കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം കലക്‌ട്രേറ്റ് സ്‌ഫോടനക്കേസിലെ അഞ്ചാംപ്രതിയെ മാപ്പുസാക്ഷിയാക്കണമെന്ന് യുഎപിഎ കോടതിയില്‍ അപേക്ഷ

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം കലക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാറില്‍ ബോംബ് സ്‌ഫോടനം നടത്തിയെന്ന കേസിലെ അഞ്ചാം പ്രതി കെ പുത്തൂര്‍ ആത്തിക്കുളം മുഹമ്മദ് അയ്യൂബ് (25) തന്നെ മാപ്പുസാക്ഷിയാക്കണമെന്ന് മഞ്ചേരി യു എ പി എ സ്‌പെഷ്യല്‍ കോടതി മുമ്പാകെ അപേക്ഷ നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ മൊഴിയെടുക്കാന്‍ ജഡ്ജി എ ബദറുദ്ദീന്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് നിര്‍ദ്ദേശം നല്‍കി.

ചിന്നമ്മ വീണ്ടും കുടുങ്ങും!! റെയ്ഡില്‍ പിടിച്ചെടുത്തത് 1,430 കോടിയുടെ അനധികൃത സ്വത്തുക്കള്‍!ചിന്നമ്മ വീണ്ടും കുടുങ്ങും!! റെയ്ഡില്‍ പിടിച്ചെടുത്തത് 1,430 കോടിയുടെ അനധികൃത സ്വത്തുക്കള്‍!

തമിഴ്‌നാട് മധുര സ്വദേശികളായ ഫോര്‍ത്ത് സ്ട്രീറ്റ് ഇസ്മായില്‍പുരം മുനിസിപ്പല്‍ റോഡിലെ അബ്ബാസലി (27), കെ പുത്തൂര്‍ വിശ്വനാഥ് നഗര്‍ സാംസണ്‍ കരീം രാജ (23), നെല്‍പ്പേട്ട കരിഷ്മ പള്ളിവാസല്‍ ദാവൂദ് സുലൈമാന്‍ (23), തൈര്‍മാര്‍ക്കറ്റ് ഈസ്റ്റ് മാറാട്ട് സ്ട്രീറ്റ് ഷംസുദ്ദീന്‍ എന്ന കരുവ ഷംസ് (26) തമിഴ്‌നാട് മധുരൈ സ്വദേശികളായ 124 ശിവകാമി സ്ട്രീറ്റ് നൈനാര്‍ മുഹമ്മദ് മകന്‍ അബുബക്കര്‍ (40), ഈസ്റ്റ് വേളി സിക്‌സ്ത് സ്ട്രീറ്റ് ഖാഇദേമില്ലത്ത് നഗര്‍ അമാനുള്ളയുടെ മകന്‍ അബ്ദുല്‍ റഹ്മാന്‍ (27) എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ഇതില്‍ ഏഴാം പ്രതി അബ്ദുല്‍ റഹ്മാന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ബാക്കി ആറു പേരെ ഇന്നലെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി. പ്രതികളുടെ റിമാന്റ് കാലാവധി കോടതി ഡിസംബര്‍ 12 വരെ നീട്ടി. മാപ്പുസാക്ഷിയാകുന്നതിന് അപേക്ഷ നല്‍കിയ മുഹമ്മദ് അയ്യൂബിനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കും അവശേഷിക്കുന്നവരെ അഗ്രഹാര ജയിലിലേക്കും അയച്ചു. 2016 നവംബര്‍ ഒന്നിനാണു മലപ്പുറത്തു സ്‌ഫോടനം ഉണ്ടായത്.

bombmalappuram

മലപ്പുറം സ്‌ഫോടനം നടന്ന വാഹനം വിദഗ്ധ സംഘം പരിശോധിക്കുന്നു(ഫയല്‍ച്ചിത്രം).

തമിഴ്നാട്ടിലെ മധുര കേന്ദ്രമായ പ്രവര്‍ത്തിച്ചിരുന്ന ബേസ് മൂവ്മെന്റ് ഭീകരസംഘടനയുടെ തലവന്‍ അബൂബക്കര്‍(40), അബ്ദുറഹിമാന്‍(27) എന്നിവരുടെ നേതൃത്വത്തിലാണു സ്‌ഫോടനത്തിന് ചുക്കാന്‍ പിടിച്ചതെന്നു പോലീസ് കണ്ടെത്തിയിരുന്നു. മധുര സ്വദേശിയും അല്‍ ഉമ്മ നേതാവുമായിരുന്ന ഇമാം അലി 2002ല്‍ ബംഗ്ലൂരുവില്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പ്രതികാരമായാണ് സുഹൃത്തായ അബൂബക്കര്‍ അല്‍ മുതാഖീന്‍ ഫോഴ്സ് എന്ന സംഘടന തുടങ്ങിയത്. മധുരയ്ക്ക് പുറമെ തിരുനല്‍വേലി, ട്രിച്ചി, ചെന്നൈ, കോയമ്പത്തൂര്‍, ഡിണ്ടിഗല്‍ തുടങ്ങി അഞ്ച് ജില്ലയിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. നേരത്തെ പൊലീസ് അറസ്റ്റിലായ അബ്ബാസ് അലിയും അബ്ദുള്‍ റഹിമാനും സംഘടനയുടെ സജീവ പ്രവര്‍ത്തകരാണ്. 2003 മുതല്‍ 20014 വരെ മധുരയിലും പരിസര പ്രദേശങ്ങളിലും തേനിയിലുമായി 15 സ്ഫോടനങ്ങള്‍ സംഘടന നടത്തിയിരുന്നു. ഈ കേസില്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നില്ല.

ഉമ്മന്‍ ചാണ്ടി സ്വയം കുറ്റം സമ്മതിക്കുന്നു... ആ വാക്കുകള്‍ അതിനു തുല്യം, വീണ്ടും ഞെട്ടിച്ച് സരിത
ഭീകരപ്രവര്‍ത്തനം തമിഴ്നാടിന് പുറത്തേക്ക് വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2015ല്‍ അബൂബക്കറും അബ്ബാസ് അലിയും അബ്ദുള്‍ റഹ്മാനും ചേര്‍ന്ന് ബേസ് മൂവ്മെന്റ് സ്ഥാപിക്കുന്നത്. ഓരോ സ്ഫോടനം നടത്തുമ്പോഴും ഉത്തരവാദിത്വം ഏറ്റെടുത്തും സംഘടനയുടെ ഉദ്ദേശ ലക്ഷ്യം, കാരണങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സര്‍ക്കാറുകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, മാധ്യമങ്ങള്‍ എന്നിവര്‍ക്ക് വാട്സ് ആപ്, എസ് എം എസ് സന്ദേശങ്ങള്‍ നല്കുകയും ബേസ് മൂവ്മെന്റിന്റെ ശൈലിയായിരുന്നു. രണ്ടു സംഘടനകളുടെയും തലവനായിരുന്ന അബൂബക്കറാണ് ദക്ഷിണേന്ത്യന്‍ നഗരങ്ങളായ ചിറ്റൂര്‍, കൊല്ലം, മൈസൂര്‍, നെല്ലൂര്‍, മലപ്പുറം എന്നിവിടങ്ങളിലെ കോടതി പരിസരത്ത് നടന്ന സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരന്‍. അബൂബക്കറിന്റെ നിര്‍ദേശ പ്രകാരം അബ്ബാസലിയാണ് മറ്റു പ്രതികളുമായി ചേര്‍ന്ന് സ്ഫോടനങ്ങള്‍ നടത്തിയത്. ബോംബ് വെക്കാനുള്ള സ്ഥലം തെരഞ്ഞെടുത്തതും അബൂബക്കറായിരുന്നു. ചിറ്റൂരും കൊല്ലത്തും സ്ഫോടനം നടത്താനുള്ള ബോംബ് നിര്‍മിച്ചതും അബൂബക്കറായിരുന്നു. ബോംബുണ്ടാക്കാനുള്ള സാങ്കേതിക വിദ്യ അബ്ബാസ് അലിയെയും അബ്ദുള്‍ റഹ്മാനെയും പഠിപ്പിച്ചത് അബൂബക്കറാണെന്ന് പൊലീസ് പറഞ്ഞു.

English summary
Malappuram Collectorate exposion; 5th accused is requested to be approver
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X