കോണി പിടിച്ചുകയറാന്‍ കുഞ്ഞാലിക്കുട്ടി!!പക്ഷെ അയാള്‍.....ഫൈസലും സൂക്ഷിക്കണം!! മലപ്പുറത്ത് നടക്കുന്നത്
പത്രിക പിന്‍വലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചു
മലപ്പുറം: ഏപ്രിലില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന മലപ്പുറത്ത് ചിത്രം തെളിഞ്ഞു. മുഴുവന്‍ സ്ഥാനാര്‍ഥികള്‍ക്കും ചിഹ്നം അനുവദിച്ചതോടെ ഇനി വാശിയേറിയ പ്രചരണത്തിന്റെ ദിനങ്ങളാണ്. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിച്ചിരുന്നു. ആരും പത്രിക പിന്‍വലിച്ചിട്ടില്ല.

ഒമ്പതു പേരാണ് മലപ്പുറം ലോക്സഭാ സീറ്റിനായി വടംവലി നടത്തുന്നത്. ഇതില്‍ മുസ്ലീം ലീഗും സിപിഎമ്മും തമ്മിലാവും പ്രധാന പോരാട്ടം. ഇരുവരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ ബിജെപിയും രംഗത്തുണ്ട്. മുസ്ലീം ലീഗിനായി ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും സിപിഎമ്മിനായി അഡ്വ എംബി ഫൈസലുമാണ് മുഖാമുഖം വരുന്നത്. അഡ്വ എന്‍ ശ്രീപ്രകാശാണ് ബിജെപിയുടെ സ്ഥാനാര്‍ഥി.

മലപ്പുറത്ത് വിജയസാധ്യതയില്‍ മുന്നിട്ടുനില്ക്കുന്ന കുഞ്ഞാലിക്കുട്ടി കോണി ചിഹ്നത്തിലാണ് മല്‍സരിക്കുന്നത്. ഫൈസല്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലും ശ്രീപ്രകാശ് താമര ചിഹ്നത്തിലും വോട്ട് തേടും.

ആറു സ്വതന്ത്രരും മലപ്പുറത്ത് സാന്നിധ്യമറിയിച്ച് മല്‍സരംഗത്തുണ്ട്. അഡ്വ പിപിഎ സഗീര്‍ (ടെലിവിഷന്‍), കുഞ്ഞാലിക്കുട്ടി കുളമ്പില്‍ പടിഞ്ഞാറേക്കര (അലമാര), മുഹമ്മദ് മുസ്ലിയാര് (മോതിരം), മുഹമ്മദ് ഫൈസല്‍ (പായ് വഞ്ചിയും മനുഷ്യനും), എകെ ഷാജി (ഓട്ടോറിക്ഷ), കെ ഷാജിമോന്‍ (കുടം) എന്നിവരാണ് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍.

കുഞ്ഞാലിക്കുട്ടിക്കും ഫൈസലിലും ഓരോ അപരന്മാരാണ് മല്‍സരിക്കാന്‍ ഇറങ്ങുക. കുഞ്ഞാലിക്കുട്ടിയുടെ അപരനായി കുഞ്ഞാലിക്കുട്ടി കുളമ്പില്‍ എത്തുമ്പോള്‍ ഫൈസലിന്റെ അപരനായി മുഹമ്മദ് ഫൈസലുമുണ്ട്.

വോട്ടെടുപ്പിന് ഇനി രണ്ടാഴ്ച മാത്രം ശേഷിക്കെ കുഞ്ഞാലിക്കുട്ടി, ഫൈസല്‍, ശ്രീപ്രകാശ് എന്നിവര്‍ ആദ്യഘട്ട പ്രചാരണം പൂര്‍ത്തിയാക്കി. പരമാവധി വോട്ടര്‍മാരെ നേരില്‍ക്കണ്ട് പിന്തുണ ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍.

വോട്ട് പിടിക്കാനായി മൂന്നു പ്രധാന മുന്നണികളും പ്രമുഖ നേതാക്കളെയെല്ലാം രംഗത്തിറക്കിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തെ പ്രമുഖരായ നേതാക്കളെ മണ്ഡലത്തിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസും എല്‍ഡിഎഫും. ബിജെപി ദേശീയ നേതാക്കളെ കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട്.

ആകെ 13,12,693 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 6,56,273 പുരുഷന്മാരും 6,56,420 സ്ത്രീകളുമുണ്. 1,14,975 പുതിയ വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്.

2014ലെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേടിയ 1,94,739 എന്ന ഭൂരിപക്ഷം ഇത്തവണ രണ്ടു ലക്ഷം കടത്താമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. 2014ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു 4,37,723 വോട്ടും എല്‍ഡിഎഫിനു 2,42,984 വോട്ടുമാണ് ലഭിച്ചത്.

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുസ്ലീം ലീഗ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടി വിവാദത്തില്‍പ്പെട്ടിരുന്നു. നാമനിര്‍ദേശ പത്രികയിലെ ഒരു കോളം ഒഴിച്ചിട്ടതാണ് അദ്ദേഹത്തിനു തിരിച്ചടിയായത്. ഇത് നിയമലംഘനമാണെന്നും കുഞ്ഞാലിക്കുട്ടിയുടെ പത്രിക റദ്ദാക്കണമെന്നും മറ്റൊരു സ്ഥാനാര്‍ഥിയായ എകെ ഷാജി പരാതി നല്‍കുകയും ചെയ്തിരുന്നു.

കുഞ്ഞാലിക്കുട്ടിയുടെ പത്രിക വരണാധികാരിയായ ജില്ലാ കളക്ടര്‍ സ്വീകരിച്ചെങ്കിലും പ്രശ്നങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല. കുഞ്ഞാലിക്കുട്ടിയുടെ ഈ പിഴവിനെതിരേ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ തിരഞ്ഞെടുപ്പ് വീണ്ടും നടത്തേണ്ടിവരും. അതേസമയം, ഇതൊന്നും തന്നെ ആശങ്കയിലാക്കുന്നില്ലെന്നും തിരിച്ചടികളെ നിയമപോരാട്ടത്തിലൂടെ മറികടക്കുമെന്നുമാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു












Click it and Unblock the Notifications