മലപ്പുറത്ത് കുഞ്ഞാപ്പയെ തളയ്ക്കാന്‍ തമിഴ്‌നാട് സ്വദേശി! പത്രിക സമര്‍പ്പിച്ചു...
മണ്ഡലത്തില്‍ ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് മുസ്ലീം ലീഗാണെങ്കിലും, പത്രിക സമര്‍പ്പിച്ചിരിക്കുന്നത് ഒരു തമിഴ്‌നാട് സ്വദേശിയാണ്.
മലപ്പുറം: ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയായി പികെ കുഞ്ഞാലിക്കുട്ടിയെ പ്രഖ്യാപിച്ചതോടെ മലപ്പുറത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചൂടുപിടിച്ചിരിക്കുകയാണ്. കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ ബിജെപിയും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡന്റ് എന്‍ ശ്രീപ്രകാശാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി.
മലപ്പുറത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശനിയാഴ്ച പ്രഖ്യാപിക്കുകയും ചെയ്യും. മണ്ഡലത്തില്‍ ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് മുസ്ലീം ലീഗാണെങ്കിലും, പത്രിക സമര്‍പ്പിച്ചിരിക്കുന്നത് ഒരു തമിഴ്‌നാട് സ്വദേശിയാണ്. സേലം ഗോണൂര്‍ സ്വദേശി കെ പദ്മരാജനാണ് കഴിഞ്ഞ ദിവസം പത്രിക നല്‍കിയത്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ശീലം...
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ശീലമാക്കിയ തമിഴ്‌നാട് സേലം ഗോണൂര്‍ സ്വദേശി കെ പദ്മരാജന്‍ കഴിഞ്ഞ ദിവസമാണ് മലപ്പുറത്തെത്തി പത്രിക സമര്‍പ്പിച്ചത്. 25000 രൂപ കെട്ടിവെച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് പദ്മരാജന്‍ പത്രിക നല്‍കിയിരിക്കുന്നത്. മലപ്പുറത്തെ ആദ്യ പത്രികയും പദ്മരാജന്റേതായിരുന്നു.

മലപ്പുറത്ത് 179ാമത്തെ മത്സരം...
ജയലളിതയുടെ മരണം മൂലം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട് ആര്‍കെ നഗര്‍ നിയമസഭ മണ്ഡലത്തിലും പദ്മരാജന്‍ മത്സരിക്കുന്നുണ്ട്. ചെന്നൈ ആര്‍കെ നഗറില്‍ പത്രിക നല്‍കിയ ശേഷമാണ് അദ്ദേഹം മലപ്പുറത്തെത്തിയത്. തന്റെ 179ാമത്തെ തിരഞ്ഞെടുപ്പ് അങ്കമാണിതെന്ന് പദ്മരാജന്‍ പറഞ്ഞു.

ഗിന്നസ് റെക്കോര്‍ഡ്...
1989ല്‍ തമിഴ്‌നാട്ടിലെ ധര്‍മ്മപുരി മണ്ഡലത്തിലാണ് പദ്മരാജന്‍ ആദ്യമായി മത്സരിച്ചത്. പിന്നീടങ്ങോട്ട് മത്സരങ്ങളുടെ ഘോഷയാത്രയായിരുന്നു. കഴിഞ്ഞ നാലു തവണ നടന്ന രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനുള്ള ഗിന്നസ് റെക്കോര്‍ഡ് തന്റെ പേരിലാണെന്നാണ് പദ്മരാജന്‍ അവകാശപ്പെടുന്നുണ്ട്.

അദ്യം തമാശ, പിന്നെ ലക്ഷ്യം റെക്കോര്‍ഡ്...
കണ്ണൂര്‍ കുഞ്ഞിമംഗലത്ത് നിന്നും തമിഴ്‌നാട്ടിലേക്ക് പോയ കുഞ്ചമ്പു നമ്പ്യാരുടെയും ശ്രീദേവി നായരുടേയും മകനാണ് പദ്മരാജന്‍. ആദ്യം ഒരു തമാശയ്ക്ക് വേണ്ടിയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതെങ്കിലും, ഇപ്പോള്‍ ഗിന്നസ് റെക്കോര്‍ഡാണ് ലക്ഷ്യം. ജീവിതാവസാനം വരെ പരമാവധി തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞ അദ്ദേഹം പത്രിക സമര്‍പ്പിച്ചതിന് ശേഷം ശബരിമലയിലേക്ക് പോയി.












Click it and Unblock the Notifications