Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടിനായി എല്‍ഡിഎഫ് മലപ്പുറത്ത് മതവിദ്വേഷം വളര്‍ത്തുന്നു? ബിജെപി വരണാധികാരിക്ക് പരാതി നല്‍കി....

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എല്‍ഡിഎഫ് പുറത്തിറക്കിയ നോട്ടീസില്‍ മതവിദ്വേഷം വളര്‍ത്തുന്ന വാക്കുകളുണ്ടെന്നാണ് ബിജെപിയുടെ ആരോപണം.

മലപ്പുറം: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രചാരണ നോട്ടീസുകള്‍ പുറത്തിറക്കി വിതരണം ചെയ്‌തെന്ന് ആരോപിച്ച് ബിജെപി രംഗത്ത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന നോട്ടീസാണ് എല്‍ഡിഎഫ് വിതരണം ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ബിജെപി ജില്ലാ വരണാധികാരിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എല്‍ഡിഎഫ് പുറത്തിറക്കിയ നോട്ടീസില്‍ മതവിദ്വേഷം വളര്‍ത്തുന്ന വാക്കുകളുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ദളിതരെ ബിജെപി നിരന്തരം പീഡിപ്പിക്കുകയാണെന്നും, ബിജെപി ദളിതരെ മരണത്തിലേക്ക് നയിക്കുകയാണെന്നുമെല്ലാം നോട്ടീസിലുണ്ടെന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.

bjp

ചത്ത പശുവിന്റെ തോല്‍ ഉരിഞ്ഞ യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ചിത്രങ്ങളും, കിവംദന്തിപരമായ പരാമര്‍ശങ്ങളും നോട്ടീസിലുണ്ടെന്നും ബിജെപി നേതാക്കള്‍ പറയുന്നു. ജനകീയാസൂത്രണം എല്‍ഡിഎഫിന്റെ സ്വന്തം പദ്ധതിയാണെന്ന അവകാശവാദത്തിനെതിരെയും ബിജെപി രംഗത്തെത്തിയിട്ടുണ്ട്. നോട്ടീസില്‍ മതവിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശങ്ങളുണ്ടെന്ന് കാണിച്ച് ബിജെപി ചീഫ് ഇലക്ഷന്‍ ഏജന്റ് കെ രാമചന്ദ്രന്‍, ബിജെപി ഉത്തരമേഖല സെക്രട്ടറി കെ നാരായണന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത് എന്നിവരാണ് ജില്ലാ വരണാധികാരിക്ക് പരാതി നല്‍കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+