Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം ജില്ല വിഭജിക്കില്ല; ആവശ്യം അപ്രായോഗികമെന്ന് സര്‍ക്കാര്‍, രാഷ്ട്രീയ പ്രശ്‌നങ്ങളുണ്ടാക്കും

തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിക്കേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു. വികസനം മുന്‍നിര്‍ത്തി മലപ്പുറം ജില്ല വിഭജിച്ച് പുതിയൊരു ജില്ല കൂടി രൂപീകരിക്കണമെന്നാവശ്യപ്പെട്ടുള്ള മുസ്ലിം ലീഗ് എംഎല്‍എ കെഎന്‍എ ഖാദറിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മന്ത്രി ഇപി ജയരാജന്‍. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ഇപി ജയരാജനാണ് മറുപടി നല്‍കിയത്.

19

ആവശ്യം അപ്രായോഗികമാണ്. പുതിയ ജില്ലകള്‍ രൂപീകരിക്കുന്നത് ശാസ്ത്രീയമായ സമീപനമല്ല. കേരളത്തിന്റെയും മലപ്പുറത്തിന്റെയും വികസനത്തിന് വേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ജില്ലയുടെ വിഭജനം ലളിതമല്ല. നിരവധി രാഷ്ട്രീയ പ്രശ്‌നങ്ങളുണ്ടാക്കും. അധികാരവികേന്ദ്രീകരണം നടക്കുന്നതിനാല്‍ പുതിയ ജില്ല രൂപീകരിക്കേണ്ട ആവശ്യമില്ലെന്നും ജയരാജന്‍ മറുപടി നല്‍കി.

വികസന പ്രവര്‍ത്തനങ്ങളുടെ ഫലം താഴേതട്ടിലെത്തണമെങ്കില്‍ മലപ്പുറം ജില്ല വിഭജിച്ച് മറ്റൊരു ജില്ല കൂടി രൂപീകരിക്കണം എന്ന് മുസ്ലിം ലീഗ് ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. ജില്ല മാത്രമല്ല, കൂടുതല്‍ പഞ്ചായത്തുകളും വില്ലേജുകളും ബ്ലോക്ക് പഞ്ചായത്തുകളും മലപ്പുറത്ത് രൂപീകരിക്കണമെന്നും ലീഗ് ആവശ്യപ്പെടുന്നുണ്ട്. ജില്ലയുടെ അതിര്‍ത്തിയിലുള്ളവര്‍ക്ക് ജില്ലാ ആസ്ഥാനത്ത് എത്തണമെങ്കില്‍ 75 കിലോമീറ്ററിലധികം യാത്ര ചെയ്യണം. മലപ്പുറത്ത് പ്രവാസികളെ കൂടാതെ 44ലക്ഷത്തിലധികം ആളുകളുണ്ട്. ജില്ലാ വിഭജനം ജനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദമാകും. മൂവാറ്റുപുഴ കേന്ദ്രീകരിച്ചു മറ്റൊരു ജില്ലയും രൂപീകരിക്കാവുന്നതാണെന്നും ഖാദര്‍ പറഞ്ഞു.

കഴിഞ്ഞാഴ്ച ഇതേ കാര്യത്തില്‍ സബ്മിഷന് നോട്ടീസ് നല്‍കിയെങ്കിലും അവസാന നിമിഷം ഖാദര്‍ പിന്‍മാറിയിരുന്നു. യുഡിഎഫില്‍ ധാരണയായിട്ടില്ലാത്തതിനാലാണ് ഖാദര്‍ പിന്‍മാറിയത്. മലപ്പുറം ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ജനസംഖ്യാടിസ്ഥാനത്തില്‍ ജില്ലയെ വിഭജിക്കണമെന്നാണ് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+