പ്രചാരണചൂടില്‍ പൊള്ളി മലപ്പുറം; പോരാട്ടം പ്രവചനാതീതം, ഇടത് തേരോട്ടത്തില്‍ നെഞ്ചിടിച്ച് മുസ്ലിം ലീഗ്
വേനല്‍ചൂട് പ്രചാരണത്തിലേക്ക് ആവാഹിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ കൈമെയ് മറന്ന് ഇറങ്ങിയതോടെ മലപ്പുറത്ത് രസകരമാണ് കാഴ്ചകള്‍.
മലപ്പുറം: അമിതമായ ആത്മവിശ്വാസം യുഡിഎഫിനും മുസ്ലിം ലീഗിനും പ്രചാരണത്തില്‍ അല്‍പ്പം പിന്നിലാക്കിയോ? പരമാവധി വോട്ട് കൈവശപ്പെടുത്തണമെന്ന ആവേശത്തില്‍ ഇടതു പാളയം നടത്തുന്ന തേരോട്ടത്തില്‍ മുസ്ലിം ലീഗിന് അടിപതറുന്നുവോ? ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന മലപ്പുറം ഉപതിരഞ്ഞെടുപ്പ് പ്രചാരണ വാര്‍ത്തകള്‍ ഇങ്ങനെയാണ്.
വേനല്‍ചൂട് പ്രചാരണത്തിലേക്ക് ആവാഹിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ കൈമെയ് മറന്ന് ഇറങ്ങിയതോടെ മലപ്പുറത്ത് രസകരമാണ് കാഴ്ചകള്‍. കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ഥി ആയപ്പോള്‍ തന്നെ ഇടതുപാളയിന് എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടിരുന്നു. മാത്രമല്ല, അവര്‍ ഇത്തവണ ജയിക്കുമെന്ന് അവര്‍ക്ക് തന്നെ പ്രതീക്ഷയില്ലാത്ത തരത്തിലായിരുന്നു ആദ്യഘട്ടം.

ഇത്തവണ പോരാട്ടം കനക്കും
എന്നാല്‍ പ്രചാരണത്തില്‍ അതിവേഗം മുന്നേറുന്ന ഇടതുക്യാംപിനെയാണ് പിന്നീട് കണ്ടത്. വിട്ടുകൊടുക്കാതെ ബിജെപിയും വച്ചുപിടിച്ചപ്പോള്‍ മലപ്പുറത്ത് ഇത്തവണ പോരാട്ടം കനക്കുമെന്നാണ് വിലയിരുത്തല്‍.

പോരാട്ടം മുറുകാന്‍ കാരണം ബിജെപി
ഇടതു-വലതു കക്ഷികളുടെ പോരാട്ടം മുറുകാന്‍ കാരണം ബിജെപിയാണെന്നാണ് വിലയിരുത്തല്‍. സിപിഎമ്മും മുസ്ലിം ലീഗും ഒത്തുകളിക്കുകയാണെന്നും മലപ്പുറത്ത് സൗഹൃദ മല്സരമാണെന്നുമായിരുന്നു ബിജെപയുടെ ആദ്യ അസ്ത്രം. പിന്നീട് സൗഹൃദ മല്‍സരമല്ലെന്ന് തെളിയിക്കാന്‍ പാടുപെടുകയായിരുന്നു ഇടതുപാളയം.

പിബി ഫൈസല്‍ വിയര്‍ത്തോടി
ഇതോടെ പ്രചാരണം കനത്തു. കുഞ്ഞാലിക്കുട്ടിക്കൊപ്പം പിബി ഫൈസലും വിയര്‍ത്തോടി. മണ്ഡലം ചുറ്റി നടന്ന് ഓടി നടന്ന്, കാണുന്നവരെയെല്ലാം കൈപിടിച്ച് കുലുക്കി പ്രചാരണത്തിന് ആവേശം നല്കി. ഇത് കണ്ടതോടെ മുസ്ലിം ലീഗ് നേതാക്കള്‍ വരെ അമ്പരന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ താങ്ങായെത്തി
തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ കുഞ്ഞാലിക്കുട്ടി താങ്ങായെത്തിയത്. മണ്ഡലത്തില്‍ പല ഭാഗങ്ങളിലും മുസ്ലിം ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം നിലനിന്നിരുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മണ്ഡലത്തില്‍ ക്യാംപ് ചെയ്ത് പ്രചാരണം തുടങ്ങിയതോടെ ഈ പ്രശ്നങ്ങള്‍ ഏറെകുറെ ഇല്ലാതായെന്നാണ് യുഡിഎഫിലെ സംസാരം.

നേതാക്കളെ മണ്ഡലത്തിലേക്ക് കെട്ടഴിച്ചുവിട്ടു
കുഞ്ഞാലിക്കുട്ടിയുടെ ക്ഷണപ്രകാരം കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയും മറ്റു നേതാക്കളുമെത്തിയതോടെ യുഡിഎഫ് ക്യാംപിന് ആത്മവിശ്വാസം ഇരട്ടിയായിരുന്നു. എന്നാല്‍ ഇതുകണ്ട ഇടതുപക്ഷം നേതാക്കളെ മണ്ഡലത്തിലേക്ക് കെട്ടഴിച്ചുവിട്ടു.

ഐസ്ക്രീമും കുറ്റിപ്പുറവും ഓര്‍മിപ്പിച്ചു
പിണറായി വിജയന്, വിഎസ് അച്യുതാനന്ദന്, നടന് മുകേഷ് തുടങ്ങി ഓരോ നേതാക്കളും മണ്ഡലത്തില്‍ പര്യടനം നടത്തി. ഞെട്ടിക്കുന്ന പ്രഭാഷണങ്ങള്‍ നടത്തി. ഐസ്ക്രീമും കുറ്റിപ്പുറവും ഓര്‍മിപ്പിച്ച് പ്രചാരണത്തിന് ആവേശം നല്കി.

വോട്ട് ചിതറിക്കാന്‍ തന്ത്രം
അതിനിടെയാണ് എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി, പിഡിപി വോട്ടുകള്‍ ആര്‍ക്കെന്ന ചര്‍ച്ച വന്നത്. ഈ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 80000 ത്തോളം വോട്ടുകളുണ്ടായിരുന്നു. ഇത് കുഞ്ഞാലിക്കുട്ടിക്ക് കിട്ടാതിരിക്കാനുള്ള ശ്രമമായി പിന്നീട് ഇടതുക്യാംപ് നടത്തിയത്.

കുഞ്ഞാലിക്കുട്ടി പിടികൊടുത്തില്ല
ഈ പാര്‍ട്ടികളുടെ വോട്ട് സ്വീകരിക്കുന്നത് വലിയ പാതകമാണെന്ന പ്രതീതിയുണ്ടാക്കി ഇടതുപക്ഷം. അവര്‍ക്ക് കിട്ടില്ലെന്ന് ഉറപ്പായ പശ്ചാത്തലത്തിലായിരുന്നു ഇത്തരം പ്രചാരണം. എന്നാല്‍ കുഞ്ഞാലിക്കുട്ടി പിടികൊടുത്തില്ല. മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചും മറിച്ചും ചോദിച്ചിട്ടും കുഞ്ഞാപ്പ വോട്ട് വേണ്ട എന്നു പറഞ്ഞില്ല. പകരം ഉരുണ്ടുകളിച്ചു.

ഇപി ജയരാജന്റെ രംഗപ്രവേശം
ഇപി ജയരാജന് പ്രചാരണത്തിന്റെ ഏകോപനം ഏറ്റെടുത്തതോടെയാണ് തന്ത്രങ്ങള്‍ ഇടതുപക്ഷം മാറ്റിപ്പിടിക്കാന്‍ തുടങ്ങിയത്. ആദ്യം കുടുംബ യോഗങ്ങളിലും മറ്റു ചെറുപരിപാടികളും ശ്രദ്ധിച്ചിരുന്ന അവര്‍ പിന്നീട് പ്രവര്‍ത്തകരെ ആവേശത്തിലേക്ക് ഉയര്‍ത്തി വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി.

ഒപ്പം പ്രമുഖ നേതാക്കളും
ഇതിന് ആവേശം കൂട്ടിയത് മുഖ്യമന്ത്രിയുടെയും ജി സുധാകരന് ഉള്‍പ്പെടെയുള്ള മന്ത്രിമാരുടെയും വരവാണ്. തൊട്ടുപിന്നാലെ വിഎസ് കൂടി എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം പാരമ്യത്തിലെത്തി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മണ്ഡലത്തില്‍ തമ്പടിച്ച് പ്രചാരണം കൊഴുപ്പിച്ചു.

ഓരോ പാര്‍ട്ടിക്കും വ്യത്യസ്ത ലക്ഷ്യങ്ങള്‍
പാര്‍ട്ടികള്‍ക്ക് വ്യത്യസ്തമായ ലക്ഷ്യങ്ങളാണിപ്പോള് മലപ്പുറത്ത്. കുഞ്ഞാലിക്കുട്ടി ജയിക്കുമെന്ന് തന്നെയാണ് മുസ്ലിം ലീഗ് ഇപ്പോഴും വിശ്വസിക്കുന്നത്. അവരുടെ ലക്ഷ്യം ഭൂരിപക്ഷം കൂട്ടലാണ്. ഇ അഹമ്മദിന് കിട്ടിയ 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷം ഇത്തവണ രണ്ട് കടത്തണമെന്നാണ് അവരുടെ നോട്ടം.

ലക്ഷം കടക്കാന്‍ ബിജെപിയും
എന്നാല്‍ ഇടതുപക്ഷത്തിന് പരമാവധി വോട്ട് പിടിച്ച് കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കുറയ്ക്കണമെന്നാണ് ലക്ഷ്യം. ഭൂരിപക്ഷം കുറഞ്ഞാല്‍ കുഞ്ഞാലിക്കുട്ടി തോറ്റതിന് സമാനമാണെന്ന് അവര്‍ പറയുന്നു. ബിജെപിയാവട്ടെ കഴിഞ്ഞ തവണ കിട്ടിയ 64705 വോട്ട് ഇത്തവണ എങ്ങനെയെങ്കിലും ഒരു ലക്ഷം കടത്തണമെന്ന ലക്ഷ്യത്തിലാണ്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications