മലപ്പുറത്ത് മികച്ച പോളിംഗ്.. 50 ശതമാനം കടന്നു..ഭൂരിപക്ഷം കൂടുമെന്ന് കുഞ്ഞാലിക്കുട്ടി
പാണക്കാട് സികെഎംഎം എല്‍പി സ്കൂളിലെ 97 ാം നമ്പര്‍ ബൂത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയും രാവിലെ എത്തി വോട്ട് ചെയ്തു.
മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയോടെ തന്നെ മണ്ഡലത്തിലെ അൻപത് ശതമാനം പേരും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. അതേസമംയ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലാടത് തുടക്കത്തില്‍ തന്നെ കല്ലുകടിയായി. 12 പോളിങ് ബൂത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണി മുടക്കി. ഇവ മാറ്റി പുതിയത് വച്ച ശേഷം വോട്ടിങ് പുരോഗമിക്കുകയാണ്. മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ മണ്ഡലങ്ങളിൽ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 13.12 ലക്ഷം വോട്ടര്‍മാരാണ് മലപ്പുറം മണ്ഡലത്തില്‍ ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്.

3 മണിവരെ 50 ശതമാനമാണ് പോളിങ്. പാണക്കാട് സികെഎംഎം എല്‍പി സ്കൂളിലെ 97 ാം നമ്പര്‍ ബൂത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയും രാവിലെ എത്തി വോട്ട് ചെയ്തു. ബിജെപി സ്ഥാനാര്‍ഥി എന്‍ ശ്രീപ്രകാശ് പാണ്ടിക്കാട് വെട്ടിക്കാട്ടില്‍ ജിഎം എല്‍പി സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിബി ഫൈസലിന് മണ്ഡലത്തില്‍ വോട്ടില്ല.
യുഡിഎഫ് മികച്ച ഭൂരിപക്ഷം നേടുമെന്ന് ഹൈദരലി തങ്ങള്‍ പറഞ്ഞു. പോളിങ് ശതമാനം വര്‍ധിക്കുമെന്നും നല്ല ഭൂരിപക്ഷമുണ്ടാക്കുമെന്നും പികെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ആരു ജയിച്ചാലും നേരിയ ഭൂരിപക്ഷമേ ഉണ്ടാവുവെന്ന് സിപിഎം നേതാവ് ടികെ ഹംസ പറഞ്ഞു. ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണെന്ന് ഫൈസല്‍ അവകാശപ്പെട്ടു.
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും












Click it and Unblock the Notifications