കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലാപ്പറന്പ് സ്കൂള്‍ അടച്ച് പൂട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പ് എ യുപി സ്‌കൂള്‍ അടച്ചു പൂട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. ഹൈക്കോടതി ഉത്തരവ് പ്രകാരം കോഴിക്കോട് മലാപ്പറമ്പ് എ യുപി സ്‌കൂള്‍ അടച്ച് പൂട്ടാന്‍ എത്തിയ എഇഒയെ രക്ഷിതാക്കളും നാട്ടുകാരും തടഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ പൂട്ടാതെ എഇഒ മടങ്ങ. മലാപ്പറമ്പ് സ്‌കൂള്‍, സ്‌കൂളായി തന്നെ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫസര്‍ സി രവീന്ദ്രനാഥ് വ്യക്തമാക്കി.

എയിഡഡ് സ്‌കൂള്‍ നിര്‍ത്തലാക്കുമ്പോള്‍ ഭൂമിയും കെട്ടിടവും ഉടമസ്ഥന് തിരിച്ച് നല്‍കണമെതാണ് വിദ്യാഭ്യാസ ചട്ടം. ഇതുപ്രകാരം സ്‌കൂള്‍ മാനേജര്‍ക്ക് ഭൂമി തിരിച്ച് നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതു നടപ്പാക്കാന്‍ പലതവണ എഇഒ മലാപ്പറമ്പ് സ്‌കൂളില്‍ എത്തിയിരുന്നു. പലതവണ എഇഒ സ്‌കൂള്‍ അടച്ചു പൂട്ടാന്‍ എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു.

C Raveendranath

മലാപ്പറമ്പ് എയുപി സ്‌കൂള്‍ ഒരു വിദ്യാലയമായി തുടരാന്‍ വേണ്ട നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. നിലവില്‍ സ്‌കൂളില്‍ 75 വിദ്യാര്‍ഥികളാണുള്ളത്. എട്ട് അധ്യാപകരും ഒരു അറ്റന്‍ഡറും ഉള്‍പ്പടെ ഒന്‍പത് ജീവനക്കാരും സ്‌കൂളിലുണ്ട്. സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുവരെ സമരം തുടരുമെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.

English summary
Malapaparambu School do not shout down says C Raveendranath.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X