കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടിക്കലാശം അവസാനിച്ചു; മലപ്പുറം ടൗണില്‍ കൊട്ടിക്കലാശം ഇല്ല; ചിലയിടത്ത് അക്രമം

മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ പരസ്യ പ്രചരണം അവസാനിച്ചു.

  • By Jince K Benny
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ പരസ്യ പ്രചരണം അവസാനിച്ചു. ഏറ്റവും കുറഞ്ഞ കാലയളവില്‍ പരസ്യ പ്രചരണം നടക്കുന്ന തിരഞ്ഞെടുപ്പാണിത്. 25 ദിവസം മാത്രമാണ് പരസ്യ പ്രചരണത്തിന് ലഭിച്ചത്. ബിജെപി, യുഡിഎഫ്, എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊട്ടിക്കലാശം അവേശമാക്കുകയായിരുന്നു മുന്നണികള്‍. ബുധനാഴ്ചയാണ് തിരഞ്ഞെടുപ്പ്.

Malappuram by election

മലപ്പുറം ടൗണില്‍ കൊട്ടിക്കലാശത്തിനെത്തിയ യുഡിഎഫ്, എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകരെ പോലീസ് ഇടപെട്ട് മാറ്റി. ഇവിടെ കൊട്ടിക്കലാശം പാടില്ലെന്ന് സര്‍വകക്ഷി യോഗത്തിന്റെ തീരുമാനത്തേത്തുടന്നായിരുന്നു ഇത്. സങ്കര്‍ഷത്തേത്തുടര്‍ന്ന് വടക്കേമണ്ണില്‍ കൊട്ടിക്കലാശം അരമണിക്കൂര്‍ മുന്നേ അവസാനിച്ചു. ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലായിരുന്നു സങ്കര്‍ഷം. പോലീസ് ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു.

മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറു സംഘങ്ങളായി തിരഞ്ഞ് കൊട്ടിക്കലാശം ഗംഭീരമാക്കാനുള്ള പരിശ്രമത്തിലായിരുന്നു യുഡിഎഫ് പ്രവര്‍ത്തകര്‍. മുന്‍തിരിഞ്ഞെടുപ്പിനേക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയം പിടിക്കാനുള്ള ശക്തമായ ശ്രമത്തിലാണ് പ്രവര്‍ത്തകര്‍. എല്‍ഡിഎഫ് ക്യാമ്പും ശക്തമായ പ്രതീക്ഷയിലാണ്. കൊട്ടിക്കലാശം ആവേശോജ്ജലമാക്കുന്നതിനായി രാവിലെ മുതലെ പ്രവര്‍ത്തകര്‍ എത്തിയിരിന്നു.

യുവാക്കളുടെ വോട്ട് എംബി ഫൈസലിന് നേടാനാകും എന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ് ക്യാമ്പ്. പ്രചരണത്തിന്റെ ആദ്യ ഘട്ടത്തില്‍ പിന്നിലായിരുന്ന എല്‍ഡിഎഫ് പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. പ്രചരണത്തിന് തുടക്കത്തില്‍ യുഡിഎഫിന് പിന്തുണയുമായി എത്തിയ എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും പിന്നീട് പിന്മാറിയതും ഗുണകരമാകും എന്ന പ്രതീക്ഷിലാണ് എല്‍ഡിഎഫ് ക്യാമ്പ്.

English summary
Malappuram by election campaign end. There were clash in some places.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X