കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം കുത്തിയത് പിണറായി സര്‍ക്കാരിന്റെ നെഞ്ചില്‍...കോടിയേരി,ഇതാണ് ഇടത് ഭരണത്തിന്റെ വിലയിരുത്തല്‍

പതിനൊന്ന് മാസം പിന്നിട്ട പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലാകും മലപ്പുറത്തെ തിരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

Google Oneindia Malayalam News

മലപ്പുറം: അട്ടിമറികളും അടിയൊഴുക്കുകളും പ്രതീക്ഷിച്ച ഇടതുമുന്നണിയെ തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ ജനവിധി. പികെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷം കടക്കുമോ എന്നത് മാത്രമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.മലപ്പുറത്തെ ജനവിധി ഇടത് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറഞ്ഞ സിപിഎമ്മിനും സന്തോഷം നല്‍കുന്നതല്ല മലപ്പുറത്ത് നിന്നുള്ള വാര്‍ത്തകള്‍.

2016ല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്ത് ആദ്യമായി നടക്കുന്ന പ്രധാന തിരഞ്ഞെടുപ്പായിരുന്നു മലപ്പുറത്തേത്. പതിനൊന്ന് മാസം പിന്നിട്ട പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലാകും മലപ്പുറത്തെ തിരഞ്ഞെടുപ്പ് ഫലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

അദ്ദേഹത്തിന്റെ പ്രസ്താവന വന്നതോടെ മലപ്പുറത്തെ ജനവിധി പിണറായി സര്‍ക്കാരിനുള്ള താക്കീതാകുമെന്നായിരുന്നു യുഡിഎഫ് നേതാക്കളും അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും ലീഗിന്റെ ഉരുക്ക് കോട്ടയില്‍ പ്രകടനം മെച്ചപ്പെടുത്താനായി എന്നെല്ലാം സിപിഎം അവകാശപ്പെട്ടാലും, സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരവും മലപ്പുറം വിധിയില്‍ പ്രകടമായിട്ടുണ്ടെന്ന് തീര്‍ച്ചയാണ്.

സര്‍ക്കാരിന്റെ വിലയിരുത്തല്‍...

സര്‍ക്കാരിന്റെ വിലയിരുത്തല്‍...

മലപ്പുറം ലോക്്‌സഭ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലം പിണറായി സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്.

ഇടതിന് കനത്ത തിരിച്ചടി...

ഇടതിന് കനത്ത തിരിച്ചടി...

മലപ്പുറം മണ്ഡലത്തിലെ വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ സിപിഎം സ്ഥാനാര്‍ത്ഥി എംബി ഫൈസലിന് പേരിനു പോലും മുന്നേറ്റം നടത്താനായില്ല. ഇടതിന് സ്വാധീനമുള്ള പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളില്‍ പോലും പികെ കുഞ്ഞാലിക്കുട്ടിക്ക് മികച്ച ഭൂരിപക്ഷമാണ് ലഭിച്ചത്.

ഭരണവിരുദ്ധ വികാരം...

ഭരണവിരുദ്ധ വികാരം...

പതിനൊന്നു മാസം പിന്നിട്ട ഇടതു സര്‍ക്കാരിനെതിരെയുള്ള വികാരവും മലപ്പുറത്തെ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെന്ന് വ്യക്തമാണ്. വോട്ടെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് ജിഷ്ണുവിന്റെ അമ്മയ്ക്ക് എതിരെയുണ്ടായ പോലീസ് അതിക്രമവും, തുടര്‍ന്നുണ്ടായ വിവാദങ്ങളും മലപ്പുറത്തെ വോട്ടര്‍മാര്‍ക്കിടയില്‍ ഭരണവിരുദ്ധ വികാരം സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്നാണ് വിലയിരുത്തുന്നത്.

പിണറായി സര്‍ക്കാരും ചര്‍ച്ചയായി...

പിണറായി സര്‍ക്കാരും ചര്‍ച്ചയായി...

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രധാനമായും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളാകും ചര്‍ച്ച ചെയ്യപ്പെടുക എന്നാണ് കരുതിയിരുന്നെങ്കിലും പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും യുഡിഎഫ് പ്രചരണായുധമാക്കിയിരുന്നു. താനൂരിലെ സംഘര്‍ഷവും പോലീസ് അതിക്രമവും മലപ്പുറത്തെ പ്രചാരണ യോഗങ്ങളില്‍ സജീവമായി ചര്‍ച്ച ചെയ്തിരുന്നു.

ഇത് സര്‍ക്കാരിന്റെ വിലയിരുത്തല്‍...

ഇത് സര്‍ക്കാരിന്റെ വിലയിരുത്തല്‍...

പതിനൊന്നുമാസം പിന്നിട്ട ഇടത് സര്‍ക്കാരിന് സന്തോഷം നല്‍കുന്നതല്ല മലപ്പുറത്തെ ജനവിധി. കഴിഞ്ഞ തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിനെക്കാള്‍ വോട്ട് കുറഞ്ഞത് ഇടതുമുന്നണിക്കും സിപിഎമ്മിനുമുള്ള മുന്നറിയിപ്പാണെന്നതും തീര്‍ച്ചയാണ്.

English summary
Malappuram election result is an evaluation of ldf government?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X