കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിയെ ജയിപ്പിക്കാന്‍ ഒത്തുകളി..!! എസ്ഡിപിഐ-വെല്‍ഫെയര്‍ പാര്‍ട്ടികളുമായി രഹസ്യസഖ്യം.??

  • By അനാമിക
Google Oneindia Malayalam News

മലപ്പുറം: ഏപ്രില്‍ പന്ത്രണ്ടിന് നടക്കാനിരിക്കുന്ന മലപ്പുറം ലോകസഭാമണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ സഹായിക്കാനായി എസ്ഡിപിഐ-വെല്‍ഫെയര്‍ പാര്‍ട്ടികള്‍ ഒത്തുകളിക്കുന്നതായി ആരോപണം. ഇരുപാര്‍ട്ടികളും ഇത്തവണ മലപ്പുറത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. 23ാം തിയ്യതി ആയിരുന്നു സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി.

Read Also: പ്രശസ്ത നടന്‍ ഉള്‍പ്പെടെ മാസങ്ങളോളം പീഡിപ്പിച്ചു !! ഉന്നത രാഷ്ട്രീയബന്ധങ്ങൾ !! ഞെട്ടിക്കുന്ന മൊഴി !!

Read Also: ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്ത കേസ് അട്ടിമറിക്കുന്നു...!! പിന്നില്‍ മന്ത്രിസഭയിലെ വനിതാ അംഗം ???

പോരാട്ടം ശക്തമാകും

മലപ്പുറത്ത് ലീഗിന്റെ പ്രബലനായ നേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുള്ളത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിന്റെ യുവനേതാവ് എംബി ഫൈസലാണ്. ഇത്തവണ പോരാട്ടം ശക്തമായിരിക്കുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

ഭൂരിപക്ഷം കുറഞ്ഞാൽ...

മലപ്പുറത്ത് ലീഗിന് ജയം അസാധ്യമല്ല. പക്ഷേ കഴിഞ്ഞ തവണ ഇ അഹമ്മദ് നേടിയ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍ അല്ലാതെ മറ്റൊന്നും ലീഗിന് മുന്നിലില്ല. കുഞ്ഞാലിക്കുട്ടിക്ക് ഭൂരിപക്ഷം കുറഞ്ഞാല്‍ അത് തോല്‍വിക്ക് തുല്യമായാണ് വിലയിരുത്തപ്പെടുക.

രഹസ്യസഖ്യത്തിന് നീക്കം

അതുകൊണ്ടുതന്നെ എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയുമായും രഹസ്യസഖ്യത്തിനുള്ള സാധ്യതകളാണ് ലീഗ് തേടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുപാര്‍ട്ടികളും ഇത്തവണ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തത് ഒത്തുകളിയുടെ ഭാഗമാണെന്നാണ് ആരോപിക്കപ്പെടുന്നത്.

ഇത്തവണ മത്സരിക്കുന്നില്ല

2014ലെ പൊതുതിരഞ്ഞെടുപ്പില്‍ നാലാം സ്ഥാനത്ത് എത്തിയ പാര്‍ട്ടിയാണ് എസ്ഡിപിഐ. അന്ന് 47, 853 വോട്ട് ഇവര്‍ക്ക് ലഭിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ലഭിച്ചതാകട്ടെ 29, 216 വോട്ടുകളും. ഈ ഉപതിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമൊന്നുമില്ല എന്നാണ് ഇരുപാര്‍ട്ടികളും പറയുന്ന ന്യായം.

നിലപാട് പറയാതെ

ഇരുപാര്‍ട്ടികളുടേയും വോട്ടുകള്‍ ചേര്‍ത്താല്‍ 76,000ല്‍ അധികം വരും. ഇതാണ് മുസ്ലിം ലീഗ് ലക്ഷ്യമിടുന്നത്. സ്ഥാനാര്‍ത്ഥികളെ നിർത്താത്തത് സംബന്ധിച്ച് ഇതുവരെ എസ്ഡിപിഐയോ വെല്‍ഫെയര്‍ പാര്‍ട്ടിയോ കൃത്യമായ ഒരു നിലപാട് വ്യക്തമാക്കിയിട്ടില്ല.

പൊതുസ്വതന്ത്രനുമില്ല

ചെറുകിട പാര്‍ട്ടികളെല്ലാം ചേര്‍ന്ന് പൊതുസ്വതന്ത്രനെ നിര്‍ത്താന്‍ ആലോചിച്ചിരുന്നു. എന്നാലീ ശ്രമം ലീഗ് തടഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ലോകസഭാമണ്ഡലത്തിലെ7 മണ്ഡലങ്ങളില്‍ നിന്നായി ഇരുപതിനായിരത്തോളം വോട്ടുകള്‍ എസ്ഡിപിഐ നേടിയിരുന്നു.

English summary
League to make secret pact with small parties in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X