മലപ്പുറത്ത് അധ്യാപികയെ പീഡിപ്പിച്ചു; ചിത്രങ്ങള്‍ വാട്സ് ആപ്പില്‍ പ്രചരിപ്പിച്ചു, പ്രതി രാജ്യംവിട്ടു
മലപ്പുറം: കോളജ് അധ്യാപികയെ പീഡിപ്പിച്ച് രഹസ്യമായി നഗ്ന ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചുവെന്ന് കേസ്. അധ്യാപികയുടെ വിലാസവും മൊബൈല്‍ നമ്പറും ചേര്‍ന്ന് ചിത്രങ്ങള്‍ പ്രചരിപ്പിച്ചതോടെ ശല്യം സഹിക്കവയ്യാതായി. അധ്യാപിക കുറ്റിപ്പുറം പോലീസില്‍ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്ക്് പരാതി നല്കി.
പ്രതിയായ അധ്യാപകന് ഗള്‍ഫിലേക്ക് കടന്നുവെന്നാണ് വിവരം. ഇയാളെ തിരിച്ച് നാട്ടിലെത്തിക്കുന്നതില്‍ കുറ്റിപ്പുറം പോലീസ് വേണ്ടത്ര താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. യുഎഇയിലെ അജ്മാനിലാണ് പ്രതിയുള്ളതെന്ന് പറയപ്പെടുന്നു. അധ്യാപികക്ക് പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലാണിപ്പോള്‍....

വിവാഹ വാഗ്ദാനം നല്കി
വിവാഹ വാഗ്ദാനം നല്‍കിയാണ് കുറ്റിപ്പുറത്തെ കോളജ് അധ്യാപികയെ അധ്യാപകന് പീഡിപ്പിച്ചതത്രെ. പൊന്നാനിയിലെ കോളജില്‍ അധ്യാപകനായിരുന്ന യുവാവാണ് പ്രതി. അധ്യാപികയുടെ നഗ്നചിത്രങ്ങള്‍ രഹസ്യമായി ക്യാമറയില്‍ പകര്‍ത്തിയ പ്രതി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.

വിലാസവും മൊബൈല്‍ നമ്പറും
അധ്യാപികയുടെ മേല്‍വിലാസവും മൊബൈല്‍ നമ്പറും സഹിതമാണ് ചിത്രങ്ങള്‍ വാട്സ്ആപ്പില്‍ പ്രചരിപ്പിച്ചത്. ഇതോടെ അശ്ലീല ഫോണ്‍ വിളികള്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരിക്കുകയാണ്. കുറ്റിപ്പുറം പോലീസില്‍ പരാതി നല്കിയെങ്കില് കാര്യമായ നടപടിയുണ്ടായില്ല.

പ്രതി അജ്മാനില്‍
കുറ്റിപ്പുറം പോലീസ് പരാതി ഗൗരവത്തിലെടുക്കാത്തതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയെ സമീപിച്ചിരിക്കുകയാണ് അധ്യാപിക. തിങ്കളാഴ്ച മുതലാണ് അധ്യാപികയുടെ ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. വിദേശത്തേക്ക് കടന്ന പ്രതി യുഎഇയിലെ അജ്മാനിലുണ്ടെന്നാണ് വിവരം.

പ്രതിയെ നാട്ടിലെത്തിക്കും
അജ്മാനില്‍ വസ്ത്രനിര്‍മാണ കമ്പനിയില്‍ മാനേജരായി ജോലി ചെയ്യുകയാണ് പ്രതി എന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രതിയുടെ മൊബൈലില്‍ നിന്നാണ് ചിത്രങ്ങള്‍ പുറത്തുപോയിരിക്കുന്നതെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് ഉടന്‍ ആരംഭിക്കും.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications