കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാതാപിതാക്കള്‍ക്കു വേണ്ട; 45 ദിവസത്തിനിടയില്‍ മലപ്പുറം ചൈൽഡ് ലൈനിന് ലഭിച്ചത് 13 നവജാത ശിശുക്കളെ

  • By Desk
Google Oneindia Malayalam News

മലപ്പുറം: കഴിഞ്ഞ 45ദിവസത്തിനിടയില്‍ മലപ്പുറം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ലഭിച്ചത് 45നവജാത ശിശുക്കളെ. വിവിധ കാരണങ്ങളാല്‍ സ്വന്തം കുഞ്ഞുങ്ങളെ വളര്‍ത്താന്‍ കഴിയില്ലെന്നു ചൂണ്ടിക്കാണിച്ച് മാതാപിതാക്കള്‍തന്നെയാണു ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞുങ്ങളെ ചൈല്‍ഡ്ലൈന്‍ അധികൃതര്‍ക്ക് കൈമാറുന്നത്. ചൈല്‍ഡ്ലൈന്‍ ടോള്‍ഫ്രീ നമ്പറായ 1098ല്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള കുഞ്ഞുങ്ങളെ മാതാപിതാക്കളുടെ സമ്മതത്തോട്കൂടി ഏറ്റെടുക്കുന്നത്. ഇത്തരം കുഞ്ഞുങ്ങളെ 60 ദിവസത്തിനുള്ളില്‍ അമ്മക്കുവേണമെങ്കില്‍ തിരിച്ചുആവശ്യപ്പെടാം. 60ദിവസങ്ങള്‍ക്കു ശേഷം കുട്ടിയെ ദത്തുനല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

സൗദിയില്‍ മാറ്റത്തിന്റെ അലയൊലി തുടരുന്നു! ടൂറിസ്റ്റുകള്‍ ഒഴുകും, ദുബായ് നാണംകെടും..
യുവതിയെ വിവാഹ വാഗ്ദാനം നല്‍കി നാടുവിട്ട വ്യക്തിയില്‍ ജനിച്ച പെണ്‍ കുഞ്ഞിനെയാണു അവസാനമായ ചൈല്‍ഡ് ലൈന്‍ ഇന്നലെ ഏറ്റെടുത്തത്. ദിവസങ്ങള്‍ക്ക് മുമ്പ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു ഫാമിലിയിലെ 30വയസ്സുകാരി അവിഹിദബന്ധത്തില്‍ ഗര്‍ഭംധരിച്ച കുഞ്ഞിനെയും ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു. ഇത്തരത്തില്‍ അവിഹിത ഗര്‍ഭത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങളാണു ചൈല്‍ഡ്‌ലൈനിന്റെ പക്കലെത്തുന്നത്.

malappuramchildline

നാല്‍പതു ദിവസ്സം പ്രായമായ കുഞ്ഞിന്റെ സംരക്ഷണവുമായി ബന്ധപെട്ടു അമ്മ വിളച്ചറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി നാടുവിട്ട വ്യക്തിയില്‍ ജനിച്ച പെണ്‍ കുഞ്ഞാണെന്ന് കണ്ടെത്തി.

വിവാഹ മോചനം നേടിയ അച്ഛനും അമ്മയ്ക്കും വേണ്ട; മകൻ പെരുവഴിയിൽ, ഇനി എന്ത്? ഇത് ക്രൂരതയല്ലേ...
കുഞ്ഞിനെ വളര്‍ത്താന്‍ യുവതിക്ക് കഴിയില്ലെന്നും, കുട്ടിയെ ഏറ്റെടുക്കണമെന്ന് അപേക്ഷിച്ചതിനെ തുടര്‍ന്ന് യുവതിക്ക് കൗണ്‍സിലിംഗ് നല്‍കിയ ശേഷമാണ് കുഞ്ഞിനെ ചൈല്‍ഡ്ലൈന്‍ ഏറ്റെടുത്തത്.

malappuramchildline2

തുടര്‍ന്ന് ് മാതാവിന്റെ സമ്മതത്തോടെ പേര് നല്‍കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. ഹാരിസ് പഞ്ചിളിക്കു മുന്‍പാകെ ഹാജരാക്കുകയും കുട്ടിക്ക് വൈദ്യ പരിശോധന നടത്തിയ ശേഷം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. പ്രവര്‍ത്തനങ്ങള്‍ക്ക് ചൈല്‍ഡ്ലൈന്‍ കോഓര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍, കൗണ്‍സിലര്‍മാരായ റാഷിദ് തിരൂര്‍, അര്‍ച്ചന ജിതേഷ് തുടങ്ങിയവര്‍ നേതൃത്തം നല്‍കി.

malppuramchildline31

കഴിഞ്ഞ ദിവസം ഇരുപതു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ചൈല്‍ഡ്ലൈന്‍ സഹായത്തോടെയാണ് ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയത്. ചൈല്‍ഡ്ലൈന്‍ ടോള്‍ഫ്രീ നമ്പറില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ്ലൈന്‍ കൗണ്‍സിലര്‍ മാരായ മുഹ്സിന്‍ പരി, റാഷിദ് തീരൂര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ മലപ്പുറത്തുള്ള ഒരു പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഒരു ഫാമിലിയിലെ 30വയസ്സുകാരി അവിഹിത ബന്ധത്തില്‍ ഗര്‍ഭംധരിച്ചതായും പ്രസവിച്ചതായും അറിയാന്‍ സാധിച്ചത് . ഇതേ തുടര്‍ന്ന് യുവതിയെയും രക്ഷിതാക്കളോടും സംസാരിച്ചതില്‍ കുട്ടിയെ വളര്‍ത്താന്‍ കഴിയില്ലെന്നും സാമ്പത്തികമായും മറ്റും വളരെ ബുദ്ധിമുട്ടിലാണെന്നും യുവതി വിവാഹം കഴിച്ചിട്ടില്ലെന്നും അവിഹിതബന്ധത്തില്‍ ജനിച്ച കുട്ടിയാണെന്നും ആയതിനാല്‍ കുട്ടിയെ ഏറ്റെടുക്കണമെന്നും അപേക്ഷിച്ചു.

malappuramchildline4

തുടര്‍ന്ന് ചൈല്‍ഡ്ലൈന്‍ കോഓര്‍ഡിനേറ്റര്‍ അന്‍വര്‍ കാകാരക്കാടന്‍ കുട്ടിയുടെ മാതാവിന് കൗണ്‍സിലിങ് നല്‍കുകയും കുട്ടിയെ ഏറ്റെടുക്കുന്നതിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. പിന്നീട് ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരായ പി. രജീഷ് ബാബു, അര്‍ച്ചന എന്നിവര്‍ കു ട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ എം . മണികണ്ഠന്‍ മുന്‍പാകെ ഹാജരാക്കി രണ്ടത്താണിയിലുള്ള 'ശാന്തി ഭവന്‍ 'ശിശു സംരക്ഷണ കേന്ദ്രത്തിലെത്തിച്ചു. കുഞ്ഞിന് ചൈല്‍ഡ്ലൈന്‍ പുതിയ പേരും നല്‍കി.

പി.വി മുനീര്‍

English summary
Malappuram child line got 13 new born babies within 45 days; Parents abandoned
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X