കുഞ്ഞാലിക്കുട്ടി കോടതിയിലേക്ക്; മറ്റ് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികയിലും പിഴവ്
എല്‍ഡിഎഫ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി പികെ കുഞ്ഞാലിക്കുട്ടി. ഇരുവരും നാമനിര്‍ദേശ പത്രികയില്‍ പിഴവുകള്‍ വരുത്തിയതായി കണ്ടെത്തിയ സാഹചര്യത്തിലാണിത്.
മലപ്പുറം: കുഞ്ഞാലിക്കുട്ടിക്കെതിരായി ഇടുതുപക്ഷവും ബിജെപിയും ആയുധമാക്കിയ നാമനിര്‍ദേശ പത്രികയിലെ പിഴവ് ഇരുപാര്‍ട്ടികളെയും തിരിഞ്ഞ് കുത്തുന്നു. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എംബി ഫൈസലിന്റേയും ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശിന്റേയും നാമനിര്‍ദേശ പത്രികകളിലാണ് സാങ്കേതിക പിഴവുകളുള്ളത്.
2008 എട്ടിലെ സുപ്രീം കോടതി ഉത്തരവ് അനുസരിച്ച് നാമനിര്‍ദേശ പത്രികയിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കണം. അല്ലാത്ത പത്രിക പരാതി ഉണ്ടെങ്കില്‍ പരിശോധിച്ച് തള്ളാമെന്നാണ് വ്യവസ്ഥ. കോളം പൂരിപ്പിച്ചില്ലെന്ന പേരില്‍ തനിക്കെതിരെ പരാതി ഉന്നയിച്ചവര്‍ക്കെതിരെ പരാതിയുമായി കോടിതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി.
നാമനിര്‍ദേശ പത്രികയില്‍ ആശ്രിത സ്വത്ത് രേഖപ്പെടുത്തേണ്ട കോളം പൂരിപ്പിച്ചില്ലെന്നായിരുന്നു പികെ കുഞ്ഞിലിക്കുട്ടിയുടെ പത്രിക തള്ളാന്‍ മറ്റ് പാര്ട്ടിക്കാര് ഉന്നയിച്ച വാദങ്ങള്‍. അപൂര്‍ണമായ പത്രിക സ്വീകരിച്ചത് ചട്ടലംബനമാണെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്. പരാതി ഉന്നയിച്ച പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളും സമാനമായ പിഴവാണ് പത്രികയില്‍ വരുത്തിയിട്ടുള്ളത്.
ബിജെപി സ്ഥാനാര്‍ത്ഥി ശ്രീപ്രകാശ് സമര്‍പ്പിച്ച പത്രികയില്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നിടത്ത് ക്രമനമ്പര്‍ ഇട്ടിട്ടില്ല. ആറ് കോളങ്ങളാണ് ഒന്നുമെഴുതാതെ ഒഴിച്ചിട്ടിരിക്കുന്നത്. ഇടത് സ്ഥാനാര്‍ത്ഥി എംബി ഫൈസലിന്റെ പത്രികയിലും സമാനമായ തെറ്റാണ് ആവര്‍ത്തിച്ചിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നിടത്ത് ക്രമ നമ്പര്‍ കോളം മാറിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്ന് കോളങ്ങളില്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല.