കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം ഉപതിരഞ്ഞെടുപ്പ്;ലീഗ് സ്ഥാനാര്‍ത്ഥിയെ 15ന് പ്രഖ്യാപിക്കും,കുഞ്ഞാലിക്കുട്ടി പുറത്തേക്കോ?

മാര്‍ച്ച് 15 ബുധനാഴ്ച രാവിലെ മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നുണ്ട്.

Google Oneindia Malayalam News

മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതോടെ മലപ്പുറത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എത്രയും വേഗത്തിലാക്കാന്‍ മുസ്ലീം ലീഗില്‍ തീരുമാനം. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയെ മാര്‍ച്ച് 15 ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി സെക്രട്ടറി കെപിഎ മജീദ് വ്യക്തമാക്കി.

കൈരളിക്ക് ഓഫീസുണ്ടായത് ലീഗ് നേതാവിന്റെ സഹായത്താലെന്ന് പിണറായി!എല്ലാം സമ്മതിച്ച് കുഞ്ഞാലിക്കുട്ടി,കൈരളിക്ക് ഓഫീസുണ്ടായത് ലീഗ് നേതാവിന്റെ സഹായത്താലെന്ന് പിണറായി!എല്ലാം സമ്മതിച്ച് കുഞ്ഞാലിക്കുട്ടി,

പാലക്കാട് ആശുപത്രിയില്‍ നഴ്‌സുമാരെ ലൈംഗികമായി പീഡിപ്പിക്കുന്നു?നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചുപാലക്കാട് ആശുപത്രിയില്‍ നഴ്‌സുമാരെ ലൈംഗികമായി പീഡിപ്പിക്കുന്നു?നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

മാര്‍ച്ച് 15 ബുധനാഴ്ച രാവിലെ മലപ്പുറത്ത് മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നുണ്ട്. അതിനുശേഷം പാണക്കാട് പാര്‍ലമെന്ററി പാര്‍ട്ടി യോഗവും ചേര്‍ന്നതിന് ശേഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് കെപിഎ മജീദ് പറഞ്ഞത്. മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പികെ കുഞ്ഞാലിക്കുട്ടിയെ തന്നെ മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. അതേസമയം, അവസാന നിമിഷം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അപ്രതീക്ഷിത മാറ്റങ്ങളുണ്ടാകാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്.

മാര്‍ച്ച് 15 ബുധനാഴ്ച...

മാര്‍ച്ച് 15 ബുധനാഴ്ച...

മാര്‍ച്ച് 15ന് രാവിലെ മലപ്പുറത്ത് ചേരുന്ന പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിനും, അതിനുശേഷം പാണക്കാട് ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനും ശേഷമായിരിക്കും ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നിലപാടുകളായിരിക്കും തിരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചാവിഷയമാകുകയെന്നും കെപിഎ മജീദ് വ്യക്തമാക്കി.

കുഞ്ഞാലിക്കുട്ടി തന്നെ മത്സരിക്കും...

കുഞ്ഞാലിക്കുട്ടി തന്നെ മത്സരിക്കും...

മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പികെ കുഞ്ഞാലിക്കുട്ടിയെ മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുമെന്നാണ് സൂചന. കുഞ്ഞാലിക്കുട്ടിയുടെ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കാന്‍ എംപി സ്ഥാനം സഹായകരമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. അതേസമയം, മലപ്പുറത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അവസാനനിമിഷങ്ങളില്‍ ചില മാറ്റങ്ങളുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വേങ്ങരയില്‍ മജീദോ രണ്ടത്താണിയോ...

വേങ്ങരയില്‍ മജീദോ രണ്ടത്താണിയോ...

നിലവില്‍ വേങ്ങര എംഎല്‍എയായ പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കാന്‍ തയ്യാറാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കുകയാണെങ്കില്‍ വേങ്ങര നിയമസഭ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പുണ്ടാകും. കെപിഎ മജീദിനെയോ, അബ്ദുറഹിമാന്‍ രണ്ടത്താണിയെയോ വേങ്ങരയില്‍ മത്സരിപ്പിക്കാമെന്നാണ് പാര്‍ട്ടി ആലോചിക്കുന്നത്.

വോട്ടെണ്ണല്‍ ഏപ്രില്‍ 17ന്...

വോട്ടെണ്ണല്‍ ഏപ്രില്‍ 17ന്...

ഏപ്രില്‍ 12നാണ് വോട്ടെടുപ്പ്. മാര്‍ച്ച് 24 ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. സൂക്ഷമ പരിശോധന 27നും, പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 29ഉം ആണ്. ഏപ്രില്‍ 17നാണ് വോട്ടെണ്ണല്‍. മലപ്പുറത്തോടൊപ്പം തമിഴ്‌നാട് ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തിലടക്കം ഉപതിരഞ്ഞെടുപ്പ് നടക്കുന്നതും ഏപ്രില്‍ 12നാണ്.

English summary
Malappuram Byelection; IUML will announce their candidate on march 15.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X