കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭിന്നലിംഗക്കാര്‍ക്ക് ദുരന്തനിവാരണ പരിശീലനം: മലപ്പുറത്ത് നിന്നൊരു വേറിട്ട മാതൃക,

Google Oneindia Malayalam News

മലപ്പുറം: ഭിന്നലിംഗക്കാര്‍ക്കായി മലപ്പുറത്ത് ദുരന്തനിവാരണ പരിശീലനം. മലപ്പുറം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയാണ് ജില്ലയിലെ ഭിന്നലിംഗക്കാര്‍ക്ക് വേണ്ടി കളക്ടറേറ്റിൽ വെച്ച് പരിശീലന പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം ജില്ലാകളക്ടർ ജാഫർ മാലിക്ക് ഐഎഎസ് പരിശീലന പരിപാടി ഉദ്‌ഘാടനം ചെയ്തു. എഡ‍ിഎം മെഹറലി, ഹസാഡ് അനലിസ്റ്റ് അമൃത എന്നിവർ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

നാടക വണ്ടിക്ക് വന്‍ തുക പിഴയിട്ട സംഭവം; നടപടി പരിശോധിക്കുമെന്ന് ഗതാഗത മന്ത്രിനാടക വണ്ടിക്ക് വന്‍ തുക പിഴയിട്ട സംഭവം; നടപടി പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി

തീപിടുത്തങ്ങൾ, കിണർ അപകടങ്ങൾ, ഗ്യാസ് അപകടങ്ങൾ, പ്രളയ രക്ഷാപ്രവർത്തനം, റോപ്പ് റെസ്ക്യൂ, കാഷ്വാലിറ്റി ഹാൻഡ്ലിങ് തുടങ്ങിയ വിവിധ മേഖലകളിലാണ് അഗ്നി സുരക്ഷാ വകുപ്പ് പരിശീലനം നല്‍കിയത്. ഭിന്നലിംഗക്കാരായ അമ്പതോളം പ്രതിനിധികളുടെ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച പരിപാടി സംസ്ഥാനമാകെ വ്യാപിക്കേണ്ട ഒരു മാതൃകയാണ് എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല.

trainingfortransgenders-

സുരക്ഷിത സംസ്ഥാനമായി മാറാനുള്ള കേരളത്തിന്റെ മുന്നേറ്റത്തിൽ ആരും പിറകിലായി പോകരുതെന്ന ലക്ഷ്യത്തോടെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. നേരത്തെ ദുരന്ത നിവാരണ അതോറിറ്റി നടപ്പിലാക്കി വരുന്ന ഭിന്നശേഷി സൗഹൃദ ദുരന്ത ലഘൂകരണ പ്രവർത്തനങ്ങളും ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. അത്തരം പ്രവർത്തനങ്ങൾ ഭിന്നലിംഗക്കാരിലേക്ക് കൂടി വ്യാപിക്കുന്നത് അഭിമാനകരമായാണ് വിലയിരുത്തപ്പെടുന്നത്.

English summary
Malappuram DDMA conducts training programme for transgender people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X