വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്നു; രണ്ട് വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു
മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് രണ്ട് വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. പടപ്പറമ്പിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായിരുന്നു അപകടം. കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന കുട്ടി മാതാവിന്റെ മടിയിലായിരുന്നു ഇരുന്നിരുന്നത്. കൂട്ടിയിടിയുടെ ആഘാതത്തിൽ എയർ ബാഗ് വിന്യസിക്കുകയായിരുന്നു. പൊന്മള ചാപ്പനങ്ങാടി തെക്കത്ത് നസീറിന്റെയും റംഷീനയുടെയും മകൾ ഇഫയാണ് മരിച്ചത്. കുട്ടിയുടെ മുഖത്ത് എയർ ബാഗ് അമരുകയും സീറ്റ് ബെൽറ്റ് കഴുത്തിൽ കുരുങ്ങുകയും ചെയ്തിരുന്നു.
കുട്ടിയുടെ പിതാവ് മൂന്ന് ദിവസം മുൻപാണ് വിദേശത്ത് നിന്ന് വന്നത്. കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടം. കാറിൽ ഉണ്ടായിരുന്ന മറ്റാർക്കും ഗുരുതരമായ പരിക്കില്ല. സഹോദരങ്ങൾ റൈഹാൻ. അമീൻ, കൊളത്തൂർ പോലീസ് എത്തി നടപടികൾ സ്വീകരിച്ചു. ഞായറാഴ്ച കുട്ടിയുടെ മൃതദേഹം കബറടക്കി.













Click it and Unblock the Notifications