കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വേണം മലപ്പുറത്ത് ഒരു ഐടി പാര്‍ക്ക്, യുവഹൃദയങ്ങള്‍ കീഴടക്കി ഫൈസലിന്റെ പ്രചാരണം

മലപ്പുറത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ സാന്നിദ്ധ്യമാണ് ഏറെ ശ്രദ്ധേയം.

Google Oneindia Malayalam News

മലപ്പുറം: തിരഞ്ഞെടുപ്പ് തീയതി അടുത്തതോടെ മലപ്പുറത്തെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചൂടുപിടിച്ചിരിക്കുകയാണ്. യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ബിജെപിയുടെയും പ്രമുഖ നേതാക്കളെല്ലാം മണ്ഡലത്തില്‍ ക്യാമ്പ് ചെയ്താണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. വാഹന പ്രചാരണങ്ങളും പൊതുയോഗങ്ങളുമായി സ്ഥാനാര്‍ത്ഥികളും തിരക്കിലാണ്.

മലപ്പുറത്തെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ സാന്നിദ്ധ്യമാണ് ഏറെ ശ്രദ്ധേയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസലിന് വേണ്ടിയും പാര്‍ട്ടികളിലെ യുവജന വിഭാഗം പ്രവര്‍ത്തകരാണ് രാപകല്‍ പ്രവര്‍ത്തിക്കുന്നത്. എംബി ഫൈസല്‍ എന്ന യുവനേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയതിലൂടെ മലപ്പുറത്തെ യുവവോട്ടര്‍മാരുടെ വോട്ട് സ്വന്തമാക്കാമെന്നാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്.

mbfaisal

മണ്ഡലത്തിലെ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകാരപ്പെടുന്ന പദ്ധതികള്‍ നടപ്പാക്കുമെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസല്‍ പറയുന്നത്. ധാരാളം പ്രൊഫഷണല്‍ ബിരുദധാരികളുള്ള മണ്ഡലത്തില്‍ ഒരു ഐടി പാര്‍ക്ക് സ്ഥാപിക്കുമെന്നാണ് ഫൈസലിന്റെ പ്രധാന വാഗ്ദാനം. ഇതിലൂടെ ഉന്നത ബിരുദധാരികളായ യുവാക്കള്‍ക്ക് നാട്ടില്‍ തന്നെ ജോലിയെടുക്കാമെന്നതിന് പുറമേ, പ്രവാസികള്‍ക്ക് സുരക്ഷിതമായ ഒരു നിക്ഷേപവും ഉറപ്പുവരുത്താന്‍ കഴിയുമെന്നാണ് ഇടത് സ്ഥാനാര്‍ത്ഥി അവകാശപ്പെടുന്നത്.

യുവാക്കള്‍ തിങ്ങിനിറഞ്ഞ പൊതുയോഗങ്ങളില്‍ ഇടതുപക്ഷ സര്‍ക്കാറുകള്‍ നടപ്പിലാക്കിയ ടെക്‌നോപാര്‍ക്കിന്റെയും, ഇടതുപക്ഷത്തിന്റെ ഐടി നയത്തോടുള്ള കാഴ്ചപ്പാടും വ്യക്തമാക്കുന്നതോടൊപ്പം മലപ്പുറത്ത് ഒരു ഐടി പാര്‍ക്ക് സ്ഥാപിക്കുമെന്ന ഉറപ്പും നല്‍കുന്നുണ്ട് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി.

English summary
LDF Candidate offers will establish an IT Park in Malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X