കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാപ്പ ലോക്‌സഭയിലേക്ക്....വേങ്ങര നിയമസഭ സീറ്റില്‍ കെപിഎ മജീദോ രണ്ടത്താണിയോ മത്സരിച്ചേക്കും?

ലീഗിന്റെ ഉറച്ചകോട്ടയായ മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഏറെക്കുറേ തീര്‍ച്ചയാണ്.

Google Oneindia Malayalam News

മലപ്പുറം: മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും നിലവില്‍ വേങ്ങര എംഎല്‍എയുമായ പികെ കുഞ്ഞാലിക്കുട്ടിയെ മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ഇതോടെ വേങ്ങര നിയമസഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പുണ്ടാകുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്.

ലീഗിന്റെ ഉറച്ചകോട്ടയായ മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഏറെക്കുറേ തീര്‍ച്ചയാണ്. പികെ കുഞ്ഞാലിക്കുട്ടി എംപിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ വേങ്ങര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉപതിരഞ്ഞെടുപ്പുണ്ടാകും. ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള വേങ്ങര മണ്ഡലത്തില്‍ ആരെ മത്സരിപ്പിക്കണമെന്ന കാര്യവും ലീഗ് ചര്‍ച്ച ചെയ്തിട്ടുണ്ട്.

kpamajeed

മുസ്ലീം ലീഗ് സെക്രട്ടറി കെപിഎ മജീദിനെ വേങ്ങരയില്‍ മത്സരിപ്പിക്കുമെന്നാണ് സൂചന. അതേസമയം, താനൂരില്‍ നിന്ന് പരാജയപ്പെട്ട അബ്ദുള്‍ റഹിമാന്‍ രണ്ടത്താണി, പികെ ഫിറോസ്, കെഎന്‍എ ഖാദര്‍ തുടങ്ങിയവരുടെ പേരുകളും സജീവ പരിഗണനയിലുണ്ട്. മലപ്പുറം ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ വേങ്ങരയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. സുന്നി വിഭാഗത്തിന്റെ എതിര്‍പ്പാണ് കെപിഎ മജീദിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് തടസം നില്‍ക്കുന്നത്.

English summary
If kunhalikutty win, who will contest in vengara?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X