Get Updates
Get notified of breaking news, exclusive insights, and must-see stories!

കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി മുകേഷ് !! എത്തിയത് സാഹിബിന് വോട്ട് തേടിയോ? ഒന്നിച്ചു നില്‍ക്കണമത്രേ!

പ്രചരണത്തിനെത്തിയ മുകേഷ് മുസ്ലിംലീഗ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ ഇടതു പക്ഷത്തേക്ക് ക്ഷണിച്ചു. ഒന്നിച്ചു നില്‍ക്കാന്‍ സമയമായെന്നും മുകേഷ് പറഞ്ഞു. കുഞ്ഞാലിക്കുട്ടി നല്ല മനുഷ്യനാണെന്നും മുകേഷ് പറഞ്ഞു

മലപ്പുറം: ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മലപ്പുറത്ത് തിരഞ്ഞെടുപ്പ് ചൂടും ശക്തമായിരിക്കുകയാണ്. എല്‍ഡിഎഫും യുഡിഎഫും ബിജെപിയും വോട്ട് പിടിക്കാനുള്ള നെട്ടോട്ടത്തില്‍ തന്നെയാണ്. പ്രചരണവും ശക്തമായിരിക്കുകയാണ്. ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിന് സിപിഎമ്മിനായി വോട്ട് ചോദിക്കാനെത്തിയത് നടനും എംഎല്‍എയുമായ മുകേഷ് ആയിരുന്നു.

പ്രചരണത്തിനെത്തിയ മുകേഷ് മുസ്ലിംലീഗ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ ഇടതു പക്ഷത്തേക്ക് ക്ഷണിച്ചു. ഒന്നിച്ചു നില്‍ക്കാന്‍ സമയമായെന്നും മുകേഷ് പറഞ്ഞു. കുഞ്ഞാലിക്കുട്ടി സാഹിബ് നല്ല മനുഷ്യനാണെന്നും മുകേഷ് പറഞ്ഞു.

kunjalikkutty

കുഞ്ഞാലിക്കുട്ടി സാഹിബൊക്കെ നല്ല മനുഷ്യനാണ്. നല്ല നേതാവാണ്. പക്ഷെ അവരൊക്കെ ഇടതുപക്ഷത്തേക്ക് വരാന്‍ സമയമായി. ഒന്നിച്ചു നില്‍ക്കാന്‍ സമയമായി- മുകേഷ് പറയുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി ഫൈസലിനെ കുഞ്ചാക്കോ ബോബനോടാണ് മുകേഷ് താരതമ്യം ചെയ്തത്. സ്ഥാനാര്‍ഥിയെന്ന നിലയിലും അല്ലാതെയും തനിക്ക് ഫൈസലിനെ വലിയ പരിചയമില്ലെന്ന് മുകേഷ് പറഞ്ഞു. എന്നാല്‍ വരുന്ന വഴിയില്‍ നിരവധി പോസ്റ്ററുകളും ബാനറുകളും കണ്ടിരുന്നുവെന്നും പല സന്ദര്‍ഭങ്ങളിലും കുഞ്ചാക്കോ ബോബന്റെ സിനിമ പോസ്റ്ററാണെന്നാണ് കരുതിയതെന്നും മുകേഷ് പറഞ്ഞു. അടുത്തു വരുമ്പോഴാണ് അത് ഫൈസലെന്ന് മനസിലായതെന്നും മുകേഷ് പറയുന്നു.

mukesh

ബിജെപി സ്ഥാനാര്‍ഥിയുടെ ബീഫ് പ്രസ്താവനയിലും മുകേഷ് അഭിപ്രായം തുറന്ന് പറഞ്ഞു. ഹലാല ബീഫ് വിളമ്പുമെന്ന് ബിജെപി പറയുന്നത് നല്ല കാര്യമാണെന്ന് മുകേഷ് പറഞ്ഞു. എന്നാല്‍ അവരത് പറയുമ്പോള്‍ അതിന് പിന്നില്‍ ഒളിച്ചിരിക്കുന്ന വേറെ ചില കാര്യങ്ങള്‍ കൂടി സാധാരണ ജനങ്ങള്‍ക്ക് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+