Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് വോട്ടിങ് യന്ത്രം പണി തരുമോ? പരിശോധന കര്‍ശനമാക്കി, ഒന്നല്ല രണ്ടുതവണ!!

1175 വോട്ടിങ് യന്ത്രങ്ങളാണ് മലപ്പുറത്ത് ഉപയോഗിക്കുന്നത്. ഇവ പരിശോധിക്കുന്നതിന് പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍ മണ്ഡലത്തിലെത്തിയിട്ടുണ്ട്.

മലപ്പുറം: ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഉത്തര്‍പ്രദേശില്‍ വോട്ടിങ് മെഷീനുകളില്‍ തിരിമറി നടന്നെന്നും ഏത് ചിഹ്നത്തില്‍ അമര്‍ത്തിയാലും ബിജെപി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് നടപടി.

Photo

1175 വോട്ടിങ് യന്ത്രങ്ങളാണ് മലപ്പുറത്ത് ഉപയോഗിക്കുന്നത്. ഇവ പരിശോധിക്കുന്നതിന് പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍ മണ്ഡലത്തിലെത്തിയിട്ടുണ്ട്. രണ്ടു തവണ പരിശോധന നടത്തി. സാധാരണ ഒരു തവണ മാത്രമാണ് പരിശോധന നടത്താറ്.

ഒരോ നിയമസഭാ മണ്ഡലത്തിലും വിതരണം ചെയ്യുന്ന യന്ത്രങ്ങളില്‍ പത്ത് ശതമാനം യന്ത്രങ്ങളെങ്കിലും പരീക്ഷണ വോട്ടെടുപ്പ് നടത്തി പരിശോധിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മലപ്പുറത്ത് 446 വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാറുണ്ടായിരുന്നു. ഇത് ഏറെ ചര്‍ച്ചയായിരുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങള്‍ തന്നെയാണ് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനും ഉപയോഗിക്കുന്നത്. മൂന്ന് മാസം കഴിഞ്ഞതിന് ശേഷം മാത്രമേ രണ്ടാം തവണ ഒരു വോട്ടിങ് യന്ത്രം ഉപയോഗിക്കാവൂവെന്നാണ് നിര്‍ദേശം. എന്നാല്‍ ഉത്തര്‍പ്രദേശിലെ ചില വോട്ടിങ് യന്ത്രങ്ങള്‍ മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പിന് എത്തിച്ചത് 20 ദിവസത്തെ ഇടവേളയിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+