കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിട്ടിയതൊന്നും പോര, ഇനി ബ്ലാങ്ക് ചെക്കും വേണം; സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ കണ്ണീര്‍ തോരുന്നില്ല

  • By Gowthamy
Google Oneindia Malayalam News

കോഴിക്കോട്: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ കണ്ണീര്‍ അവസാനിക്കുന്നില്ല. എംബിബിഎസ് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളോട് ബ്ലാങ്ക് ചെക്ക് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് സ്വാശ്രയ മെഡിക്കല്‍ മാനേജ്് മെന്റുകള്‍. കോഴിക്കോട്ടെ മലബാര്‍ മെഡിക്കല്‍ കോളേജാണ് ബ്ലാങ്ക് ചെക്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ബ്ലാങ്ക് ചെക്ക് നല്‍കാതെ പ്രവേശനം നല്‍കില്ലന്നാണ് മാനേജ്‌മെന്റ് അധികൃതര്‍ പറയുന്നത്.

നാല് ബ്ലാങ്ക് ചെക്ക് ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫീസിന്റെ കാര്യത്തില്‍ തീരുമാനം ആകാത്തതിനാലാണ് ബ്ലാങ്ക് ചെക്കുകള്‍ വാങഅങുന്നതെന്നാണ് മാനേജ്‌മെന്റുകള്‍ വ്യക്തമാക്കുന്നത്.

students

സുപ്രീംകോടതി നിര്‍ദേശ പ്രകാരമുള്ള അഞ്ച് ലക്ഷം രൂപയുടെ ഫീസും ആറ് ലക്ഷത്തിന്റെ ബാങ്ക് ഗ്യാരന്റിക്കും പുറമെയാണ് ചെക്ക് ആവശ്യപ്പെട്ടിരിക്കുന്നത്. ഫീസിനും ബാങ്ക് ഗ്യാരന്റിക്കും പുറമെ കോഷന്‍ ഡെപ്പോസിറ്റ്, ഹോസ്റ്റല്‍ ഫീസ്, യൂണിവേഴ്‌സിറ്റി ഫീസ്, 2,33,000 രൂപയും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്ലാങ്ക്് ചെക്ക് വാങ്ങുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെയാണ് കോളേജ് ബ്ലാങ്ക് ചെക്ക് ആവശ്യപ്പെട്ടിരിക്കുന്നത്. പല രീതിയില്‍ പണം ഈടാക്കാനുള്ള ഉപാധിയാണിതെന്നാണ് സംശയിക്കുന്നത്.

English summary
malabar medical college demands blank cheque for mbbs admission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X