മലപ്പുറത്ത് കണക്കുകൂട്ടലുകള്‍ തെറ്റും; പോളിങില്‍ തെറ്റി, ഇനി ഫലത്തിലും
കഴിഞ്ഞ തവണ പൊതുതിരഞ്ഞെടുപ്പില്‍ 71.21 ശതമാനമുണ്ടായിരുന്നു പോളിങ്. ഇത്തവണ അതിനേക്കാള്‍ കൂടുതല്‍ പോളിങുണ്ടാവുമെന്നാണ് മുന്നണികള്‍ കണക്കുകൂട്ടിയിരുന്നത്.
മലപ്പുറം: ഉപതിരഞ്ഞെടുപ്പില്‍ മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റുമെന്ന് സൂചന. പോളിങ് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാളും കുറഞ്ഞ പശ്ചാത്തലത്തില്‍ ആരും ജയിച്ചാലും റെക്കോഡ് ഭൂരിപക്ഷമൊന്നും പ്രതീക്ഷിക്കേണ്ട. ബുധനാഴ്ച നടന്ന വോട്ടടെുപ്പില്‍ 70.41 ശതമാനമാണ് പോളിങ്.
എന്നാല്‍ കഴിഞ്ഞ തവണ പൊതുതിരഞ്ഞെടുപ്പില്‍ 71.21 ശതമാനമുണ്ടായിരുന്നു പോളിങ്. ഇത്തവണ അതിനേക്കാള്‍ കൂടുതല്‍ പോളിങുണ്ടാവുമെന്നാണ് മുന്നണികള്‍ കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ കുറഞ്ഞു. അതുകൊണ്ട് തന്നെ ഭൂരിപക്ഷവും കുറയുമെന്നാണ് വിലയിരുത്തല്‍.

മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി തന്നെ വിജയിക്കുമെന്നാണ് നിഗമനം. എന്നാല്‍ രണ്ട് ലക്ഷത്തിലധികം ഭൂരിപക്ഷമെന്ന അവരുടെ ലക്ഷ്യം കടക്കാന്‍ സാധ്യതയില്ല. ഇ അഹമ്മദിന് 1.94 ലക്ഷമായിരുന്നു ഭൂരിപക്ഷം. ഉപതിരഞ്ഞെടുപ്പായതിനാല്‍ ജനം അത്ര ഗൗരവത്തിലെടുത്തില്ലെന്നാണ് കരുതുന്നത്.
മാത്രമല്ല, അഹമ്മദിന് എതിര്‍സ്ഥാനാര്‍ഥി പികെ സൈനബയായിരുന്നു. ഇത്തവണ അതിനേക്കാള്‍ മികച്ച സ്ഥാനാര്‍ഥിയെ ആണ് സിപിഎം മല്‍സരിപ്പിച്ചത്. എന്നാല്‍ കുഞ്ഞാലിക്കുട്ടിയോട് മുട്ടാന്‍ പോന്ന സ്ഥാനാര്‍ഥിയല്ല പിബി ഫൈസലെന്ന് നേതാക്കള്‍ സമ്മതിക്കുന്നു.
ഇത്തവണ ഇടതിന് സ്വാധീനമുള്ള മങ്കട, പെരിന്തല്‍മണ്ണ എന്നീ മണ്ഡലങ്ങളില്‍ പോളിങ് ഉയര്‍ന്നിട്ടുണ്ട്. ഇത് തങ്ങള്‍ക്ക് അനുകൂലമാവുമെന്ന് സിപിഎം കരുതുന്നു. ഈ മാസം 17നാണ് ഫലം വരുന്നത്.












Click it and Unblock the Notifications