Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറത്ത് സ്‌ഫോടനം നടത്തിയത് അല്‍ ഖ്വായ്ദ തന്നെ!! ബേസ് മൂവ്‌മെന്റ് തലവന്‍ പിടിയില്‍.....

മലപ്പുറം: മലപ്പുറം കലക്ടറേറ്റില്‍ നടന്ന സ്‌ഫോടനകേസില്‍ ബേസ് മൂവ്‌മെന്റ് തലവന്‍ അടക്കം രണ്ട് പേര്‍ പിടിയില്‍. മധുരയില്‍ നിന്നാണ് കേരള പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ബേസ്മൂവ്‌മെന്റ് തലവന്‍ എന്‍ അബൂബക്കര്‍, സഹായി എ അബ്ദുറഹ്മാന്‍ എന്നിവരെയാണഅ പോലീസ് പിടികൂടിയത്.

2016 നവംബറിലാണ് മലപ്പുറം കളക്ട്രേറ്റ് പരിസരത്ത് സ്‌ഫോടനം നടക്കുന്നത്. വെടിമരുന്ന് നിറച്ച പ്രഷര്‍ കുക്കര്‍ വഴി ടൈമര്‍ ഉപയോഗിച്ചാണ് സ്‌ഫോടനമെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇവിടെ നിന്നും ബേസ് മൂവ്‌മെന്റ് എന്ന് രേഖപ്പെടുത്തിയ പെട്ടി ലഭിച്ചിരുന്നു.

Fire

കൊല്ലം, ചിറ്റൂര്‍ മൈസൂര്‍, നെല്ലൂര്‍ എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മധുര കേന്ദ്രീകരിച്ചായിരുന്നു പിടിയിലായവരുടെ പ്രവര്‍ത്തനമെന്ന് പൊലീസ് പറഞ്ഞു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍ഐഎ അഞ്ചു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് പേരെയും പോലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് തലവന്‍ അടക്കമുള്ള പ്രതികളെ കുറിച്ച് വിവരം ലഭിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+