മലപ്പുറം സ്‌ഫോടനം: പ്രധാനമന്ത്രിയെ വധിക്കുമെന്ന് ഭീഷണി... പെന്‍ ഡ്രൈവില്‍ ഞെട്ടിപ്പിക്കുന്ന വിവരം
പാര്‍ലമെന്റിന്റേയും ചെങ്കോട്ടയുടേയും ചിത്രങ്ങളും പെന്‍ ഡ്രൈവില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സ്ഥലങ്ങളടക്കം രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകും എന്നും ഭീഷണിയുണ്ട്.
മലപ്പുറം: മലപ്പുറം കോടതി വളപ്പില്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച പെന്‍ ഡ്രൈവില്‍ ദുരൂഹത പരത്തുന്ന വിവരങ്ങള്‍. പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണിയും പെന്‍ ഡ്രൈവില്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര മന്ത്രിമാര്‍ക്കും വധഭീഷണിയുണ്ട്.
പാര്‍ലമെന്റിന്റേയും ചെങ്കോട്ടയുടേയും ചിത്രങ്ങളും പെന്‍ ഡ്രൈവില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സ്ഥലങ്ങളടക്കം രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാകും എന്നും ഭീഷണിയുണ്ട്.

കഴിഞ്ഞ ദിവസം ആണ് മലപ്പുറം സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ കോടതിയ്ക്ക് സമീപം സ്‌ഫോടനം ഉണ്ടായത്. ഇതിനടുത്ത് നിന്ന് ദ ബേസ് മൂവ്‌മെന്റ് എന്ന് എഴുതിയ ഒരു കാര്‍ഡ് ബോര്‍ഡ് ബോക്‌സ് ലഭിച്ചിരുന്നു. ഈ ബോക്‌സില്‍ നിന്നാണ് പെന്‍ ഡ്രൈവ് ലഭിച്ചത്.
വിശദമായ പരിശോധനയിലാണ് പെന്‍ ഡ്രൈവില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമായത്. പവര്‍ പോയന്റ് ഫയലുകളായാമ് ഇതില്‍ വിവരങ്ങള്‍ സേവ് ചെയ്തിരുന്നത്. പ്രധാനമന്ത്രിയുടേയും കേന്ദ്ര മന്ത്രിമാരുടേയും ചിത്രങ്ങള്‍ക്ക് താഴെയാണ് ഇംഗ്ലീഷില്‍ വധഭീഷണി മുഴക്കിയിട്ടുള്ളത്. കൊല്ലം, മൈസൂര്‍ കോടതി സ്‌ഫോടനങ്ങള്‍ക്ക് പിറികില്‍ തങ്ങള്‍ തന്നെയാണെന്ന സൂചനയും പെന്‍ ഡ്രൈവിലുണ്ട്.
ഇന്ത്യയിലെ അല്‍ ഖ്വായ്ദയാണ് ദ ബേസ് മൂവ്‌മെന്റ് എന്ന പേരില്‍ അറിയപ്പെടുന്നത് എന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎ സംഘം മലപ്പുറത്ത് എത്തിയിട്ടുണ്ട്.












Click it and Unblock the Notifications