കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം സംസ്ഥാന സമ്മേളന ദീപശിഖ ജാഥയിലേക്ക് മലപ്പുറത്തെ ഒമ്പത് രക്തസാക്ഷി സ്മൃതി കുടീരങ്ങളില്‍ നിന്നും ഉപദീപശിഖകള്‍ എത്തി

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: തൃശൂരിലെ സിപിഎം സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പതാക, ദീപശിഖ ജാഥകള്‍ക്ക് ജില്ലയില്‍ ഉജ്ജ്വല വരവേല്‍പ്പേകി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി.ഗോവിന്ദന്‍ നയിക്കുന്ന പതാക ജാഥയെയും സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷ് എം.എല്‍.എ നയിക്കുന്ന ദീപശിഖ ജാഥകളെയും ഇന്നലെ രാവിലെ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ നിന്ന് ജില്ലയിലേക്ക് വരവേറ്റു. അത്ലറ്റുകള്‍ക്ക് കൈമാറിയ ദീപശിഖയെയും പതാകയെയും ജില്ലാ സെക്രട്ടറി ഇ.എന്‍. മനോഹന്‍ദാസ്, ടി.കെ ഹംസ, പി.കെ. സൈനബ, ജില്ലാ കമ്മിറ്റിയംഗങ്ങള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് അനുഗമിച്ചു. റിലെയായി നീങ്ങിയ അത്ലറ്റുകള്‍ക്ക് ചുവപ്പുസേനയും വാദ്യമേളങ്ങളും അകമ്പടിയേകി.

കണ്ണൂർ നേതൃത്വം ഒറ്റപ്പെടുന്നു; പാർട്ടിയുടെ പ്രതിച്ഛായ മോശപ്പെടുത്തി, സംസ്ഥാന നേതാക്കൾക്ക് അതൃപ്തി!
72 കിലോമീറ്റര്‍ ദുരത്തില്‍ ഏഴായിരത്തോളം അത്ലറ്റുകള്‍ ദീപശിഖയേന്തി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലെ രക്തസാക്ഷികളുടെ ബലികുടീരങ്ങളില്‍നിന്ന് കൊളുത്തിയ 262 ദീപശിഖകളാണ് ജില്ലയില്‍ പ്രവേശിച്ചത്. ജില്ലയിലെ ഒമ്പത് രക്തസാക്ഷികളുടെ സ്മൃതി കുടീരങ്ങളില്‍ നിന്നുള്ള ഉപദീപശിഖകള്‍ ജാഥയായി എത്തി വിവിധ കേന്ദ്രങ്ങളില്‍ പ്രയാണത്തിനൊപ്പം ചേര്‍ന്നു. ജാഥ കടന്നുപോയ കോഴിക്കോട് - പാലക്കാട് ദേശീയപാതയിലെ കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, മങ്കട, പെരിന്തല്‍മണ്ണ ഏരിയകളിലെ വിവിധ കേന്ദ്രങ്ങളില്‍ ജാഥയ്ത്ത് വരവേല്‍പ്പേകി. രാത്രി പുലാമന്തോളില്‍ ചേര്‍ന്ന സമാപന യോഗത്തില്‍ എം.വി ഗോവിന്ദന്‍, ടി.വി രാജേഷ് എം.എല്‍.എ തുടങ്ങിയവര്‍ സംസാരിച്ചു. ജാഥ ഇന്ന് രാവിലെ എട്ടിന് പാലക്കാട് ജില്ലയില്‍ പ്രവേശിക്കും.

cpm

മലപ്പുറ് എത്തിയ സി.പി.എം സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പതാക, ദീപശിഖ ജാഥ.

ജാഥ കടന്നുപോയ കൊണ്ടോട്ടി, മഞ്ചേരി, മലപ്പുറം, മങ്കട, പെരിന്തല്‍മണ്ണ മേഖലകളില്‍ ഇന്നലെ രാവിലെ മുതല്‍ ഏറെ സമയം ഗതാഗതം തടസപ്പെട്ടു. കോഴിക്കോട്-പാലക്കാട് ദേശീയപാതയിലാണ് ഏറ്റവും കൂടുതല്‍ ഗതാഗത തടസമുണ്ടായത്. മണിക്കൂറുകള്‍ ഇവിടങ്ങളില്‍ ഗതാഗത സ്തംഭനം ഉണ്ടായി. ട്രാഫിക് നിയമം പാലിക്കാതെ വാഹനങ്ങള്‍ കടന്നുപോയതും കൂടുതല്‍ സമയം ഗതാഗതതടസം സൃഷ്ടിക്കാന്‍ കാരണമായി. രാവിലെ 10മുതലയാണു ഗതാഗതം സ്തംഭിച്ചത്. തുടര്‍ന്നുപോലീസുകാര്‍ എ്ത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്.

ഷുഹൈബിനെ കൊലപ്പെടുത്തിയവരെ സിപിഎം പുറത്താക്കും! കണ്ണൂർ നേതൃത്വത്തിന് കർശന നിർദേശം...ഷുഹൈബിനെ കൊലപ്പെടുത്തിയവരെ സിപിഎം പുറത്താക്കും! കണ്ണൂർ നേതൃത്വത്തിന് കർശന നിർദേശം...

കമൽ മധ്യത്തിലാശാൻ.... ലക്ഷ്യം മുഖ്യമന്ത്രിക്കസേര!!കമൽ മധ്യത്തിലാശാൻ.... ലക്ഷ്യം മുഖ്യമന്ത്രിക്കസേര!!

ഷുഹൈബിനെ കൊന്നത് മാരക ആയുധം ഉപയോഗിച്ച്? അസ്ഥികള്‍ തകരും, തുന്നിക്കെട്ടാനുമാകില്ലഷുഹൈബിനെ കൊന്നത് മാരക ആയുധം ഉപയോഗിച്ച്? അസ്ഥികള്‍ തകരും, തുന്നിക്കെട്ടാനുമാകില്ല

English summary
Malappuram; CPM Torch bearing convention
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X