കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോറ്റാല്‍ സിപിഎം ഇങ്ങനെയാണ്; മലപ്പുറം വര്‍ഗീയത!! ഇടതുപക്ഷത്തിന് ചേര്‍ന്നതല്ലെന്ന് കുഞ്ഞാലിക്കുട്ടി

സിപിഎം വര്‍ഗീയ ധ്രുവീകരണം നടത്തിയതുകൊണ്ടാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ചൂണ്ടിക്കാട്ടി.

  • By Ashif
Google Oneindia Malayalam News

മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മികച്ച വിജയം വര്‍ഗീയതയുടെ ഭാഗമാണെന്ന സിപിഎം പ്രചാരണത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ലീഗ് നേതാക്കളായ കുഞ്ഞാലിക്കുട്ടിയും കെപിഎ മജീദും ഇടതുപക്ഷത്തിനെതിരേ രംഗത്തെത്തി.

മലപ്പുറം വര്‍ഗീയ കേന്ദ്രമാണെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പരാമര്‍ശം ഇടതുപക്ഷത്തിന് ചേര്‍ന്നതല്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയ പേരാട്ടമാണ് മലപ്പുറത്ത് നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യല്‍ മീഡിയയിലും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വിവാദ പ്രസ്താവനക്കെതിരേ വിമര്‍ശനം വ്യാപകമാണ്.

മന്ത്രി കടകംപള്ളി പറഞ്ഞത്

കഴിഞ്ഞദിവസമാണ് മലപ്പുറത്തെ വോട്ടര്‍മാരെ അധിക്ഷേപിച്ച് മന്ത്രി കടകംപള്ളി രംഗത്തെത്തിയത്. മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയതയാണെന്നും ന്യൂനപക്ഷ വര്‍ഗീയതയുടെ ശക്തികേന്ദ്രമാണ് മലപ്പുറമന്നും കടകംപള്ളി തിരുവനന്തപുരത്ത് ഒരു ചടങ്ങില്‍ പ്രസംഗിക്കവെ പറഞ്ഞു.

 അഹമ്മദിനെ ചുമന്നു കൊണ്ടുനടന്നു

2014ല്‍ ഇ അഹമ്മദ് മല്‍സരിക്കുമ്പോഴുണ്ടായ വിവാദങ്ങളും ചൂണ്ടിക്കാട്ടിയ അദ്ദേഹം അഹമ്മദിനെ ചുമന്നു കൊണ്ടുനടന്നാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിച്ചതെന്നും പരിഹസിച്ചു. മലപ്പുറത്ത് മുസ്ലിം വോട്ടുകളുടെ ധ്രുവീകരണം ഉണ്ടായി എന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി ഫൈസലും അഭിപ്രായപ്പെട്ടിരുന്നു.

കെപിഎ മജീദിന്റെ പ്രതികരണം

സിപിഎം വര്‍ഗീയ ധ്രുവീകരണം നടത്തിയതുകൊണ്ടാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ചൂണ്ടിക്കാട്ടി. ഹിന്ദുത്വ ചിന്താഗതിക്കാരുടെ വോട്ടുകള്‍ പോലും സിപിഎമ്മിന് ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ബിജെപിയുടെ വോട്ട് കുറഞ്ഞതെന്നും മജീദ് പറഞ്ഞു.

ന്യൂനപക്ഷ വിരുദ്ധര്‍

പിണറായി വിജയനും നരേന്ദ്ര മോദിയും ഒരുപോലെ ന്യൂനപക്ഷ വിരുദ്ധരായതു കൊണ്ടാണ് മലപ്പുറത്തെ ജനം യുഡിഎഫിനെ പിന്തുണച്ചതെന്നും കെപിഎ മജീദ് കൂട്ടിച്ചേര്‍ത്തു. അതേസമയം, മലപ്പുറം തിരഞ്ഞെടുപ്പ് പ്രസ്താവനയില്‍ ന്യായീകരണവുമായി മന്ത്രി കടകം പള്ളി രംഗത്തെത്തി.

തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചു

മലപ്പുറം വര്‍ഗീയ മേഖലയാണെന്ന് താന്‍ പറഞ്ഞതായി ഒരു ചാനല്‍ തെറ്റിദ്ധാരണ പരത്തുകയാണെന്ന് മന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പല കാരണങ്ങള്‍ പറഞ്ഞ കൂട്ടത്തിലാണ് മലപ്പുറം ന്യൂനപക്ഷ വര്‍ഗീയതയുടെ ശാക്തീകരണം വരുന്ന മേഖല കൂടിയാണെന്ന് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.

മുസ്ലിം ലീഗിന്റെ പ്രചാരണം

മുസ്ലിം ലീഗ് മലപ്പുറം മണ്ഡലത്തില്‍ ന്യൂനപക്ഷ വര്‍ഗീയ അടിസ്ഥാനത്തിലുള്ള പ്രചാരണമാണ് നടത്തിയത്. ആ അര്‍ഥത്തില്‍ പറഞ്ഞത് വളച്ചൊടിച്ച് കുപ്രചാരണം നടത്തുകയാണെന്ന് ചാനലും ഓണ്‍ലൈന്‍ മാധ്യമങ്ങളും ചെയ്യുന്നതെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.

English summary
PK Kunjalikutty replies to Kadakampalli's comment, that like this comment not suitable for Left leaders,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X