കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആവേശം കൊട്ടിക്കയറി മലപ്പുറം,പരസ്യ പ്രചാരണം അവസാനിക്കാന്‍ നാലു ദിവസം മാത്രം...

ഇടത് സ്ഥാനാര്‍ത്ഥി എംബി ഫൈസലിന് വോട്ടഭര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മണ്ഡലത്തിലെത്തി.

Google Oneindia Malayalam News

മലപ്പുറം: പൊള്ളുന്ന വെയിലിനെപോലും വകവെയ്ക്കാതെയാണ് മലപ്പുറത്തെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നേറുന്നത്. പരസ്യ പ്രചാരണം അവസാനിക്കാന്‍ നാലു ദിവസം കൂടി ശേഷിക്കേ സ്ഥാനാര്‍ത്ഥികളെല്ലാം പ്രചാരണത്തിന്റെ അവസാന ലാപ്പിലാണ്. വിശ്രമമില്ലാതെ മണ്ഡലത്തിലെ ഓരോ വോട്ടര്‍മാരെയും നേരിട്ടുകാണാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.

പ്രചാരണത്തിന് കൊഴുപ്പേകാന്‍ കൂടുതല്‍ യുവാക്കളും രംഗത്തിറങ്ങിയതോടെ മലപ്പുറം ആവേശക്കൊടുമുടിയിലാണ്. സംസ്ഥാന നേതാക്കളെല്ലാം തന്നെ മണ്ഡലത്തിലെത്തിയിട്ടുണ്ട്. ഇടത് സ്ഥാനാര്‍ത്ഥി എംബി ഫൈസലിന് വോട്ടഭര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മണ്ഡലത്തിലെത്തി. ചേളാരിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ അദ്ദേഹം പ്രസംഗിക്കുകയും ചെയ്തു. ചേളാരിയിലെ പ്രസംഗത്തിനിടെയാണ് ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പോലീസ് നടപടിയെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ കൊണ്ടോട്ടിയില്‍ സംഘടിപ്പിച്ച പൊതുയോഗത്തിലും പിണറായി പങ്കെടുത്തു.

malappuramcandidates

തോമസ് ഐസക്കും എംഎം മണിയും ഉള്‍പ്പെടെയുള്ള മന്ത്രിമാരും മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലെ പൊതുയോഗങ്ങളില്‍ പങ്കെടുത്തു സംസാരിച്ചിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മലപ്പുറത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം, ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പോലീസ് അതിക്രമത്തെ ഉയര്‍ത്തിക്കാട്ടി സര്‍ക്കാര്‍ വിരുദ്ധ വികാരം ഊട്ടിയുറപ്പിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് ക്യാമ്പ്. മുസ്ലീം ലീഗിന്റെ പ്രമുഖ നേതാക്കളും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ എന്നിവരും മലപ്പുറത്തെ പ്രചാരണത്തില്‍ സജീവമായി പങ്കെടുക്കുന്നുണ്ട്.

mbfaisal

ബിജെപി സ്ഥാനാര്‍ത്ഥിയുടെ ബീഫ് നല്‍കുമെന്ന പ്രസ്താവനയും പ്രചാരണ യോഗങ്ങളിലെ സജീവ ചര്‍ച്ചാവിഷയമാണ്. മണ്ഡലത്തിലെത്തിയ മുഖ്യമന്ത്രിയും ബീഫ് വിഷയത്തിലല്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പരിഹസിച്ചാണ് സംസാരിച്ചത്. ബിജെപിയുടെ സംസ്ഥാന നേതാക്കളും ദേശീയ നേതാക്കളും മണ്ഡലത്തിലെ പൊതുയോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. എന്‍ഡിഎ നേതാക്കളായ തുഷാര്‍ വെള്ളാപ്പള്ളി, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിസി തോമസ്, ബിജെപി ദേശീയ സമിതി അംഗം പിഎസ് ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം എന്‍ഡിഎ സംഘടിപ്പിച്ച യോഗങ്ങളില്‍ പങ്കെടുത്തിരുന്നു.

pkkunhalikutty

മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്ത എസ്ഡിപിഐ മനസാക്ഷി വോട്ട് ചെയ്യാനാണ് പ്രവര്‍ത്തകരോടും കുടുംബങ്ങളോടും ആഹ്വാനം ചെയ്തിരിക്കുന്നത്. ഭീമമായ ചെലവ് കണക്കിലെടുത്താണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നതെന്നാണ് എസ്ഡിപിഐ നേതാക്കളുടെ വിശദീകരണം. അതേസമയം, എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് പറയാന്‍ തയ്യാറാകാത്ത യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ എസ്ഡിപിഐ നേതാക്കള്‍ സ്വാഗതം ചെയ്തു.

English summary
Malappuram byelection, four days remain to end campaign.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X