കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം കോടതി വളപ്പില്‍ കാര്‍ ബോംബ് സ്‌ഫോടനം; കാറിനുള്ളില്‍ നിന്ന് ലഘുലേഖകള്‍ ലഭിച്ചു

സ്‌ഫോടനം നടത്താന്‍ വേണ്ടി തന്നെ കാര്‍ നിര്‍ത്തിയിട്ടതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

  • By അക്ഷയ്‌
Google Oneindia Malayalam News

മലപ്പുറം: മലപ്പുറത്ത് കോടതി വളപ്പില്‍ നിര്‍ത്തിയിച്ച കാറിനുള്ളില്‍ പൊട്ടിത്തെറി. നിര്‍ത്തിയിട്ട കാറിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നാണ് വിവരം. ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫിസറുടെ കാറിനുള്ളിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഇത് വാടകയ്‌ക്കെടുത്ത കാറാണെന്നും റിപ്പോര്‍ട്ടുണ്ട്.

പൊട്ടിത്തെറിയില്‍ സമീപത്തെ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. വാഹനത്തിന് സമീപത്ത് നിന്നും ദുരൂഹ സാഹചര്യത്തില്‍ ബെയ്‌സ് മൂവ്‌മെന്റ് എന്നെഴുതിയ ഒരു ബോക്‌സും ലഭിച്ചിട്ടുണ്ട്.പെട്ടിയില്‍ സ്‌ഫോടക വസ്തുക്കളാണെന്ന് കരുതി പോലീസ് പെട്ടി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. പിന്നീട് പെട്ടി തുറന്നതായും അതില്‍ ചില ലഘുലേഖകളാണ് ഉണ്ടായിരുന്നതെന്നും പോലീസ് അറിയിച്ചു. എന്നാല്‍ ലഘുലേഖകളുടെ ഉള്ളടക്കം പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

മനപ്പൂര്‍വ്വം

മനപ്പൂര്‍വ്വം

സ്‌ഫോടനം നടത്താന്‍ വേണ്ടി തന്നെ കാര്‍ നിര്‍ത്തിയിട്ടതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

 കൊല്ലം കലക്ടേറ്റ്

കൊല്ലം കലക്ടേറ്റ്

കൊല്ലം കലക്ട്രേറ്റ് വളപ്പില്‍ ഉണ്ടായ സമാന സംഭവം തന്നയാണ് മലപ്പുറത്തും ഉണ്ടായിരിക്കുന്നതെന്നാണ്‌
പോലീസ് പറയുന്നത്.

എ ഷൈനമോള്‍

എ ഷൈനമോള്‍

ഏകദേശം 300 മീറ്റര്‍ അകലെയുള്ള കലക്ട്രേറ്റിലും സ്‌ഫോടന ശബ്ദം കേട്ടതായി സംഭവ സ്ഥലത്തെത്തിയ ജില്ലാ കളക്ടര്‍ എ ഷൈനമോള്‍ പറഞ്ഞു.

പെട്ടി

പെട്ടി

കാറില്‍ നിന്ന് പോലീസിന് ലഭിച്ച പെട്ടിയില്‍ നിന്ന് ലഘുലേഖകള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. എന്നാല്‍ ഇതിലെ ഉള്ളടക്കം പോലീസ് വെളിപ്പെടുത്തിയില്ല.

English summary
Car blast in Malappuram Collectorate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X