മലാപ്പറമ്പ് സ്‌കൂള്‍ ഇനി കോഴിക്കോട് കലക്ട്രേറ്റില്‍
കോഴിക്കോട്: മലാപ്പറമ്പ് സ്‌കൂള്‍ താത്കാലികമായി കോഴിക്കോട് കലക്ട്രേറ്റിലേക്ക് മാറ്റും. മലാപ്പറമ്പ് സ്‌കൂള്‍ ബുധനാഴ്ച വൈകുന്നേരത്തിനുള്ളില്‍ അടച്ച് പൂട്ടണമെന്ന സുപ്രീംകോടതി വിധിയെ തുര്‍ന്നാണ് സ്‌കൂള്‍ കലക്ട്രേറ്റിലേക്ക് മാറ്റിയത്.
മലാപ്പറമ്പ് എയുപി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആദ്യം സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും അതിനു ശേഷം മാത്രമേ മറ്റ് കാര്യങ്ങള്‍ പരിഗണിക്കാന്‍ കഴിയൂ എന്നും വിധിച്ചത്.

നേരത്തെ നഷ്ട പരിഹാരം നല്‍കി സ്‌കൂള്‍ ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. സുപ്രീംകോടതി വിധിക്ക് വിധേയമായിട്ടായിരിക്കും ഏറ്റെടുക്കല്‍ നടപടികളെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞിരുന്നു. അതേസമയം സ്‌കൂളുകള്‍ റിയല്‍ എസ്റ്റേറ്റ് ആക്കുന്നതിനോട് സര്‍ക്കാറിന് യോജിപ്പില്ലെന്നും കേരള വിദ്യാഭ്യാസ ചട്ടം പ്രകാരം കാര്യങ്ങല്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.












Click it and Unblock the Notifications