മലപ്പുറം ജില്ലയ്‌ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി സിപിഎം നേതാവ്; മറുപടി നല്‍കി വിഎസ് ജോയ്
മലപ്പുറം ജില്ല മതമൗലികവാദികളുടെ കൂട് ആണെന്ന് സിപിഎം നേതാവ് പി നന്ദകുമാര്‍. സിപിഎം വിശാല ജില്ലാ കമ്മിറ്റി യോഗത്തിലാണ് നന്ദകുമാറിന്റെ വിവാദ പരാമര്‍ശം. പൊന്നാനിയിലെ മുന്‍ എംഎല്‍എയാണ് നന്ദകുമാര്‍. പൊന്നാനിയില്‍ നടന്ന യോഗത്തില്‍ സ്വാഗതം പറയവെയാണ് നന്ദകുമാര്‍ മലപ്പുറം ജില്ലയെ മോശമായി ചിത്രീകരിച്ചത്.
മലപ്പുറത്ത് സവിശേഷമായ പല സാഹചര്യങ്ങളുമുണ്ട്. മതമൗലികവാദികളുടെ കൂടാണ് മലപ്പുറം. അതിന് പ്രതിരോധിച്ച് മുന്നോട്ട് പോകേണ്ടതുണ്ട്. പുതിയ കാലത്ത് എങ്ങനെ കടമകള്‍ നിര്‍വഹിക്കണം എന്ന ചര്‍ച്ച ഈ യോഗത്തില്‍ നടക്കണം തുടങ്ങിയ കാര്യങ്ങളാണ് നന്ദകുമാര്‍ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. ജില്ലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ റോള്‍ എന്തൊക്കെയാണ് എന്ന് പറയുകയായിരുന്നു അദ്ദേഹം.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കെകെ ശൈലജ, പാലൊളി മുഹമ്മദ് കുട്ടി ഉള്‍പ്പെടെ മുതിര്‍ന്ന സിപിഎം നേതാക്കള്‍ വേദിയില്‍ ഇരിക്കെയാണ് നന്ദകുമാറിന്റെ പ്രസംഗം. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ ചര്‍ച്ചയായി. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് സിപിഎമ്മിനെതിരെ.
തവനൂര്‍ എംഎല്‍എയും ഡിസിസി അധ്യക്ഷനുമായ വിഎസ് ജോയ് കടുത്ത ഭാഷയില്‍ രംഗത്തുവന്നു. അതേസമയം, സിപിഎം മുമ്പ് ചെയ്ത കാര്യങ്ങള്‍ കൂടി സൂചിപ്പിച്ചാണ് ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു പ്രതിരിച്ചത്.
വിഎസ് ജോയിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: ''മലപ്പുറം ഒരു കൂടാരമല്ല. അത് ഒരു കൊട്ടാരമാണ്. മതേതര മനസ്സുകള്‍ തുന്നി ചേര്‍ത്ത മാണിക്യക്കൊട്ടാരം. മതത്തിന്റെ പേരില്‍ മതില്‍ കെട്ടിയവര്‍ക്കല്ല. മനുഷ്യര്‍ക്കിടയില്‍ സ്‌നേഹത്തിന്റെ പാലം പണിതവര്‍ക്കാണ് മലപ്പുറത്തിന്റെ ചരിത്രം അറിയുക.''
ആര്‍വി ബാബുവിന്റെ കുറിപ്പ് ഇങ്ങനെ: ''മതമൗലിക വര്‍ഗീയവാദികളെ നാളിതുവരെ പിന്തുണച്ചവരാണ് സിപിഎം. മലബാറിലെ ഹിന്ദു കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ വാരിയന്‍കുന്നനെ സ്വാതന്ത്ര്യസമര നേതാവാക്കി സ്മാരകം നിര്‍മിക്കാന്‍ പിന്തുണ നല്‍കിയ സിപിഎം ഇപ്പോള്‍ തിരിച്ച് ആ പിന്തുണ തങ്ങള്‍ക്ക് അവരില്‍ നിന്ന് ലഭിക്കാത്തതിന്റെ കെറുവാണ് പ്രകടിപ്പിക്കുന്നത്. സിഎഎ പ്രക്ഷോഭവും പാലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനങ്ങളും ശരിയത്ത് അനുകൂല നിലപാടും ഈ മതമൗലികവാദികളെ സഹായിച്ച നടപടികളായിരുന്നു. മുസ്ലീം വര്‍ഗീയതക്ക് കൊമ്പ് മുളപ്പിച്ചത് സിപിഎമ്മിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ പിന്‍ബലമാണ്.''


Click it and Unblock the Notifications
