Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകള്‍ വിഭജിക്കണം എന്ന് സമസ്ത; മമ്പുറം തങ്ങള്‍ ഗവേഷണ കേന്ദ്രം വേണം

കാസര്‍കോട്: ഭരണ സൗകര്യത്തിനും വിഭവങ്ങളുടെ തുല്യമായ വിതരണത്തിനും മലപ്പുറം ഉള്‍പ്പെടെയുള്ള വലിയ ജില്ലകള്‍ വിഭജിക്കണം എന്ന് സമസ്ത. നൂറാം വാര്‍ഷിക സമ്മേളനം അംഗീകരിച്ച പ്രമേയത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. ഉമര്‍ ഫൈസി മുക്കം ആണ് പ്രമേയം അവതരിപ്പിച്ചത്. വര്‍ധിച്ചുവരുന്ന ജനസംഖ്യയും ഭരണനിര്‍വഹണത്തിലെ വെല്ലുവിളികളും പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണം എന്നാണ് പ്രമേയം ആവശ്യപ്പെടുന്നത്.

ജില്ലകളുടെ പുനര്‍നിര്‍ണയം അനിവാര്യമായിരിക്കുകയാണ്. 45 ലക്ഷത്തിലധികം ജനങ്ങളുള്ള മലപ്പുറം ഉള്‍പ്പെടെയുള്ള വലിയ ജില്ലകളില്‍ ഭരണയന്ത്രം കാര്യക്ഷമമായി ചലിപ്പിക്കുന്നതിനും വിഭവങ്ങള്‍ തുല്യമായി വിതരണം ചെയ്യുന്നതിനും പുതിയ ജില്ലാ രൂപീകരണം അത്യന്താപേക്ഷിതമാണ്. ഭൂപ്രകൃതിയും യാത്രാക്ലേശവും കണക്കിലെടുത്ത് ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയ ജില്ലകളിലും അത്തരം പ്രശ്‌നങ്ങളുണ്ട്.

malappuram division samastha conference

39 പാര്‍ലമെന്റ് മണ്ഡലങ്ങളുടെ പരിധിയില്‍ 38 ജില്ലകള്‍ നിലനില്‍ക്കുന്ന തമിഴ്‌നാടിനെ കേരളത്തിന് മാതൃകയാക്കാവുന്നതാണ്. പുതിയ ജില്ലകള്‍ വരുന്നതോടെ സിവില്‍ സ്റ്റേഷനുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കുകയും പിന്നാക്ക പ്രദേശങ്ങളുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അത് വേഗത കൂട്ടുകയും ചെയ്യും.

ആയതിനാല്‍, രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്കപ്പുറം ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലകളുടെ പുനര്‍നിര്‍ണയം യാഥാഥ്യമാക്കാന്‍ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഒത്തൊരുമിച്ച് രംഗത്തിറങ്ങണമെന്ന് സമസ്ത നൂറാം വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. മലബാറിന്റെ ചരിത്രത്തില്‍ സാമൂഹിക നിര്‍മ്മിതിക്കും നവോത്ഥാനത്തിനും ആത്മീയ നേതൃത്വം നല്‍കിയ മമ്പുറം സയ്യിദ് അലവി തങ്ങളുടെ സ്മരണാര്‍ഥം കാലിക്കറ്റ് സര്‍വകലാശാലയില്‍ ഒരു ഗവേഷണ കേന്ദ്രം അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

വിദേശ അധിനിവേശത്തിനെതിരായ പോരാട്ടത്തിന് ദിശാബോധം നല്‍കുന്നതിനൊപ്പം തന്നെ, ജാതി-മത ഭേദമന്യേ പാവപ്പെട്ടവരോടും സാധാരണക്കാരോടും മമ്പുറം തങ്ങള്‍ പുലര്‍ത്തിയ മാനുഷിക മൂല്യങ്ങള്‍ കേരളീയ നവോത്ഥാനത്തില്‍ സുപ്രധാന അധ്യായമാണ്.

അദ്ദേഹത്തിന്റെ പേരില്‍ ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത് മലബാര്‍ ചരിത്രത്തെക്കുറിച്ചും ഇന്‍ഡോ-അറബ് സാംസ്‌കാരിക വിനിമയങ്ങളെക്കുറിച്ചും മമ്പുറം തങ്ങളുടെ ബഹുമുഖമായ സംഭാവനകളെക്കുറിച്ചും ശാസ്ത്രീയമായ പഠനങ്ങള്‍ നടക്കാന്‍ ഉപകരിക്കുന്നതാണ്. വരുംതലമുറയ്ക്ക് സാമൂഹിക സഹിഷ്ണുതയുടെ ചരിത്രം പകര്‍ന്നുനല്‍കാന്‍ ഈ നടപടി അത്യന്താപേക്ഷിതമാണെന്ന് സമസ്ത ആവശ്യപ്പെട്ടു.

പ്രവാസി ചൂഷണവും അവസാനിപ്പിക്കുക

കേരളത്തിലെ സാധാരണക്കാരും പ്രവാസികളും നേരിടുന്ന അതിരൂക്ഷമായ യാത്രാ പ്രതിസന്ധികളില്‍ സമ്മേളനം ശക്തമായ ആശങ്ക രേഖപ്പെടുത്തി. സുഭിക്ഷ കേരളം കെട്ടിപ്പൊക്കുന്നതില്‍ നിര്‍ണായക സംഭാവനകള്‍ സമര്‍പ്പിച്ച് വരുന്ന പ്രവാസികളോട് രാജ്യം കടപ്പെട്ടിരിക്കുന്നു. പ്രവാസി വോട്ടവകാശം പ്രായോഗികമായി നടപ്പാക്കാന്‍ ആധുനിക സംവിധാനമടക്കമുള്ളവ ഉപയോഗപ്പെടുത്താവുന്നതാണ്.

അതോടൊപ്പം ,അവധിക്കാലങ്ങളിലും സീസണുകളിലും വിമാനക്കമ്പനികള്‍ നടത്തുന്ന ടിക്കറ്റ് നിരക്ക് വര്‍ദ്ധന പ്രവാസികളുടെ നട്ടെല്ലൊടിക്കുന്നതാണ്. വിമാന ടിക്കറ്റ് നിരക്കില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും യാത്രാ മേഖലയിലെ കൊള്ള അവസാനിപ്പിക്കാന്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിക്കണമെന്നും സമസ്ത പ്രമേയം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+