തീവ്രവാദ ക്യാംപിനാണോ അവന് മലമുകളില്‍ പോയത്? ബാബുവിനെതിരെ വിദ്വേഷ പ്രചരണം
പാലക്കാട്: മലമ്പുഴ ചേറാട് മലയിടുക്കില്പ്പെട്ട് സൈന്യം രക്ഷിച്ച ബാബുവിനെതിരെ വിദ്വേഷ പ്രചരണം. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് ജിഹാദിയെന്ന് വിളിച്ചാണ് ബാബുവിനെതിരെ വിദ്വേഷ പ്രചരണം നടത്തുന്നത്. ചാണക്യന്യൂസ് എന്ന പേജില്‍ നിന്നാണ് ബാബുവിനെതിരെ നിരന്തരം വിദ്വേഷ പ്രചരണം ആരംഭിച്ചത്. ഇതിന് പിന്നാലെ പല ഫേസ്ബുക്ക് പ്രൊഫൈലുകളിലും വിദ്വേഷ കമന്റുകള്‍ നിറഞ്ഞു. സുഡാപ്പി മലകയറിയത് മുസ്ലിം തീവ്രവാദ ക്യാമ്പിനോ എന്ന തലക്കെട്ടില്‍ വാര്‍ത്തയെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു ചാണക്യന്യൂസിന്റെ പ്രചരണം. ബാബുവിന്റെ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച വാര്‍ത്തകള്‍ നല്കിയ മാധ്യമങ്ങളുടെ യൂട്യൂബ് ലൈവിനിടയിലും ഇത്തരത്തില്‍ പ്രചരണമുണ്ടായിരുന്നു.
ചേറാട് മലയില്‍ അമ്പലമുണ്ടെന്നും, ആദിവാസികള്‍ പൂജ നടത്തുന്ന സ്ഥലമാണെന്നും ഇവിടേക്ക് ഇസ്ലാം മതവിശ്വാസിയായ ഒരാള്‍ എന്തിനാണ് പോയതെന്നുമൊക്കെ ചോദിച്ചാണ് പ്രചരണം. ഐ എസും സിമിയുമെല്ലാം തീവ്രവാദ ക്യാംപുകള്‍ നടത്തിയിരുന്നത് വനങ്ങളിലായിരുന്നുവെന്നും ബാബു മലമുകളിലെത്തിയത് ഇത്തരത്തിലുള്ള ഏതെങ്കിലും ക്യാംപുകളുടെ ഭാഗമായിട്ടാണോ എന്നൊക്കെയാണ് ചാണക്യന്യൂസ് എന്ന പേജില്‍ വി കെ ബൈജു എന്നയാള്‍ ചോദിക്കുന്നത്. കേരളം തീവ്രവാദികളുടെ ഹബ്ബായി മാറിയെന്നും സംസ്ഥാനത്തിന്റെ പലയിടത്തും തീവ്രവാദികള്‍ ക്യാമ്പ് നടത്തിയിട്ടുണ്ടെന്നുമുള്ള തരത്തിലാണ് പ്രചരണം.

ഇവന് അവിടെ എന്തിന് പോയി? ആദിവാസികള്‍ പൂജ നടത്തുന്ന സ്ഥലം ഉണ്ട്. അത് നശിപ്പിക്കാന്‍ ആണോ പോയത് എന്ന് അന്വേഷിക്കണമെന്നാണ് രാജന് പദ്മനാഭന് എന്നയാള്‍ പറഞ്ഞത്. അതേസമയം പ്രതികൂല സാഹചര്യങ്ങളിലും മനോധൈര്യം കൈവിടാതിരുന്ന ബാബുവിനെ അഭിനന്ദിച്ചും ചിലര്‍ രംഗത്തെത്തി. ഈ ദിവസം ബാബുവിന്റേതാണ് എന്നായിരുന്നു നടന് ഷെയ്ന് നിഗം പറഞ്ഞത്. തിങ്കളാഴ്ച ഉച്ചയോടെ മലയിടുക്കില്പ്പെട്ട ബാബുവിനെ ബുധനാഴ്ച രാവിലെയാണ് രക്ഷപ്പെടുത്താനായത്. 45 മണിക്കൂറോളം രണ്ട് രാത്രിയും ഒരു പകല്‍ പൂര്‍ണമായും ബാബു മലയിടുക്കില്‍ കൊടും വെയില് സഹിച്ച് കഴിയുകയായിരുന്നു.

ഇതിനിടെ ഭക്ഷണം എത്തിക്കാനും സാധിച്ചിരുന്നില്ല. ഏറെ പണിപ്പെട്ട് ബാബുവിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് വിദ്വേഷ പ്രചരണവും ആരംഭിച്ചിരിക്കുന്നത്. അതേസമയം ബാബുവിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മലമുകളില്‍ എത്തിച്ച ശേഷം ആരോഗ്യവാനായി കണ്ടിരുന്ന ബാബു ഭക്ഷണം കഴിച്ച ശേഷം രക്തം ഛര്‍ദ്ദിച്ചിരുന്നു. ഇതോടെ അവശനിലയിലായി. കഞ്ചിക്കോട് ഹെലിപാഡില്‍ നിന്ന് പ്രാഥമിക ശുശ്രൂഷ നല്കിയ ശേഷമാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ബാബു സംസാരിക്കുന്നുണ്ടെന്നും വലിയ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സുളൂരിലെ എയര്‍ബേസില്‍ നിന്നുള്ള വ്യോമസേന ഹെലികോപ്ടറാണ് ബാബുവിനെ എയര്‍ലിഫ്റ്റ് ചെയ്തത്.

റോപ് ഉപയോഗിച്ച് ബാബുവിനെ മലയിടുക്കില്‍ നിന്ന് മലമുകളിലേക്ക് ഉയര്‍ത്തുകയായിരുന്നു. 400 മീറ്റര്‍ ഉയരത്തിലേക്കാണ് ബാബുവിനെ സുരക്ഷാ ബെല്‍റ്റും ഹെല്‍മറ്റും കയറും ഉപയോഗിച്ച് ഉയര്‍ത്തിയത്. മലമുകളിലേക്ക് കയറുന്നതിനിടെ ഇടയ്ക്ക് ചെറിയ ഇടവേളകളെടുത്തായിരുന്നു ബാബുവിനെ എത്തിച്ചത്. മലയിടുക്കില്‍ പെട്ട ബാബുവിന്റെ കാലിന് നിസാര പരിക്കേറ്റിരുന്നു. കരസേനയിലെ ബാല എന്ന സൈനികനാണ് ബാബുവിന്റെ അടുത്തേക്ക് റോപ്പ് കെട്ടി ഇറങ്ങിയത്. സുഹൃത്തുക്കള്‍ക്കൊപ്പം തിങ്കളാഴ്ചയാണ് ബാബു മല കയറിയത്.

1000 മീറ്റര്‍ ഉയരമുളള മല കയറുന്നതിനിടെ ഒപ്പമുളള രണ്ട് സുഹൃത്തുക്കള്‍ വിശ്രമിച്ചെങ്കിലും ബാബു കയറ്റം തുടരുകയായിരുന്നു. മുകളില്‍ നിന്നും തിരിച്ച് ഇറങ്ങുന്നതിനിടെയാണ് ബാബു കാല് വഴുതി വീണ് ചെങ്കുത്തായ മലയുടെ ഇടുക്കില് കുടുങ്ങിപോയത്. അതേസമയം രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിച്ചു. ബാബുവിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications