ്യം.

 പെര്‍ഫക്ട് ജ്വല്ലറി

പെര്‍ഫക്ട് ജ്വല്ലറി

ഈ വാര്‍ത്തകള്‍ പുറത്തുവരുന്നത് വരെ പലരും കരുതിയതും മലബാര്‍ പെര്‍ഫക്ട് ജ്വല്ലറിയാണ് എന്നായിരുന്നു. ഇപ്പോള്‍ അഭിപ്രായം മാറിക്കാണുമോ.

അതിര്‍ത്തി കടന്നും മലബാര്‍

അതിര്‍ത്തി കടന്നും മലബാര്‍

മലബാറും മലയാളവും കടന്നുപോകുന്നു മലബാര്‍ ഗോള്‍ഡിന്റെ പരസ്യവും പ്രശസ്തിയും.

സംസ്‌കാരം

സംസ്‌കാരം

മലബാര്‍ ഗോള്‍ഡിന്റെ സംസ്‌കാരത്തിലൂന്നിയ മറ്റൊരു സുവര്‍ണപരസ്യം.

 പുറത്തുവരട്ടെ സത്യം

പുറത്തുവരട്ടെ സത്യം

ഒരു ഗ്രാം സ്വര്‍ണ്ണം പോലും കള്ളക്കടത്തുകാരില്‍ നിന്ന് വാങ്ങിയിട്ടില്ല എന്നാണ് മലബാര്‍ ഗോള്‍ഡിന്റെ വിശദീകരണം. അത് സത്യമാണോ, അന്വേഷണങ്ങള്‍ തെളിയിക്കട്ടെ.

English summary
No illegal source for gold - Malabar Gold Explanation on controversies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X