• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശതാബ്ദിയുടെ നിറവില്‍ മലബാര്‍ സ്‌പെഷ്യല്‍ പോലീസ്; ആഘോഷ പരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: കേരള പോലീസിന്റെ അര്‍ദ്ധസൈനിക വിഭാഗമാണ് മലബാര്‍ സ്‌പെഷ്യല്‍ പോലീസ് (എംഎസ്പി). ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലുണ്ടായ അസ്വസ്ഥതകള്‍ നിയന്ത്രിക്കുന്നതിനു വേണ്ടി 1881-ല്‍ മലപ്പുറം സ്‌പെഷ്യല്‍ പോലീസ് സ്ഥാപിതമായി. പിന്നീട് 1921-ല്‍ മലബാര്‍ കലാപം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അത് അമര്‍ച്ച ചെയ്യുന്നതിനു വേണ്ടി മലപ്പുറം സ്‌പെഷ്യല്‍ പോലീസ്, പുന:സംഘടിപ്പിക്കുകയും മലബാര്‍ സ്‌പെഷ്യല്‍ പോലീസ് (എംഎസ്പി) എന്ന് പുനര്‍ നാമകരണം ചെയ്യപ്പെടുകയും ചെയ്തു.

1921 സെപ്റ്റംബര്‍ 30-ന് 6 ബ്രിട്ടീഷ് ഓഫീസര്‍മാര്‍, 8 സുബേദാര്‍മാര്‍ , 16 ജമേദാര്‍, 60 ഹവില്ദാര്‍, 600 കോണ്‍സ്റ്റബിള്മാര്‍ ഉള്‍പ്പെടെയുള്ള അംഗബലവുമായി മലബാര്‍ സ്‌പെഷ്യല്‍ പൊലീസ് നിലവില്‍ വന്നു. 1932-ല്‍ സേനയുടെ അംഗബലം 16 കമ്പനി ആയി ഉയര്‍ത്തി. അന്നത്തെക്കാലത്ത് സംസ്ഥാനത്തിന് പുറത്തും എംഎസ്പിയുടെ ഗറില്ലാ യുദ്ധമികവ് പേരുകേട്ടതായിരുന്നു. എം.എസ്.പി.യുടെ ആദ്യത്തെ കമാന്റന്റ് റിച്ചാദഡ് ഹോവദഡ് ഹിച്ച്കോക്ക് ആയിരുന്നു.

സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്താന്‍ വേണ്ടി ബ്രിട്ടീഷ് സര്‍ക്കാര്‍ ആരംഭിച്ച ഈ സേന സ്വാതന്ത്ര്യലബ്ദിക്കു ശേഷം സേവനത്തിന്റെയും സംരക്ഷണത്തിന്റെയും പുതിയ പന്ഥാവിലേക്ക് തിരിഞ്ഞു. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ആറു കമ്പനികള്‍ ഇവിടെ നിലനിറുത്തുകയും 6 കമ്പനികള്‍ ഉള്‍പ്പെട്ട മദ്രാസ് ആസ്ഥാനമായ എം.എസ്സ്.പി യുടെ 2 ആം ബറ്റാലിയന്‍ തമിഴ്നാട് പോലീസിന്റെ ഭാഗമായി. വിമോചന സമരകാലത്ത് 3 കമ്പനി പോലീസ് കൂടെ ചേര്‍ക്കപ്പെട്ടു. സൈന്യത്തോടൊപ്പം അതിര്‍ത്തിയിലും 60-കളില്‍ നാഗാലാന്റിലും എം.എസ്.പി. സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കേരളം പോലീസിന്റെ അഭിമാന സേനാവിഭാഗമായ മലബാര്‍ സ്‌പെഷ്യല്‍ പോലീസ് നൂറ് സംവത്സരങ്ങള്‍ പിന്നിടുകയാണ്. ശതാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 2021 ജനുവരി 26 വൈകിട്ട് 7ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങുകള്‍ തത്സമയം കേരള പോലീസ് ഫേസ്ബുക് പേജില്‍ കാണാവുന്നതാണ്.

നേമത്ത് ബിജെപിയെ പൂട്ടിയേ തീരു; രണ്ടും കൽപ്പിച്ച് കോൺഗ്രസ്.. പുതിയ സർവ്വേ.. 3 പേരുകൾ.. നിർണായകം

ഒരു ദിവസം കാത്തിരിക്കൂ, അവർ പുനർജനിക്കും; മന്ത്രവാദിയുടെ നിർദ്ദേശത്തിൽ രണ്ട് പെൺമക്കളെ കൊന്ന് മാതാപിതാക്കൾ

കേരളീയ സമൂഹത്തിനും അയ്യപ്പഭക്തർക്കും മേൽ ഏൽപിച്ച മുറിവുണക്കാൻ വൈകരുത്; നിയമനടപടി വേണം: ഉമ്മൻ ചാണ്ടി

cmsvideo
  സംസ്ഥാനത്ത് ‘ഓപ്പറേഷൻ സ്ക്രീൻ’ പിൻവലിച്ചു | Oneindia Malayalam

  മുൻ ബിഗ്ബോസ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തി: വിഷാദം മരണത്തിലേക്ക് നയിച്ചെന്ന് സൂചന!!

  English summary
  Malabar Special Police at the turn of the century; Chief Minister will inaugurate the celebrations
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X