മലപ്പുറം ബിപി അങ്ങാടി സ്വദേശി പള്ളിയില്‍ തളര്‍ന്ന് വീണ് മരിച്ചു
മലപ്പുറം: തിരൂര്‍ ബിപി അങ്ങാടി സ്വദേശി പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞ് ഇരിക്കുന്നതിനിടെ തളര്‍ന്ന് വീണ് മരിച്ചു. ബിപി അങ്ങാടി മുബാറക്ക് മാരേജ് സ് റ്റോര്‍ ഉടമ ചാളക്കപറമ്പില്‍ ഹംസ (73)യാണ് മരിച്ചത്. ഇന്നലെ വൈകീട്ട് ബിപി അങ്ങാടി ജുമ മസ്ജിദിലായിരുന്നു സംഭവം. ഭാര്യ : പരേതയായ ഫാത്തിമ്മ (പെരുന്തിരുത്തി).
മക്കള്‍: കബീര്‍ (യുഎഇ), കുഞ്ഞിപ്പ, അസീസ്, മുസ്തഫ, അലിയാര്‍, സുലൈഖ, സെമീറ, ക്ഷഹര്‍ബാനു. മരുമക്കള്‍: മുസ്തഫ (വെട്ടം), ഇസ്മായില്‍ (താനാളൂര്‍), ഗഫൂര്‍ (പാറമ്മല്‍), ബല്‍ക്കീസ്, ഫൗസിയ, ഉമ്മുകുല്‍സു. ഖബറടക്കം ഇന്ന് രാവിലെ 10ന് ബി.പി അങ്ങാടി ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. പ്രായമായിരുന്നെങ്കിലും ഹംസ വീടിനടത്തുള്ള പള്ളിയില്‍പോയാണ് നമസ്‌ക്കരിക്കാറുള്ളത്. ഇന്നലെ ജുമഅ നമസ്‌ക്കരിക്കുകയും ചെയ്്തിരുന്നു. ശേഷം വൈകുന്നേരം പള്ളിപോയപ്പോഴാണു മരണം സംഭവിച്ചത്.

പള്ളിയില്‍ തളര്‍ന്ന് വീണ് മരിച്ച ചാളക്കപറമ്പില്‍ ഹംസ (73)
നമസ്‌ക്കാരം കഴിഞ്ഞ പളളില്‍ കുറച്ചു സമയം ഇരിക്കുന്ന പതിവ് പലപ്പോഴും ഹംസക്കുണ്ടായിരുന്നു. തളര്‍ന്നു വീഴുന്നത് കണ്ടുപള്ളിയിലുള്ളവരും അങ്ങാടിയിലുള്ളവരും ഓടിക്കുടി ആശുപത്രിയിലേക്കു കൊണ്ടുപോകാനൊരുങ്ങും മുമ്പുതന്നെ മരണം സംഭവിച്ചിരുന്നതായാണ് കരുതുന്നത്.
ബിപി അങ്ങാടി മുബാറക്ക് മാരേജ് സ് റ്റോര്‍ ഉടമകൂടിയായ ഹംസയെ അറിയാത്ത നാട്ടുകാര്‍ കുറവാണ്.












Click it and Unblock the Notifications