Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയന്ത്രണം വിട്ട ലോറി ഇടിച്ചുതെറിപ്പിച്ചത് നിരവധി വാഹനങ്ങളെ, ഒരാള്‍ മരിച്ചു, ഞെട്ടിക്കുന്ന വീഡിയോ!!

മലപ്പുറത്ത് കൂട്ട അപകടത്തെത്തുടര്‍ന്ന് യുവാവ് മരിച്ചതിന്‍റെ വീഡിയോ പുറത്തുവന്നു

മലപ്പുറം: നിയന്ത്രണം വിട്ട് ലോറി നിരവധി വാഹനങ്ങളെ ഇടിച്ചുതെറിപ്പിക്കുകയും സംഭവത്തില്‍ ഒരാള്‍ മരിക്കുകയും ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ദേശീയ പാതയില്‍ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ അപകടപരമ്പരയുണ്ടായത്.

accident

സമീപത്തുള്ള കടയിലെ സിസിടിവിയിലാണ് ഞെട്ടിക്കുന്ന അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. അമിതവേഗത്തില്‍ കുതിച്ചെത്തിയ ലോറി 13 വാഹനങ്ങളെയാണ് ഇടിച്ചുതകര്‍ത്തത്. ഇതിനിടെ പെട്ടുപോയ ബൈക്ക് യാത്രികനാണ് മരിച്ചത്. കോഴിച്ചെന്ന ലക്ഷംവീട് കോളനിയിലെ മുളയക്കല്‍ മുഹമ്മദിന്റെ മകന്‍ നിസാറാണ് (26) ദാരുണമായി കൊല്ലപ്പെട്ടത്. അപകടത്തില്‍ ഏഴു പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വീഡിയോ കാണാം

ശനിയാഴ്ച രാവിലെയാണ് അപകട പരമ്പര നടന്നത്. കോഴിക്കോട്ട് ഭാഗത്തേക്കു മരുന്നുകളുമായി പോയ ലോറിയാണ് അപകടമുണ്ടാക്കിയത്. മൂന്നു റോഡുകള്‍ ചേരുന്ന ജംക്ഷനിലാണ് അപകടം നടന്നത്. ലോറിയുടെ ഇടിയില്‍ പല വാഹനങ്ങളും തകര്‍ന്നു. റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളും ഇതില്‍പ്പെടും. തിരുവനന്തപുരം സ്വദേശിയായ വില്‍ഫ്രഡായിരുന്നു ലോറി ഡ്രൈവര്‍. ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+