കായികമേളയ്ക്കിടെ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരേ ലാത്തിചാര്‍ജ്ജ്
മലപ്പുറം: മലപ്പുറം ജില്ലാ സ്‌കൂള്‍ കായിക മേളയ്ക്കിടെ സംഘര്‍ഷം. ജില്ല കായിക മേള നടക്കുന്ന എംഎസ്ബി മൈതാനത്ത് പ്രതിഷേധവുമായി എത്തിയ കായിക വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. മലപ്പുറം ജില്ലയില്‍ ഭാഷാധ്യാപകരെ കായിക അധ്യാപകര്‍ കൂടിയായി നിയമിയ്ക്കുന്നതിനെതിരെയാണ് കായിക വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് മേള തടസപ്പെട്ടു.
കായിക വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തുകൊണ്ടു പോകാനുള്ള ശ്രമം തടഞ്ഞ മത്സരാര്‍ത്ഥികള്‍ക്കും സംഘാടകര്‍ക്കും പൊലീസിന്റെ മര്‍ദ്ദനമേറ്റു. അറസ്റ്റ് ചെയ്തവരെ കൊണ്ടു പോകാതിരിയ്ക്കാനായി വിദ്യാര്‍ഥികള്‍ പൊലീസ് വാഹനത്തിനടിയില്‍ കിടന്നു പ്രതിഷേധിച്ചു.

വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തിയതില്‍ പ്രതിഷേധിച്ച് കായിക മേള ബഹിഷ്‌കരിയ്ക്കാന്‍ അധ്യാപകര്‍ തീരുമാനിച്ചു. കായിക വിദ്യാര്‍ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്ന ഉത്തരവ് പിന്‍വലിയ്ക്കണമെന്ന് അധ്യാപകര്‍ ആവശ്യപ്പെടുന്നു. തേഞ്ഞിപ്പലത്ത് നടത്തേണ്ട കായികമേളയാണ് കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥികളുടെ സമരത്തെത്തുടര്‍ന്ന് എംഎസ്ബി മൈതാനത്തേയ്ക്ക് മാറ്റിയത്.












Click it and Unblock the Notifications