കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്‌സിനെതിരെ പ്രചരണം നടത്തുന്നത് മുസ്ലീം തീവ്രവാദ സംഘടനകളോ?

  • By Anwar Sadath
Google Oneindia Malayalam News

മലപ്പുറം: മീസില്‍സ് റൂബെല്ല പ്രതിരോധ കുത്തിവയ്പ് ക്യാമ്പിനെതിരെ പ്രചരണം നടത്തുകയും സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ അക്രമം നടത്തുകയും ചെയ്തതിന് പിന്നില്‍ മുസ്ലീം തീവ്രവാദ സംഘടനകളാണെന്ന് സൂചന. മതപരമായ തീവ്രചിന്താഗതിക്കാരാണ് ആശയ പ്രചരണത്തിന്റെ ഭാഗമായി ആധുനിക ചികിത്സാ പ്രതിരോധ മാര്‍ഗങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

സിപിഐയുടെ ലക്ഷ്യം യുഡിഎഫ്; ലീഗിന്റെ മധ്യസ്ഥതയില്‍ രഹസ്യ ചര്‍ച്ച തുടങ്ങി
മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്താണ് ഏറ്റവും കുറഞ്ഞ വാക്‌സിനേഷന്‍ നടന്നത് എന്നത് തീവ്രവാദ സംഘടനകളിലേക്ക് വിരല്‍ ചൂണ്ടുന്നു. വാക്‌സിനേഷന്‍ ഒഴിവാക്കുന്നത് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കുകയെന്ന സര്‍ക്കാര്‍ ബോധവത്കരണം ഈ മേഖലയില്‍ കാര്യമായി ഫലപ്രാപ്തിയിലെത്തിയിട്ടില്ല.

syringe

കുത്തിവെയ്പിന് തയ്യാറാകുന്നവരെപോലും ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുകയാണ്. സര്‍ക്കാര്‍ വിഷയം ഗൗരവമായ എടുക്കാത്തതും ഇത്തരക്കാര്‍ക്ക് തുണയാകുന്നു. സര്‍ക്കാര്‍ ജീവനക്കാരെ മര്‍ദ്ദിച്ചിട്ടും കാര്യമായ പോലീസ് നടപടി ഇക്കാര്യത്തിലുണ്ടായിട്ടില്ലെന്നത് ബിജെപി ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

ഡിഫ്തീരിയ പോലുള്ള രോഗങ്ങള്‍ മലപ്പുറത്ത് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പ്രതിരോധ ചികിത്സയ്ക്ക് മുഖംതിരിക്കുന്നതിനെ തുടര്‍ന്നാണ്. മുസ്ലീങ്ങളെ കൂട്ടത്തോടെ കൊന്നൊടക്കാനുള്ളതും വന്ധ്യത ഉണ്ടാക്കുന്നതുമാണ് വാക്‌സിന്‍ എന്നൊക്കെയാണ് വാക്‌സിന്‍ വിരുദ്ധരുടെ പ്രചരണം. ഒരു വിഭാഗം ആളുകള്‍ ഇത് വിശ്വസിപ്പിക്കാന്‍ കഴിയുന്നു എന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യം കൂടിയാണ്.

English summary
Kerala's Malappuram District Is Against Measles-Rubella Vaccine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X