സുറിയാനി സഭയുടെ പിന്തുണ മോഡിക്ക്
കോട്ടയം: അപ്രതീക്ഷിത കേന്ദ്രങ്ങളില്‍ നിന്നും സഹായം തേടിയെത്തുന്ന രാഷ്ട്രീയ നേതാവാണ് ഗുജറാത്ത് മുഖ്യമന്ത്രി. മോഡിയെ പുകഴ്ത്തുക വഴി കേരളത്തിലെ ഒട്ടേറെ നേതാക്കള്‍ വിമര്ശിക്കപ്പെടാന് ഇടയായിട്ടുണ്ട്. കോണ്‍ഗ്രസ് എം എല്‍ എ എ പി അബ്ദുള്ളക്കുട്ടി മുതല്‍ യൂത്ത് ലീഗ് നേതാവ് കെ എം ഷാജി വരെ പോകുന്നു ഈ നിര. എന്നാല്‍ ഗുജറാത്ത് കണ്ടവര്‍ മോഡി ആരാധകരായാല്‍ അത്ഭുതപ്പെടാനില്ല എന്നാണ് മോഡിയുടെ പാര്‍ട്ടിക്കാരുടെ വാദം.
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയാണ് കേരളത്തില്‍ നിന്നും ഒടുവിലായി ഗുജറാത്തിലെ വികസനത്തിന്റെ ആരാധകരായിരിക്കുന്നത്. മോഡിയെ അനുകൂലിക്കുന്നതില്‍ തങ്ങള്‍ക്ക് പ്രശ്നമൊന്നും തോന്നുന്നില്ല എന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ അധ്യക്ഷന്‍ ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കത്തോലിക്കാ ബാവ പറഞ്ഞു.

കേരളത്തിലെ സര്‍ക്കാരില്‍ നിന്നും തങ്ങള്‍ക്ക് വേണ്ട സഹായങ്ങള്‍ കിട്ടുന്നില്ല എന്നൊരു ഒളിയമ്പും കത്തോലിക്ക ബാവ വെച്ചിട്ടുണ്ട്. വരുന്ന തിരഞ്ഞെടുപ്പില്‍ തങ്ങളെ ഉറച്ച വോട്ടുബാങ്കായി കരുതണ്ട എന്ന സൂചനയാണ് മോഡിയെ പുകഴ്ത്തുന്നതിലൂടെ സുറിയാനി സഭ ലക്ഷ്യം വെക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ സ്ഥിതി കാത്തിരുന്ന് കാണാണമെന്നും അദ്ദേഹം പറഞ്ഞു.
വര്‍ഗീയവാദി എന്ന് വിളിക്കപ്പെടുന്ന മോഡിയെക്കുറിച്ച് തങ്ങള്‍ക്ക് അങ്ങനെയൊരു അഭിപ്രായമില്ല എന്നും സുറിയാനി സഭാധ്യക്ഷന്റെ വാക്കുകളിലുണ്ട്. ഗുജറാത്തിലുള്ള വിശ്വാസികള്‍ക്ക് മോഡിയെക്കുറിച്ച് നല്ല അഭിപ്രായമാണ് ഉള്ളത്. ന്യൂനപക്ഷങ്ങള്‍ക്ക് ഗുജറാത്തില്‍ ഭീഷണിയുള്ളതായി തങ്ങള്‍ക്ക് പരാതിയില്ല. അത് മാത്രമല്ല, ഗുജറാത്തിലെ വികസന പ്രവര്‍ത്തനങ്ങളും അഭിനന്ദിക്കപ്പെടേണ്ടതാണ് എന്നും സുറിയാനി സഭ കരുതുന്നു.
-
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
അദാനി ഗ്രീൻ എനർജിക്ക് റെക്കോർഡ് നേട്ടം: ഒരു വർഷത്തിനിടെ 5 ജിഗാവാട്ട് ശേഷി കൂടി വർദ്ധിപ്പിച്ചു -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications