കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടി പോര; കിട്ടിയത് മങ്ങിയ ജയം, ഇതായിരുന്നില്ല കിട്ടേണ്ടത്? കാരണം ഇതാണ്!!

1.94 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് അഹമ്മദിന് ലഭിച്ചിരുന്നത്. ഇത് മറികടന്ന് രണ്ട് ലക്ഷത്തിലെത്തിക്കാനാണ് മുസ്ലിം ലീഗ് ഇത്തവണ ശ്രമിച്ചത്.

  • By Ashif
Google Oneindia Malayalam News

മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് ഫലം വന്നെങ്കിലും കിട്ടിയ വോട്ടില്‍ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉന്നയിക്കുകയാണ് നേതാക്കള്‍. കുഞ്ഞാലിക്കുട്ടിയെ മല്‍സരിപ്പിച്ച മുസ്ലിം ലീഗിന് കിട്ടേണ്ട വിജയം ഇതായിരുന്നില്ലെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. ഇതിനേക്കാള്‍ വോട്ട് ലഭിക്കേണ്ടിയിരുന്നുവെന്നും വിലയിരുത്തലുണ്ട്.

ഇ അഹമ്മദ് 2014ല്‍ മല്‍സരിക്കുമ്പോഴുള്ള സാഹചര്യമല്ല ഇത്തവണ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുമ്പോഴുള്ളത്. ഏറ്റവും ഒടുവില്‍ മഹിജക്കെതരായ പോലീസ് നടപടി വരെ യുഡിഎഫിന് ഗുണം ചെയ്യുന്നതായിരുന്നു. എല്ലാ സാഹാചര്യങ്ങളും അനുകൂലമായ വേളയിലാണ് കുഞ്ഞാലിക്കുട്ടി മല്‍സരിച്ചത്. എന്നാല്‍ അഹമ്മദിന്റെ കാര്യത്തില്‍ പല തടസങ്ങളും നേരിട്ടിരുന്നു.

അഹമ്മദിനെതിരേ പാര്‍ട്ടിയില്‍ നീക്കം

അഹമ്മദിനെതിരേ പാര്‍ട്ടിയില്‍ നീക്കം

അഹമ്മദ് 2014ല്‍ മല്‍സരിക്കുമ്പോള്‍ പാര്‍ട്ടിയില്‍ തന്നെ ഭിന്നസ്വരമുണ്ടായിരുന്നു. അദ്ദേഹം മാറി നില്‍ക്കണമെന്നായിരുന്നു പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍ കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ചിടത്തോളം അത്തരം സാഹചര്യമുണ്ടായിരുന്നില്ല.

സര്‍ക്കാര്‍ വിരുദ്ധ നിലപാട്

സര്‍ക്കാര്‍ വിരുദ്ധ നിലപാട്

മുസ്ലിം വിരുദ്ധ നീക്കങ്ങളാണ് സംസ്ഥാനത്തെ ഇടതുസര്‍ക്കാര്‍ സര്‍ക്കാര്‍ നടത്തുന്നതെന്ന പ്രചാരണം ഇത്തവണ സജീവമാണ്. കൊടിഞ്ഞിയിലെ ഫൈസല്‍ വധം, കാസര്‍കോട്ടെ റിയാസ് മൗലവിയുടെ കൊലപാതകം എന്നീ കേസുകളില്‍ ഇടതുസര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ ഇത്തവണ മുസ്ലിം ലീഗ് പ്രചരിപ്പിച്ചിരുന്നു.

ന്യൂനപക്ഷങ്ങളുടെ ആശങ്ക

ന്യൂനപക്ഷങ്ങളുടെ ആശങ്ക

മുസ്ലിം നോതാക്കള്‍ക്കെതിരേ ഇടതുസര്‍ക്കാര്‍ വ്യാപകമായി യുഎപിഎ നിയമം ചുമത്തുന്നുവെന്ന ആരോപണങ്ങളും മുസ്ലിം ലീഗിന് ഗുണം ചെയ്യുന്നതാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപിയിലും കേരളത്തിലെ ഇടതുപാര്‍ട്ടികളിലും സുരക്ഷിതത്വമില്ലെന്ന ബോധമുണ്ടാക്കാന്‍ മുസ്ലിം ലീഗിന് ഇത്തവണ സാധിച്ചു.

ചെറുപാര്‍ട്ടികളുടെ വോട്ട്

ചെറുപാര്‍ട്ടികളുടെ വോട്ട്

എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി തുടങ്ങിയ കക്ഷികള്‍ കഴിഞ്ഞ തവണ മല്‍സരിച്ചിരുന്നു. 80000 ത്തോളം വോട്ട് ഇരുകക്ഷികളും നേടുകയുമുണ്ടായി. എന്നാല്‍ ഇത്തവണ അവര്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ സ്ഥാനാര്‍ഥികളെ നിര്‍ത്തിയില്ല. ഇവരുടെ വോട്ട് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചുവെന്നാണ് കരുതുന്നത്.

യുഡിഎഫ് ഐക്യത്തോടെ

യുഡിഎഫ് ഐക്യത്തോടെ

യുഡിഎഫ് ഐക്യത്തോടെയാണ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എകെ ആന്റണി മുതല്‍ താഴോട്ടുള്ള എല്ലാ കോണ്‍ഗ്രസ് നേതാക്കളും കുഞ്ഞാലിക്കുട്ടിയുടെ പ്രചാരണത്തിന് എത്തിയിരുന്നു. യുഡിഎഫ് വിട്ട കെഎം മാണി വരെ മലപ്പുറത്തെത്തി. എന്നിട്ടും അഹമ്മദിന്റെ ഭൂരിപക്ഷം മറികടക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചില്ല.

എപി വിഭാഗം സുന്നികളുടെ വോട്ട്

എപി വിഭാഗം സുന്നികളുടെ വോട്ട്

എപി വിഭാഗം സുന്നികള്‍ ഇത്തവണ മനസ് തുറന്നിരുന്നില്ല. സാധാരണ ഇടതുപക്ഷത്തിന് വോട്ട് ചെയ്യുന്ന അവര്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചില്ല. എപി വോട്ടുകളില്‍ കുറച്ചെങ്കിലും കുഞ്ഞാലിക്കുട്ടിക്ക് കിട്ടാന്‍ സാധ്യതയുണ്ട്.

വോട്ട് കൂടി, ഭൂരിപക്ഷം കുഞ്ഞു

വോട്ട് കൂടി, ഭൂരിപക്ഷം കുഞ്ഞു

എസ്ഡിപിഐ, വെല്‍ഫയര്‍ പാര്‍ട്ടി, എപി വിഭാഗത്തിലെ കുറച്ച് വോട്ടുകള്‍ എന്നിവയെല്ലാം കുഞ്ഞാലിക്കുട്ടിക്ക് കിട്ടാനുള്ള സാധ്യത തെളിഞ്ഞ തിരഞ്ഞെടുപ്പാണ് ഇക്കഴിഞ്ഞത്. യുഡിഎഫിന് കിട്ടിയ വോട്ടും കൂടി. എന്നിട്ടും കുഞ്ഞാലിക്കുട്ടിക്ക് രണ്ട് ലക്ഷം ഭൂരിപക്ഷമെന്ന അവരുടെ ആദ്യലക്ഷ്യം കടക്കാന്‍ സാധിച്ചില്ല.

അഹമ്മദിന്റെ കാര്യത്തിലും ഇതും നോക്കണം

അഹമ്മദിന്റെ കാര്യത്തിലും ഇതും നോക്കണം

പക്ഷേ അഹമ്മദിന് ഭൂരിപക്ഷം കൂടാന്‍ കാരണം എതിര്‍സ്ഥാനാര്‍ഥിയുടെ പോരായ്മയായിരുന്നു. കുഞ്ഞാലിക്കുട്ടിക്കെതിരേ മല്‍സരിച്ചത് താരതമ്യേന ഭേദപ്പെട്ട സ്ഥാനാര്‍ഥിയാണ്. അതുകൊണ്ട് തന്നെ ഇത്തവണ ഇടതുപക്ഷത്തിനും വോട്ട് കൂടിയിട്ടുണ്ട്- കുഞ്ഞാലിക്കുട്ടിയുടെ പ്രകടനം പോര എന്ന് ആക്ഷേപിക്കുന്നവര്‍ക്ക് മുസ്ലിം ലീഗ് നേതാക്കള്‍ രഹസ്യമായി നല്‍കുന്ന മറുപടിയാണിത്.

നേതാക്കള്‍ സമ്മതിക്കുന്നു

നേതാക്കള്‍ സമ്മതിക്കുന്നു

അഹമ്മദിന് കിട്ടിയ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക് കിട്ടില്ലെന്ന് പ്രചാരണത്തിന്റെ അവസാന നാളുകളില്‍ മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ സമ്മതിച്ചിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ വേളയില്‍ നടന്ന അവലോകനത്തിലും ഇതാണ് നേതാക്കള്‍ വ്യക്തമാക്കിയത്. ഫലം വന്നപ്പോഴും അതുതന്നെയാണ് ശരി.

കുഞ്ഞാലിക്കുട്ടിക്ക് വോട്ട് കൂടി

കുഞ്ഞാലിക്കുട്ടിക്ക് വോട്ട് കൂടി

എന്നാല്‍ ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിക്ക് വോട്ട് കൂടിയിട്ടുണ്ട്. മൊത്തംപോള്‍ ചെയ്ത വോട്ടില്‍ 5.15 ലക്ഷം വോട്ട് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചു. അതായത് മുക്കാല്‍ ലക്ഷത്തോളം വോട്ട് അധികം. ഇത്തവണ പികെ സൈനബയേക്കാളും മികച്ച സ്ഥാനാര്‍ഥി എംബി ഫൈസലിനെയാണ് ഇടതുപക്ഷം നിര്‍ത്തിയത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞു

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞു

കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ലോക്‌സഭാ മണ്ഡല പരിധിയില്‍ യുഡിഎഫിന് വോട്ട് കുറഞ്ഞിരുന്നു. എല്‍ഡിഎഫിനേക്കാള്‍ 1.18 ലക്ഷത്തിന്റെ വോട്ടിന്റെ ഭൂരിപക്ഷമേ യുഡിഎഫിനുണ്ടായിരുന്നുള്ളു. നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ യുഡിഎഫിന് വോട്ട് കൂടിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 1.71 ലക്ഷമാണ്.

English summary
Malappuram byelection result declared. if UDF candidate PK Kunjalikutty is winner, not good performe.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X