കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലസ്ടുവിലും 'എ പ്ലസുകാര്‍ മലപ്പുറത്തുകാര്‍തന്നെ: വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിയില്‍ 81.6 ശതമാനം!

  • By Nasar
Google Oneindia Malayalam News

മലപ്പുറം: എസ്എസ്എല്‍സിക്കു പിന്നാലെ ഹയര്‍സെക്കന്‍ഡറി പരീക്ഷയിലും ജില്ലക്ക് എ പ്ലസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗോയിങ് വിഭാഗത്തില്‍ 85.52 ശതമാനം വിദ്യാര്‍ഥികളാണ് ഇത്തവണ ഉപരിപഠന യോഗ്യത നേടിയത്. കഴിഞ്ഞ തവണ 81.43 ശതമാനമായിരുന്നു വിജയം. 1935 കുട്ടികളാണു ജില്ലയില്‍ നിന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. എട്ട് സ്‌കൂളുകള്‍ നൂറ് മേനി വിജയം സ്വന്തമാക്കി. 17 പേര്‍ മുഴുവന്‍ മാര്‍ക്കും വാങ്ങി ഉന്നത വിജയം നേടി. സംസ്ഥാനത്ത് 180 കുട്ടികളാണ് 1200ല്‍ 1200 മാര്‍ക്ക് നേടി വിജയിച്ചത്. വിജയ ശതമാനത്തില്‍ ഒന്‍പതാം സ്ഥാനത്തുണ്ടായിരുന്ന ജില്ല ഇത്തവണ ഏഴാമതെത്തി.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയ ജില്ലയെന്ന നേട്ടം ഇത്തവണയും മലപ്പുറത്തിനാണ്. ജില്ലയിലെ 244സ്‌കൂളുകളിലായി 53915 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതില്‍ 46110 വിദ്യാര്‍ഥികള്‍ ഉപരിപഠന യോഗ്യത നേടി. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് 4.09 ശതമാനം വര്‍ധനവാണ് ഇത്തവണ. 2015 ല്‍ 85.55 ഉം, 2016 ല്‍ 81.08 ഉം ആയിരുന്നു ജില്ലയുടെ വിജയശതമാനം. സംസ്ഥാനത്ത് തന്നെ തിരൂരങ്ങാടി ജിഎച്ച്എസ്എസ് സ്‌കൂളാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ സര്‍ക്കാര്‍ സ്‌കൂള്‍. 601 കുട്ടികള്‍ ഇവിടെ പരീക്ഷ എഴുതി.

ഹയര്‍സെക്കന്‍ഡറിയില്‍

ഹയര്‍സെക്കന്‍ഡറിയില്‍

ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പരീക്ഷ എഴുതിയ 294 വിദ്യാര്‍ഥികളില്‍ 240 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 81.63 ശതമാനം വിജയം. 84.04 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയ ശതാമാനം. ശതമാനത്തില്‍ 2.41 ശതമാനം കുറവു വന്നു. സ്‌കോള്‍ കേരള(ഓപ്പണ്‍ സ്‌കൂള്‍)വിഭാഗത്തിലും സംസ്ഥാനത്ത് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷക്കിരുന്നത് ജില്ലയിലാണ്. 21379 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ ജില്ലയില്‍ 8093 പേരാണ് വിജയിച്ചത്. 37.85 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷം 27.5 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷം 29.74 ശതമാനമായിരുന്നു ജയം.

എസ്എസ്എല്‍സിയിസും കരുത്ത്

എസ്എസ്എല്‍സിയിസും കരുത്ത്

ദിവസങ്ങള്‍ക്ക മുമ്പേ വന്ന എസ്എസ്എല്‍.സി പരീക്ഷ ഫലത്തില്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ എ പ്ലസ് കരസ്ഥമാക്കി മലപ്പുറം കരുത്ത്കാട്ടിയപ്പോള്‍ ഇന്നലെ പുറത്തു വന്ന ഹയര്‍സെക്കന്‍ഡറിയിലും ജില്ലയിലെ കൂട്ടികള്‍ സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയത് മലപ്പുറത്തിന് ഇരട്ടി മധുരമായി നല്‍കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിലും എ പ്ലസുകളുടെ എണ്ണത്തിലും കുതിപ്പു നടത്തിയ ജില്ല ഉപരിപഠനത്തിന് യോഗ്യത നേടിയവരുടെ എണ്ണത്തിലും സംസ്ഥാനത്ത് ഒന്നാമതെത്തി.

ഹയര്‍സെക്കന്‍ഡറിയില്‍ നൂറ്‌മേനി കൊയ്ത മലപ്പുറത്തെ സ്‌കൂളുകള്‍

ഹയര്‍സെക്കന്‍ഡറിയില്‍ നൂറ്‌മേനി കൊയ്ത മലപ്പുറത്തെ സ്‌കൂളുകള്‍

മമ്പാട് എംഇഎസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍,

നിലമ്പൂര്‍ ലിറ്റില്‍ ഫല്‍വര്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍

അരീക്കോട് എസ്ഒഎച്ച്എസ്എസ്

കടകശ്ശേരി ഐഡിയല്‍ ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

ചേലക്കാട് ധര്‍മഗിരി ഐഡിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

കോട്ടൂര്‍ എകെഎംഎച്ച്എസ്എസ്

നിലമ്പൂര്‍ പീവീസ് ഹയര്‍സെക്കന്ററി സ്‌കൂള്‍

കാരുണ്യഭവന്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ (ബധിര വിദ്യാലയം)

 വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 81.06 ശതമാനം വിജയം

വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയില്‍ 81.06 ശതമാനം വിജയം

വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയില്‍ പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളിലായി 81.06 ശതമാനമാണ് ജില്ലയുടെ വിജയം. കഴിഞ്ഞ തവണ 83.86 ശതമാനമായിരുന്നു ജില്ലയുടെ വിജയം. പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളില്‍ മാത്രമായി 92.99 ശതമാനം വിജയവും ജില്ലയുടെ കുട്ടികള്‍ സ്വന്തമാക്കി. 2698 കുട്ടികള്‍ വിഎച്ച്‌സിയില്‍ പരീക്ഷ എഴുതിയതില്‍ 2509 കുട്ടികള്‍ പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളിലും 2187 കുട്ടികള്‍ പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളിലായും വിജയം കണ്ടു. ഗവ.വിഎച്ച്എസ്എസ് ഗേള്‍സ് പെരിന്തല്‍മണ്ണ പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളിലും കൂടി നൂറു ശതമാനം സ്വന്തമാക്കി. കഴിഞ്ഞ തവണയും പെരിന്തല്‍മണ്ണക്ക് നൂറു ശതമാനം വിജയം തന്നെയായിരുന്നു. ഇവിടെ 57 കുട്ടികളാണ് പരീക്ഷ എഴുതിയത്.

വിഎച്ച്സിയിലെ നേട്ടം

വിഎച്ച്സിയിലെ നേട്ടം


വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ ആറു പേര്‍ക്കാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. സി കെ നസ്‌ല(ഗവ. വിഎച്ച്എസ്എസ് അരിമ്പ്ര), പി ഷംന(ഗവ. വിഎച്ച്എസ്എസ് നിലമ്പൂര്‍), ടി ഷിബിന(ഗവ. വിഎച്ച്എസ്എസ് നിലമ്പൂര്‍), ശില്‍പ ജയകുമാര്‍ (ഗവ. വിഎച്ച്എസ്എസ് നിലമ്പൂര്‍), എം ഹൈന(ഗവ. വിഎച്ച്എസ്എസ് ഓമാനൂര്‍), എം ഹസ്‌ന (ഗവ. വിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സ്, വണ്ടൂര്‍) എന്നിവരാണ് എല്ലാ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കിയ ജില്ലയുടെ അഭിമാന താരങ്ങള്‍.

 പാര്‍ട്ട് ഒന്നില്‍ മുമ്പില്‍

പാര്‍ട്ട് ഒന്നില്‍ മുമ്പില്‍


പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളിലായി ഗവ. വിഎച്ച്എസ്എസ് ഗേള്‍സ് പെരിന്തല്‍മണ്ണ, ഗവ. വിഎച്ച്എസ്എസ് ടിഎച്ച്എസ് മഞ്ചേരി, ശ്രീ വിവേകാന്ദ വിഎച്ച്എസ്എസ് പാലേമാട് എന്നീ സ്‌കൂളുകള്‍ നൂറു ശതമാനം വിജയം സ്വന്തമാക്കി. പാര്‍ട്ട് ഒന്ന്, രണ്ട് വിഭാഗങ്ങളിലായി മികച്ച വിജയം നേടിയ ജില്ലയിലെ മറ്റു സ്‌കൂളുകളും വിജയിച്ച കുട്ടികളും. ബ്രാക്കറ്റില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍: ഗവ. വിഎച്ച്എസ്എസ് നിലമ്പൂര്‍-89(90), ഗവ. വിഎച്ച്എസ്എസ് അരിമ്പ്ര- 124(174), സീതിഹാജി മമ്മോറിയല്‍ ഗവ. വിഎച്ച്എസ്എസ് എടവണ്ണ-123(146), ഗവ. വിഎച്ച്എസ്എസ് പല്ലാനൂര്‍-129(148), ഗവ. വിഎച്ച്എസ്എസ് ടിഎച്ച്എസ് കുറ്റിപ്പുറം-50(57).

പാര്‍ട്ട് ഒന്നിലും രണ്ടിലും മൂന്നിലും

പാര്‍ട്ട് ഒന്നിലും രണ്ടിലും മൂന്നിലും


പാര്‍ട്ട് ഒന്ന്, രണ്ട്, മൂന്ന് വിഭാഗങ്ങളിലായി മികച്ച വിജയം നേടിയ ജില്ലയിലെ സ്‌കൂളുകളും വിജയിച്ച കുട്ടികളും. ബ്രാക്കറ്റില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍: ഗവ.വിഎച്ച്എസ്എസ് ഗേള്‍സ് പെരിന്തല്‍മണ്ണ-57(57), ഗവ. വിഎച്ച്എസ്എസ് നിലമ്പൂര്‍-87(90), ശ്രീ വിവേകാനന്ദ വിഎച്ച്എസ്എസ് പാലേമാട്-51(52), പിഎംഎസ്എ വിഎച്ച്എസ്എസ് ചാപ്പനങ്ങാടി-57(58), ഗവ. വിഎച്ച്എസ്എസ് അരിമ്പ്ര-95(174), ഗവ. വിഎച്ച്എസ്എസ് ടിഎച്ച്എസ് കുറ്റിപ്പുറം-35(57), ഗവ. വിഎച്ച്എസ്എസ് കല്‍പ്പകഞ്ചേരി-92(146), സീതിഹാജി മമ്മോറിയല്‍ ഗവ. വിഎച്ച്എസ്എസ് എടവണ്ണ-95(146).

കോട്ടൂരിന് വീണ്ടും 100മേനി

കോട്ടൂരിന് വീണ്ടും 100മേനി


മലപ്പുറം: കോട്ടക്കല്‍ കോട്ടൂര്‍ എകെഎം ഹയര്‍ സെക്കഡറി സ്‌കൂളിന് പ്ലസ്ടു പരീക്ഷയില്‍ വീണ്ടും നൂറു ശതമാനം വിജയം. ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയത്തോടെ സംസ്ഥാനത്ത് ഒന്നാമതെത്തിരുന്നു. പ്ലസ്ടു പരീക്ഷയില്‍179 കുട്ടികളാണ് പരീക്ഷ എഴുതിയത്. 21 ഫുള്‍ എ പ്ലസ് നേടി. പരീക്ഷ ഫലം വന്നതോടെ കുട്ടികള്‍ സ്‌കൂളില്‍ എത്തി സ്‌കുള്‍ മാനേജര്‍ കെ ഇബ്രാഹീം ഹാജി പിടിഎ പ്രസിഡന്റ് ജുനൈദ് പരവക്കല്‍ കുട്ടികള്‍ക്ക് മധുരം നല്‍കി സന്തോഷം പങ്കിട്ടു. തിളക്കമാര്‍ന്ന വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ പ്രന്‍സിപ്പല്‍ അലി കടവണ്ടി, പ്രധാന അധ്യാപകന്‍ ബഷീര്‍ കുരുണിയന്‍, എന്നിവര്‍ അഭിനന്ദിച്ചു

 കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മലപ്പുറത്തെ വിജയ ശതമാനം

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മലപ്പുറത്തെ വിജയ ശതമാനം


2018 85.52

2017 81.43

2016 81.08

2015 85.55

2014 81.73

English summary
Malappuram district got placed no 1 in Plus two result.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X