മലപ്പുറം പോരിന് പത്രിക നല്‍കിയത് 16 സ്ഥാനാര്‍ത്ഥികള്‍....പികെ കുഞ്ഞാലിക്കുട്ടിക്ക് അപരനും...
പത്രിക നല്‍കാനുള്ള അവസാന ദിവസമായിരുന്ന മാര്‍ച്ച് 23 വ്യാഴാഴ്ച ഒമ്പതു പേരാണ് പത്രിക നല്‍കിയത്.
മലപ്പുറം: ലോക്‌സഭ ഉപതിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ ആകെ 16 പേരാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷമ പരിശോധന മാര്‍ച്ച് 24 വെള്ളിയാഴ്ച നടക്കും. പത്രിക പിന്‍വലിക്കാനുള്ള തീയതി കൂടി കഴിഞ്ഞാലേ മലപ്പുറത്തെ ചിത്രം വ്യക്തമാകുകയുള്ളു.
യുഡിഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടി, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസല്‍, ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശ് എന്നിവര്‍ നേരത്തെ തന്നെ പത്രിക സമര്‍പ്പിച്ചിരുന്നു. പത്രിക നല്‍കാനുള്ള അവസാന ദിവസമായിരുന്ന മാര്‍ച്ച് 23 വ്യാഴാഴ്ച ഒമ്പതു പേരാണ് പത്രിക നല്‍കിയത്.

പികെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി നാല് സെറ്റ് പത്രികകളും, എംബി ഫൈസലിന് രണ്ട് സെറ്റും, ശ്രീപ്രകാശിന് വേണ്ടി മൂന്ന് സെറ്റും പത്രികകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. എം ഉമ്മര്‍ എംഎല്‍എയാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ ഡമ്മിയായി പത്രിക നല്‍കിയിട്ടുള്ളത്. ഐടി നജീബാണ് എംബി ഫൈസലിന്റെ ഡമ്മി. പികെ കുഞ്ഞാലിക്കുട്ടിയുടെ അപരനും, തിരഞ്ഞെടുപ്പ് മത്സരത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിടുന്ന സേലം സ്വദേശിയും മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications