കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2004 ആവര്‍ത്തിക്കുമെന്ന് ടികെ ഹംസ; ഒരു ചുക്കും സംഭവിക്കില്ലെന്ന് മുസ്ലീം ലീഗ്

മഞ്ചേരി മണ്ഡലത്തില്‍ മുസ്ലിം ലീഗിന് അടിപതറിയ കഴ്ചയായിരുന്നു 2004ല്‍. ഇടതു സ്ഥാനാര്‍ഥി ടികെ ഹംസക്കായിരുന്നു അന്ന് ജയം.

  • By Ashif
Google Oneindia Malayalam News

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഫലം വരുമ്പോള്‍ 2004 ആവര്‍ത്തിക്കുമെന്ന് സിപിഎം നേതാവ് ടികെ ഹംസ. മഞ്ചേരി മുള്ളമ്പാറ എഎംയുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഹംസ.

2004ല്‍ മഞ്ചേരി മണ്ഡലമായിരുന്നു. പിന്നീടാണ് പേര് മാറ്റി മലപ്പുറമായത്. മഞ്ചേരി മണ്ഡലത്തില്‍ മുസ്ലിം ലീഗിന് അടിപതറിയ കഴ്ചയായിരുന്നു 2004ല്‍. ഇടതു സ്ഥാനാര്‍ഥി ടികെ ഹംസക്കായിരുന്നു അന്ന് ജയം. സിപിഎമ്മിന് ചരിത്ര നിമിഷങ്ങള്‍ സമ്മാനിച്ച അന്നത്തെ തിരഞ്ഞെടുപ്പ് ഫലം തന്നെയായാരിക്കും ഇത്തവണയെന്നാണ് ഹംസ പറയുന്നത്.

Tkhamza

എന്നാല്‍ ഇക്കാര്യം മുസ്ലിം ലീഗ് നേതാക്കള്‍ തള്ളി. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിക്ക് ഭൂരിപക്ഷം വര്‍ധിക്കുമെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞത്. യാതൊരു അട്ടിമറിയും സംഭവിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

കുഞ്ഞാലിക്കുട്ടിക്ക് രണ്ട് ലക്ഷത്തില്‍ കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷമുണ്ടാവുമെന്നാണ് പാര്‍ട്ടി കരുതുന്നത്. കഴിഞ്ഞ തവണ ഇ അഹമ്മദിന് 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. അത് മറികടക്കുമെന്ന് ലീഗ് അവകാശപ്പെടുന്നു.

വോട്ട് രേഖപ്പെടുത്തിയ ശേഷം പാണക്കാട് ഹൈദരലി തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും ഇക്കാര്യം പറഞ്ഞിരുന്നു. എന്നാല്‍ ശക്തമായ പ്രചാരണമാണ് തങ്ങള്‍ നടത്തിയതെന്നും മണ്ഡലത്തിലെ ജനങ്ങള്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിബി ഫൈസല്‍ പറഞ്ഞു. പഴുതടച്ച പ്രവര്‍ത്തനമാണ് തങ്ങള്‍ നടത്തിയത്. മലപ്പുറത്തെ മതേതര മനസ് ഇടതുരാഷ്ട്രീയത്തിനൊപ്പം നില്‍ക്കുമെന്നും ഫൈസല്‍ കൂട്ടിച്ചേര്‍ത്തു.

English summary
Malappuram byelection start with some voting mechines are trouble, Leaders claimed victory.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X