മലപ്പുറത്ത് മത്സരിക്കാന്‍ തയ്യാറെന്ന് പികെ കുഞ്ഞാലിക്കുട്ടി;പക്ഷേ,പാര്‍ട്ടി പറയണം
പാര്‍ട്ടിയുടെ അഖിലേന്ത്യാ ട്രഷറായ പികെ കുഞ്ഞാലിക്കുട്ടിയെ ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കാനും തീരുമാനമായിട്ടുണ്ട്.
മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. പക്ഷേ, ഇക്കാര്യത്തില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാലേ മത്സരിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പാര്‍ട്ടിയുടെ അഖിലേന്ത്യാ ട്രഷറായ പികെ കുഞ്ഞാലിക്കുട്ടിയെ ദേശീയ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കാനും തീരുമാനമായിട്ടുണ്ട്.
താന്‍ ദേശീയ നേതൃത്വത്തിലേക്ക് മാറിയാലും, സംസ്ഥാന നേതൃത്വത്തിന് ഒരു ക്ഷീണവും സംഭവിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഏത് പദവികളും അലങ്കരിക്കാന്‍ കഴിവുള്ള മികവുറ്റ ഒട്ടേറെ നേതാക്കള്‍ ലീഗിലുണ്ട്, അവസരം ലഭിക്കുമ്പോഴെ എല്ലാവര്‍ക്കും കഴിവ് തെളിയിക്കാന്‍ കഴിയുവെന്നും പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് വ്യക്തമാക്കി.

ദേശീയ ജനറല്‍ സെക്രട്ടറി പദവും...
മുസ്ലീം ലീഗിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായി പികെ കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുക്കാന്‍ ഏകദേശം തീരുമാനമായിട്ടുണ്ട്. പാര്‍ട്ടിയുടെ ദേശീയതലത്തിലേക്ക് പ്രവര്‍ത്തന മേഖല മാറ്റുന്നതിനോടൊപ്പം പാര്‍ലമെന്റ് മെമ്പര്‍ സ്ഥാനവും ഗുണകരമാകുമെന്നാണ് കുഞ്ഞാലിക്കുട്ടി കരുതുന്നത്. പാര്‍ട്ടിയ്ക്കുള്ളിലും ഇതിന് പിന്തുണയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംസ്ഥാന നേതൃത്വത്തിന് ക്ഷീണമാകില്ല...
എന്നാല്‍ മലപ്പുറം ലോക്‌സഭാ സീറ്റില്‍ മത്സരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടി തന്നോട് ആവശ്യപ്പെടണമെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. താന്‍ ദേശീയതലത്തിലേക്ക് മാറിയലും സംസ്ഥാന നേതൃത്വത്തിന് ഒരു ക്ഷീണവും സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ പികെ കുഞ്ഞാലിക്കുട്ടി മത്സരിക്കണമെന്നാണ് മുസ്ലീം ലീഗിനുള്ളിലെയും ഭൂരിപക്ഷ അഭിപ്രായം.

വേങ്ങരയില്‍?
മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി മത്സരിക്കുകയാണെങ്കില്‍ ഒഴിവ് വരുന്ന വേങ്ങര നിയമസഭാ സീറ്റില്‍ ആരെ മത്സരിപ്പിക്കുമെന്ന ചര്‍ച്ചയും പാര്‍ട്ടിക്കുള്ളില്‍ സജീവമായിട്ടുണ്ട്. മുന്‍ താനൂര്‍ എംഎല്‍എയായ അബ്ദുറഹിമാന്‍ രണ്ടത്താണി, യൂത്ത്‌ലീഗ് നേതാവ് പികെ ഫിറോസ്, കെപിഎ മജീദ് തുടങ്ങിയവരുടെ പേരുകളാണ് വേങ്ങരയിലേക്ക് പരിഗണിക്കുന്നത്. അതേസമയം, കുഞ്ഞാലിക്കുട്ടിക്ക് പകരം മലപ്പുറത്ത് അബ്ദുസമദാനിയോ മറ്റോ മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആര് മത്സരിക്കണമെന്ന് തീരുമാനിക്കേണ്ട വ്യക്തി മത്സരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് രംഗത്തെത്തിയതില്‍ ചില അണികള്‍ക്കും എതിര്‍പ്പുണ്ട്.

വിജയം സുനിശ്ചിതമെന്ന്...
മുസ്ലീം ലീഗിന്റെ ഉറച്ചകോട്ടയായ മലപ്പുറത്ത് ആരെ മത്സരിപ്പിച്ചാലും വിജയം സുനിശ്ചിതമാണെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ പോലെ പ്രമുഖ നേതാവിനെ മത്സരിപ്പിച്ച് മികച്ച വിജയം നേടണമെന്നാണ് പാര്‍ട്ടിയെ ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കുകയാണെങ്കില്‍ ഒഴിവ് വരുന്ന വേങ്ങര നിയമസഭാ മണ്ഡലവും ലീഗിന് അനുകൂലമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗിന്റെ കോട്ടയായ താനൂരില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട അബ്ദുറഹിമാന്‍ രണ്ടത്താണിയെ വേങ്ങരയില്‍ പരിഗണിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. മുസ്ലീം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലമാണ് വേങ്ങര.












Click it and Unblock the Notifications