മലപ്പുറം അധ്യാപികയുടെ പീഡനം; 'നഗ്നദൃശ്യങ്ങള്‍' അറിഞ്ഞത് പാകിസ്താനില്‍ നിന്ന്, ലുക്ക് ഔട്ട് നോട്ടീസ്
മലപ്പുറം: കുറ്റിപ്പുറത്തെ കോളജ് അധ്യാപികയെ പീഡിപ്പിച്ച് ഗള്‍ഫിലേക്ക് കടന്ന യുവാവിനെ നാട്ടിലെത്തിക്കാന്‍ പോലീസ്. പ്രതിക്കെതിരെയുള്ള കേസിന്റെ ഗൗരവം യുഎഇയിലെ കമ്പനി അധികൃതരെ അറിയിച്ച് നാട്ടിലേക്ക് തിരിച്ചയക്കാന്‍ ആവശ്യപ്പെടും. കേസ് അന്വേഷിക്കുന്നതിന് പ്രത്യേക സംഘം രൂപീകരിച്ചതോടെ നടപടികള്‍ വേഗത്തിലായി.
പ്രതിക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍ പോലീസ് തീരുമാനിച്ചു. പെരുമ്പിലാവ് സ്വദേശി മുഹമ്മദ് ഹാഫിസിനെയാണ് കേസില്‍ പോലീസ് തിരയുന്നത്. നഗ്നദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത് ഹാഫിസാണെന്ന് അധ്യാപിക പോലീസിന് മൊഴി നല്കി.....

വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍...
കുറ്റിപ്പുറത്ത് കോളജ് അധ്യാപികയായ യുവതിയാണ് പരാതിക്കാരി. പൊന്നാനിയിലെ കോളജില്‍ അധ്യാപകനായിരുന്നു പ്രതി. വിവാഹ വാഗ്ദാനം നല്കി നാല് വര്‍ഷത്തോളം ഇയാള്‍ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ച വേളയിലാണ് കാലുമാറിയതത്രെ.

പ്രതിയുടെ ക്രൂരത
യുവതിയുടെ സ്വകാര്യ ദൃശ്യങ്ങളും നഗ്ന ചിത്രങ്ങളുമാണ് പ്രതി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. യുവതിയുടെ പേരും വിലാസവും മൊബൈല്‍ നമ്പറും അശ്ലീല വെബ്സൈറ്റുകളിലും പ്രതി നല്കിയിരുന്നുവത്രെ. ഇതോടെ വിവിധ രാജ്യങ്ങളില്‍ നിന്ന് വരെ വിളിവന്നു.

പോലീസ് പ്രയാസം സൃഷ്ടിച്ചു
കുറ്റിപ്പുറം പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. അന്വേഷണത്തിന്റെ ഭാഗമായി പലതവണ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇത് തനിക്ക് പ്രയാസം സൃഷ്ടിക്കുന്നതായിരുന്നുവെന്ന് അധ്യാപിക പറയുന്നു. തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

മറ്റൊരു വീട്ടമ്മയുടെ ദൃശ്യങ്ങള്‍
നേരത്തെ ഒരു വീട്ടമ്മയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതിയാണ് ആരോപണവിധേയനെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നര്‍ക്കോട്ടിക് ഡിവൈഎസ്പി പിപി ഷംസിനാണ് അന്വേഷണ ചുമതല. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍ പോലീസ് തീരുമാനിച്ചു.

വിദേശത്ത് നിന്ന് കോള്‍
സോഷ്യല്‍ മീഡിയയില്‍ അശ്ലീല രംഗങ്ങള്‍ പ്രചരിച്ചതോടെ അധ്യാപികയ്ക്ക് ഒട്ടേറെ ഫോണ്‍ വിളികള്‍ വന്നു. വിദേശരാജ്യങ്ങളില്‍ നിന്ന് വരെ വിളിച്ചിട്ടുണ്ട്. ഇങ്ങനെ വിളിച്ച പാകിസ്താന് സ്വദേശി വഴിയാണ് അധ്യാപിക ദൃശ്യങ്ങള്‍ പ്രചരിക്കുന്ന കാര്യം അറിഞ്ഞത്. തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവിയെ കണ്ടത്.

അജ്മാനിലാണ് ജോലി
യുഎഇയിലെ അജ്മാനില്‍ വസ്ത്രനിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുകയാണ് പ്രതി എന്നാണ് വിവരം. ദൃശ്യങ്ങള്‍ വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ചത് പ്രതിയുടെ ഫോണ്‍ നമ്പറില്‍ നിന്ന് തന്നെയാണ് പരാതിക്കാരി പറയുന്നു. പ്രതിയെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications