പിവി അന്‍വറിന് എട്ടിന്റെ പണി കൊടുത്ത് മലപ്പുറം കളക്ടര്‍... ചെക്ക് ഡാം പൊളിക്കണം
കോഴിക്കോട്: പിവി അന്‍വര്‍ എംഎല്‍എ നിയമ വിരുദ്ധമായി പണിത വാട്ടര്‍ തീം പാര്‍ക്കിന് മുഖ്യമന്ത്രിയും സിപിഎമ്മും പിന്തുണ പ്രഖ്യാപിച്ച മട്ടിലാണ് കാര്യങ്ങള്‍. ഉടനടി നടപടിയൊന്നും എടുക്കാന്‍ സാധിക്കില്ല എന്നാണ് കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിയുടെ വിശദീകരണം.
എന്നാല്‍ പാര്‍ക്കിന്റെ ഭാഗമായി പുഴയില്‍ താത്കാലികമായി ഡാം കെട്ടിയതിനെതിരെ ശക്തമായ നടപടി ഉറപ്പായിക്കഴിഞ്ഞു. അനധികൃതമായി നിര്‍മിച്ച ഡാം പൊളിക്കാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനാണ് ഡാം പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഡാം പൊളിച്ചുമാറ്റാന്‍ നേരത്തേയും ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. എട്ട് മാസം മുമ്പ് അന്നത്തെ ജില്ലാ കളക്ടര്‍ ആയിരുന്ന ടി ഭാസ്‌കരന്‍ പൊതുമരമാതത്ത് വകുപ്പിന് നല്‍കിയ ഉത്തരവ് പാലിക്കപ്പെട്ടില്ല. ഡാം പൊളിക്കാനുള്ള സാങ്കേതി സംവിധാനങ്ങള്‍ ഇല്ല എന്നായിരുന്നു അന്ന് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.
എന്തായാലും ഇത്തവണ ഇറിഗേഷന്‍ വകുപ്പിനാണ് ജില്ലാ കളക്ടര്‍ അമിത് മീണ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അന്‍വറിന്റെ പാര്‍ക്കിന് വേണ്ടി നിയമവിരുദ്ധമായാണ് ചെക്ക് ഡാം കെട്ടിയത് എന്ന് തെളിയിക്കുന്നത് കൂടിയാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ചെക്ക് ഡാം നിര്‍മിച്ച് പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളം എടുക്കുക മാത്രമല്ല, പുഴയില്‍ ബോട്ടിങും നടത്തിയിരുന്നു.












Click it and Unblock the Notifications