കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ ഒഴിഞ്ഞ കോളം കുഞ്ഞാലിക്കുട്ടിയുടെ ചീട്ട് കീറുമോ ? കുഞ്ഞാപ്പ ജയിച്ചാല്‍ വീണ്ടും തിരഞ്ഞെടുപ്പ്!!

നാമനിര്‍ദേശ പത്രികയില്‍ കുഞ്ഞാലിക്കുട്ടി ഒരു കോളം പൂരിപ്പിച്ചിട്ടില്ല

  • By Manu
Google Oneindia Malayalam News

മലപ്പുറം: ഏപ്രിലില്‍ മലപ്പുറത്തു നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ഇപ്പോള്‍ സംസ്ഥാനത്തെ പ്രധാന ചര്‍ച്ചാവിഷയം. കോണ്‍ഗ്രസിനായി മുസ്‌ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും എല്‍ഡിഎഫിനായി എം ബി ഫൈസലുമാണ് മുഖാമുഖം വരുന്നത്. ഇരുവരും തമ്മില്‍ തന്നെയാവും പ്രധാന പോരാട്ടം നടക്കുക. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോഴുള്ള ചെറിയൊരു പിഴവ് തിരഞ്ഞെടുപ്പിനെ ആകെ ആശങ്കയിലാഴ്ത്തുന്നുണ്ട്. കുഞ്ഞാലിക്കുട്ടി ജയിക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പ് ഫലം തന്നെ റദ്ദാക്കപ്പെടാമെന്ന് കേരള ഹൈക്കോടതിയിലെ അഭിഭാഷകനായ ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടി.

ഒരു കോളം ഒഴിച്ചിട്ടു

ഇത്തവണ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ ഭാര്യയുടെ പേരിലുള്ള ഭൂമിയുടെ സ്വത്ത് വിവരം രേഖപ്പെടുത്തേണ്ട കോളം ഒഴിച്ചിട്ടതാണ് കുഞ്ഞാലിക്കുട്ടിക്ക് ഭീഷണിയാവുന്നത്. രണ്ടു കോടി രൂപയുടെ നിര്‍മാണം അദ്ദേഹം മറച്ചുവച്ചുവെന്നും ഒരു കോളം പൂരിപ്പിച്ചില്ലെന്നും ചൂണ്ടിക്കാട്ടി മറ്റൊരു സ്ഥാനാര്‍ഥിയായ എ കെ ഷാജി നേരത്തേ പരാതി നല്‍കിയിരുന്നു.

തെറ്റ് സമ്മതിച്ചു

സൂക്ഷ്മപരിശോധനാ വേളയില്‍ കുഞ്ഞാലിക്കുട്ടി ഈ തെറ്റ് സമ്മതിക്കുകയും ചെയ്തു. സംഗതി സത്യമാണെന്നും ചെറിയൊരു നോട്ടപ്പിശക് മൂലമാണ് ഇതു സംഭവിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കൈപ്പുസ്തകത്തില്‍ പറയുന്നത്

നോമിനേഷന്‍ പരിശോധനയെക്കുറിച്ച് റിട്ടേണിങ് ഓഫീസര്‍മാര്‍ക്കുള്ള കൈപ്പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് അപേക്ഷയില്‍ തെറ്റായ വിവരമോ തെറ്റിദ്ധാരണാജനകമായ വിവരമോ ഉണ്ടെങ്കില്‍ പത്രിക തള്ളരുതെന്നാണ്. അതിനാലാണ് വരണാധികാരിയായ ജില്ലാ കളക്ടര്‍ കുഞ്ഞാലിക്കുട്ടിയുടെ പത്രിക സ്വീകരിച്ചത്.

സുപ്രീം കോടതി ചൂണ്ടിക്കാട്ടുന്നു

സ്ഥാനാര്‍ഥികളുടെയും ആശ്രിതരുടെയും സകല സ്വത്ത് വിവരങ്ങളും ക്രിമിനല്‍ കേസ് വിവരങ്ങളുമടക്കം എല്ലാം അറിയാനുള്ള അവകാശം പൗരന്‍മാര്‍ക്കുണ്ടെന്നും ഇതെല്ലാം സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിക്കണമെനന്നും സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. ഏതെങ്കിലും കോളം പൂരിപ്പിക്കാതെ ബാക്കിയിടുകയോ, സ്വത്ത് വിവരമോ ക്രിമനല്‍ കേസോ മനപ്പൂര്‍വ്വം മറച്ചുവയ്ക്കുകയും ചെയ്താല്‍ അതു തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും അത്തരം നോമിനേഷനുകള്‍ സ്വീകരിക്കുന്നത് തെറ്റാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

റദ്ദാക്കപ്പെടും

കുഞ്ഞാലിക്കുട്ടിക്ക് സംഭവിച്ച ഈ പിഴവിനെതിരേ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ തിരഞ്ഞെടുപ്പ് ഫലം തന്നെ റദ്ദാക്കപ്പെടുമെന്ന് ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടുന്നു. സ്വത്ത് കാണിച്ചപ്പോള്‍ രണ്ടു കോടി കുറച്ചു കാണിച്ചതല്ല, മറിച്ച് പൂരിപ്പിക്കാതെ വിട്ട ആ കോളമാവും കുഞ്ഞാലിക്കുട്ടിക്കു വിനയാവുകയെന്നും അദ്ദേഹം പറഞ്ഞു.

മുമ്പും ഉണ്ടായിട്ടുണ്ട്

തോല്‍ക്കാന്‍ ബുദ്ധിമുട്ടുള്ള സ്ഥാനാര്‍ഥിയാണ് കുഞ്ഞാലിക്കുട്ടി. പക്ഷെ ഇത്തരമൊരു ചെറിയ പിഴവില്‍ തട്ടി അദ്ദേഹം വീഴുന്നത് കൗതുകകരമാണ്. എന്നാല്‍ ഇതിനേക്കാള്‍ വലിയ താപ്പാനകള്‍ നാമനിര്‍ദേശ പത്രികയിലെ പിഴവ് മൂലം അടിതെറ്റി വീണിട്ടുണ്ടെന്നും ഹരീഷ് ചൂണ്ടിക്കാട്ടി.

കനത്ത സാമ്പത്തിക നഷ്ടം

കുഞ്ഞാലിക്കുട്ടി ജയിച്ച് എംപിയായാല്‍ എംഎല്‍എ സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും. ഇതു പൊതു ഖജനാവിന് വലിയ നഷ്ടമാണ് ഉണ്ടാക്കുക. എന്നാല്‍ മലപ്പുറത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കോടതി അസാധുവാക്കിയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള രണ്ടാമത്തെ തിരഞ്ഞെടുപ്പിന്റെ ചെലവാണ് തന്നെ അലട്ടുന്നതെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ബിജെപി നിലപാട്

കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രികയിലെ പിഴവിനെതിരേ കോടതിയെ സമീപിക്കുമെന്ന് ബിജെപി നേരത്തേ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ പത്രിക സ്വീകരിച്ചത് നിമയവിരുദ്ധമാണെന്നും ബിജെപി ആരോപിക്കുന്നു. കുഞ്ഞാലിക്കുട്ടിയുടെ അപൂര്‍ണമായ പത്രിക സ്വീകരിച്ച വരണാധികാരി ഇതേ കാരണം ചൂണ്ടിക്കാട്ടി സ്വതന്ത്രന്റെ പത്രിക തള്ളിയെന്നും ബിജെപി പറയുന്നു.

സിപിഎം മൗനത്തില്‍

കുഞ്ഞാലിക്കുട്ടിയുടെ നാമനിര്‍ദേശ പത്രികയിലെ പിഴവിനെതിരേ ബിജെപി ആഞ്ഞടിക്കുമ്പോള്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളികളായ സിപിഎം മൗനം പാലിക്കുകയാണ്. കുഞ്ഞാലിക്കുട്ടിക്കെതിരേ കോടതിയെയോ തിരഞ്ഞെടുപ്പ് കമ്മീഷനെയോ സമീപിക്കുമെന്ന് സിപിഎം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതു ലീഗും സിപിഎമ്മും തമ്മിലുള്ള ഒത്തുകളിയാണെന്ന് ബിജെപി ആരോപിക്കുന്നു.

ഡമ്മി സ്ഥാനാര്‍ഥിയില്ല

കുഞ്ഞാലിക്കുട്ടിക്കു പകരം ഡമ്മി സ്ഥാനാര്‍ഥി ഇല്ലാത്തതും കോണ്‍ഗ്രസിനു വിനയായേക്കും. കുഞ്ഞാലിക്കുട്ടിയുടെ പത്രിക തള്ളിപ്പോവുകയാണെങ്കില്‍ അത് ലീഗിനും കോണ്‍ഗ്രസിനും കനത്ത നാണക്കേടാവും. ഡമ്മി സ്ഥാനാര്‍ഥിയെ നേരത്തേ ലീഗ് തിരഞ്ഞെടുത്തിരുന്നെങ്കിലും പത്രിക തള്ളപ്പെടുകയായിരുന്നു.

English summary
If kunhalikkutty wins re election will be held in malappuram says high court advocate harish vasudevan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X